x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

എന്താണു ശുദ്ധീകരണസ്ഥലം?

Authored by : Catechism of the catholic church On 20-Dec-2021

പലപ്പോഴും ഒരു സ്ഥലമായി സങ്കല്പിക്കപ്പെടുന്ന ശുദ്ധീകരണ സ്ഥലം യഥാർത്ഥത്തിൽ ഒരു അവസ്ഥയാണ്. ഒരു വ്യക്തി ദൈവകൃപാവരത്തിൽ (അതുകൊണ്ട് ദൈവത്തോടും മനുഷ്യരോടും സമാധാനത്തിൽ) മരിക്കുന്നു. എന്നാലും ദൈവത്തെ മുഖാമുഖം ദർശിക്കുന്നതിനുമുമ്പ് വിശുദ്ധീകരണം ആവശ്യമാണ്. അങ്ങനെയെങ്കിൽ ആ വ്യക്തി ശുദ്ധീകരണസ്ഥലത്താണ് (ശുദ്ധീകരണാവസ്ഥയിലാണ്). [1030-1031]

പത്രോസ് കർത്താവിനെ തള്ളിപ്പറഞ്ഞപ്പോൾ, കർത്താവ് പത്രോസിന്റെ നേരെ നോക്കി. അപ്പോൾ “പത്രോസ് പുറത്തുപോയി കഠിന ദുഃഖത്തോടെ വിലപിച്ചു". അത് ശുദ്ധീകരണസ്ഥലത്തിലായിരിക്കുന്നതുപോലുള്ള ഒരു അനുഭവമാണ്. മിക്കവാറും അതുപോലുള്ള ഒരു ശുദ്ധീകരണം മരണനിമിഷത്തിൽ നമ്മെ മിക്കവരെയും കാത്തിരിക്കുന്നുണ്ടാവും. സ്നേഹപൂർണതയോടെ കർത്താവു നമ്മെ നോക്കുന്നു. നാം ദഹിപ്പിക്കുന്ന ലജ്ജ അനുഭവിക്കും. തിന്മനിറഞ്ഞ അല്ലെങ്കിൽ കേവലം സ്നേഹരഹിതമായ പെരുമാറ്റത്തെക്കുറിച്ച് വേദനാജനകമായ പശ്ചാത്താപമുണ്ടാകും. ഈ വിശുദ്ധീകരണ വേദനയ്ക്കു ശേഷം മാത്രമേ പ്രശാന്തമായ സ്വർഗീയ സന്തോഷത്തിൽ അവിടത്തെ സ്നേഹപൂർണമായ നോട്ടം കണ്ടുമുട്ടാനാവുകയുള്ളൂ.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:159)

ശുദ്ധീകരണസ്ഥലം purgatory എന്താണു ശുദ്ധീകരണസ്ഥലം? what is purgatory? കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 159 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message