x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

“മണിക്കൂറുകളുടെ ലിറ്റർജി” (യാമപ്രാർത്ഥന) എന്താണ്

Authored by : Congregation for Doctrine of Faith On 27-Jun-2022

സഭയുടെ സാർവത്രിക പരസ്യപ്രാർത്ഥനയാണ് മണിക്കൂറുകളുടെ ലിറ്റർജി അഥവാ യാമപ്രാർത്ഥന. ബൈബിളിൽ നിന്നുള്ള വായനകൾ പ്രാർത്ഥിക്കുന്ന വ്യക്തിയെ യേശുക്രിസ്തുവിൻ്റെ ജീവിത രഹസ്യത്തിലേക്ക് കൂടുതൽ ആഴത്തിൽ നയിക്കുന്നു. പ്രാർത്ഥിക്കുന്ന വ്യക്തികളെയും ലോകത്തെയും ക്രമേണ പരിവർത്തനം ചെയ്യിക്കാൻ ഓരോ മണിക്കൂറിലും ത്രിയേക ദൈവത്തിന് ലോകമെങ്ങും ഇതു സാധ്യത നല്കുന്നു. മണിക്കൂറുകളുടെ ലിറ്റർജി - വൈദികരും സന്ന്യസ്തരും മാത്രമല്ല പ്രാർത്ഥിക്കുന്നത്. തങ്ങളുടെ വിശ്വാസത്തെ ഗൗരവപൂർവം കരുതുന്ന അനേകം ക്രൈസ്തവർ അതിൽ പങ്കുചേരുന്നുണ്ട്. ലോകത്തിൽ എല്ലായിടത്തുനിന്നും ദൈവത്തിലേക്ക് ഉയരുന്ന ആയിരക്കണക്കിനു സ്തോത്രങ്ങളോടും അപേക്ഷകളോടും കൂടെ അവർ തങ്ങളുടെ ശബ്‌ദം കൂട്ടിച്ചേർക്കുന്നു. [1174-1178, 1196]

"പ്രാർത്ഥനയുടെ" "ഏഴു മണിക്കൂറുകൾ" (യാമങ്ങൾ) സഭയുടെ പ്രാർത്ഥനകളുടെ നിക്ഷേപാലയം പോലെയാണ്. സന്തോഷമോ, ദുഃഖമോ, ഭയമോ മൂലം നമ്മൾ മിണ്ടാൻ പറ്റാത്തവരായി തീരുമ്പോൾ അത് നമ്മുടെ നാവുകളെ സ്വതന്ത്രമാക്കുക കൂടി ചെയ്യുന്നുണ്ട്. യാമപ്രാർത്ഥനകൾ ചൊല്ലുമ്പോൾ നാം വീണ്ടും വീണ്ടും വിസ്മയഭരിതരായിത്തീരുന്നു. ഒരു സമഗ്രവായന എൻ്റെ സാഹചര്യത്തോട് കൃത്യമായി “ആകസ്മികമായി" യോജിക്കുന്നു. നാം വിളിക്കുമ്പോൾ ദൈവം നമ്മെ ശ്രവിക്കുന്നു. അവിടന്ന് ഈ പാഠങ്ങളിലൂടെ നമ്മോടു മറുപടി പറയുന്നു. മിക്കപ്പോഴും ഏറെ സവിശേഷമായ രീതിയിലാണ് മറുപടി പറയുന്നത്. അപ്പോൾ അതു മിക്കപ്പോഴും പരസ്പരം ബന്ധപ്പെടാത്ത വിധത്തിലായിരിക്കും. എങ്ങനെയായാലും നിശ്ശബ്ദതയുടെയും വരൾച്ചയുടെയും ദീർഘകാലഘട്ടങ്ങൾ ഉണ്ടാകാൻ അവിടന്ന് അനുവദിക്കുന്നുമുണ്ട്. അത് നമ്മുടെ വിശ്വസ്തത തെളിയിക്കാനാണ്.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:188)

liturgy liturgy of the hours കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat188 “മണിക്കൂറുകളുടെ ലിറ്റർജി” (യാമപ്രാർത്ഥന) എന്താണ് Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message