x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

എന്താണ് സ്വർഗം?

Authored by : Congregation for Doctrine of the Faith On 20-Dec-2021

സ്വർഗം സ്നേഹത്തിന്റെ അവസാനിക്കാത്ത നിമിഷമാണ്. നമ്മുടെ ആത്മാവു സ്നേഹിക്കുകയും ജീവിതകാലം മുഴുവൻ നാം അന്വേഷിക്കുകയും ചെയ്ത ദൈവത്തിൽ നിന്ന് ഒന്നും തന്നെ നമ്മെ വേർതിരിക്കുകയില്ല. എല്ലാ മാലാഖമാരോടും വിശുദ്ധരോടും കൂടെ, ദൈവത്തിൽ, ദൈവത്തോടൊപ്പം, നമുക്ക് എന്നേക്കും സന്തോഷിക്കാൻ കഴിയും. (1023-1026, 1053)

ദമ്പതികൾ സ്നേഹപൂർവം പരസ്പരം നോക്കുന്നതു നിങ്ങൾ എന്നെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? അമ്മയുടെ കണ്ണുകളിലേക്ക്, ഓരോ പുഞ്ചിരിയും എന്നേക്കുമായി സംഭരിച്ചുവയ്ക്കാൻ ആഗ്രഹിച്ചാലെന്ന പോലെ ഉറ്റുനോക്കിക്കൊണ്ട് മുലപ്പാലു കുടിക്കുന്ന ശിശുവിനെ ശ്രദ്ധിച്ചിട്ടുണ്ടോ? അങ്ങനെയെങ്കിൽ സ്വർഗത്തെക്കുറിച്ചുള്ള ഒരു സൂചന നിങ്ങൾക്കു ലഭിച്ചിട്ടുണ്ട്. ദൈവത്തെ മുഖാമുഖം കാണുകയെന്നത് സ്നേഹത്തിന്റെ ഒരിക്കലും അവസാനിക്കാത്ത ഒറ്റ നിമിഷം പോലെയാണ്.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:158)

സ്വർഗം heaven പറുദീസാ paradise എന്താണ് സ്വർഗം? what is heaven? കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 158 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message