x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

ധ്യാനത്തിന്‍റെ സാരാംശമെന്താണ്.?

Authored by : Congregation for Doctrine of Faith On 22-Jul-2022

ധ്യാനത്തിന്‍റെ സാരാംശം പ്രാർത്ഥനാനിർഭരമായ ഒരു അന്വേഷണമാണ്. അത് ഒരു വിശുദ്ധ ഗ്രന്ഥഭാഗം കൊണ്ടോ വിശുദ്ധമായി ഒരു പ്രതിച്ഛായ കൊണ്ടോ തുടങ്ങുന്നു. ദൈവത്തിന്‍റെ ഹിതം, അടയാളങ്ങൾ സാന്നിധ്യം എന്നിവയെ അന്വേഷിക്കുകയും ചെയ്യുന്നു.

നമ്മോടു നേരിട്ടു ബന്ധപ്പെടാത്ത കാര്യങ്ങൾ വർത്തമാനപത്രത്തിൽ വായിക്കുന്നതുപോലെ, വിശുദ്ധ സാദൃശ്യങ്ങളും വിശുദ്ധ പാഠങ്ങളും "വായിക്കാൻ" നമുക്ക് സാധിക്കുകയില്ല. മറിച്ച് നാം അവയെപ്പറ്റി ധ്യാനിക്കണം. മറ്റു വാക്കുകളിൽ പറഞ്ഞാൽ ഞാൻ എന്‍റെ ഹൃദയത്തെ ദൈവത്തിലേക്ക് ഉയർത്തണം. ഞാൻ വായിക്കുകയോ കാണുകയോ ചെയ്തതിലൂടെ ദൈവം എന്നോടു പറയാൻ ആഗ്രഹിക്കുന്നതിനോട് ഞാനിപ്പോൾ തികച്ചും കുറവുള്ളവനാണെന്ന് അവിടത്തോടു പറയുകയും വേണം. വിശുദ്ധ ലിഖിതത്തിനു പുറമേ ദൈവത്തിലേക്കു നയിക്കുകയും ധ്യാനാത്മക പ്രാർത്ഥനയ്ക്ക് സമുചിതമായിരിക്കുകയും ചെയ്യുന്ന മറ്റ് അനേകം പാഠങ്ങളുമുണ്ട്.

 കത്തോലിക്ക സഭയുടെ യുവജന മതബോധന ഗ്രന്ഥം ചോദ്യം 502

catechism of the catholic church essence of meditation meditative prayer മതബോധന ഗ്രന്ഥം കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പ്രാർത്ഥന ധ്യാനം YOUCAT 502 meditation ധ്യാനത്തിന്‍റെ സാരാംശമെന്താണ്.? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message