We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 23-Jun-2022
ലിറ്റർജി ഒന്നാമതായി യേശുക്രിസ്തുവുമായുള്ള സംസർഗം അഥവാ കൂട്ടായ്മയാണ്. വിശുദ്ധ കുർബാന മാത്രമല്ല, ഓരോ ലിററർജിയും സൂക്ഷ്മരൂപത്തിലുള്ള ഈസ്റ്റർ ആണ്. യേശു മരണത്തിൽ നിന്ന് ജീവനിലേക്കുള്ള തൻ്റെ കടന്നുപോക്കു വെളിപ്പെടുത്തുകയും നമ്മോടൊത്ത് അത് ആഘോഷിക്കുകയും ചെയ്യുന്നു [1085]
യേശു തൻ്റെ മരണത്തിൻ്റെ തലേരാത്രിയിൽ ഊട്ടുശാലയിൽ വച്ച് തൻ്റെ ശിഷ്യന്മാരോടുകൂടെ ആഘോഷിച്ച പെസഹാ ലിററജിയായിരുന്നു ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ലിറ്റർജി. ഇസ്രായേൽ ജനതയ്ക്ക് ഈജിപ്തിൽ നിന്നുണ്ടായ വിമോചനം യേശു ആഘോഷിക്കുകയാണെന്ന് ശിഷ്യന്മാർ കരുതി. യേശുവാകട്ടെ, അതിനു പകരം മരണത്തിൻ്റെ അധികാരത്തിൽ മുഴുവൻ മനുഷ്യ വംശത്തിൻ്റെയും വിമോചനമാണ് ആഘോഷിച്ചത്. പണ്ട് ഈജിപ്തിൽ “കുഞ്ഞാടിൻ്റെ രക്ത"മാണ് ഇസ്രായേൽക്കാരെ മരണദൂതനിൽ നിന്നു രക്ഷിച്ചത്. ഇപ്പോൾ തൻ്റെ രക്തം കൊണ്ട് അവിടന്നുതന്നെ മനുഷ്യവംശത്തെ മരണത്തിൽ നിന്നു രക്ഷിക്കുന്ന കുഞ്ഞാടായിരിക്കും. എന്തെന്നാൽ, ഒരുവൻ മരിച്ചാലും ജീവൻ നേടാനാവുമെന്നതിൻ്റെ തെളിവാണ് യേശുവിൻ്റെ മരണവും ഉത്ഥാനവും. ഇതാണ് ഓരോ ക്രൈസ്തവ ലിറ്റർജിയുടെയും യഥാർത്ഥമായ സത്ത. യേശുതന്നെ തൻ്റെ മരണോത്ഥാനങ്ങൾ ഇസ്രായേൽ ജനതയ്ക്ക് ഈജിപ്തിലെ അടിമത്തത്തിൽ നിന്നുണ്ടായ വിമോചനത്തോടു താരതമ്യപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് യേശുവിൻ്റെ മരണത്തിൻ്റെയും ഉത്ഥാനത്തിൻ്റെയും രക്ഷാകരമായ അനന്തരഫലത്തെ പെസഹാരഹസ്യമെന്നു വിളിക്കുന്നു. ഈജിപ്തിൽ നിന്നും ഇസ്രായേൽക്കാരുടെ പുറപ്പാടുസമയത്തെ കുഞ്ഞാടിൻ്റെ ജീവരക്ഷാകരമായ രക്തവും (പുറ 12) യേശുവും തമ്മിൽ സാദൃശ്യമുണ്ട്. യേശു മരണത്തിന്റെയും പാപത്തിൻ്റെയും ബന്ധനത്തിൽ നിന്ന് മനുഷ്യ വംശത്തെ വീണ്ടെടുത്ത യഥാർത്ഥ പെസഹാ കുഞ്ഞാടാണ്.
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം essence of liturgy liberation of mankind youcat 171 ആരാധനക്രമം ഓരോ ലിറ്റർജിയുടെയും സാരാംശമെന്താണ്? Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



