x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

പാപം ഒന്നാമതായി എന്താണ്?

Authored by : Congregation for Doctrine of Faith On 30-Jul-2022

ദൈവത്തിൻ്റെ സ്നേഹപൂർണമായ പരിപാലനം ക്രമവത്കരിച്ചിരിക്കുന്ന യഥാർത്ഥക്രമങ്ങൾ അറിവോടും സമ്മതത്തോടും കൂടെ ലംഘിക്കുന്ന മനുഷ്യൻ്റെ വാക്കോ പ്രവൃത്തിയോ ഉദ്ദേശ്യമോ ആണു പാപം.

പാപം ചെയ്യുകയെന്നത് മനുഷ്യർ സമ്മതിച്ചിട്ടുള്ള ചില നിയമങ്ങളെ ലംഘിക്കുകയെന്നതിനെക്കാൾ കൂടിയ പ്രവൃത്തിയാണ്. പാപം സ്വതന്ത്രമായി മനപൂർവം ദൈവത്തിൻ്റെ സ്നേഹത്തിനെതിരേ തിരിയുകയും അവിടത്തെ അവഗണിക്കുകയും ചെയ്യുന്നു. പാപം ആത്യന്തികമായി “ദൈവത്തെ പുച്ഛിക്കുകപോലും ചെയ്യുന്ന സ്വാർത്ഥസ്നേഹമാണ്” (വിശുദ്ധ ആഗസ്തീനോസ്). അങ്ങേയറ്റം പാപിയായ സൃഷ്ടി പറയുന്നു: “ഞാൻ ദൈവത്തെപ്പോലെയാകാൻ ആഗ്രഹിക്കുന്നു” (ഉത്പ 3:5 കാണുക). പാപം എന്നെ കുറ്റബോധം കൊണ്ട് ഭാരപ്പെടുത്തുകയും മുറിവേല്പിക്കുകയും അനന്തരഫലമായി എന്നെ നശിപ്പിക്കുകയും ചെയ്യും. അതുപോലെ തന്നെ അത് ഞാൻ ജീവിക്കുന്ന ലോകത്തിൽ വിഷം കലർത്തുകയും അതിനെ തകർക്കുകയും ചെയ്യുന്നു. ദൈവത്തിൻ്റെ അടുക്കലേക്കു നീങ്ങുന്നതുവഴി പാപവും അതിൻ്റെ ഗൗരവവും തിരിച്ചറിയാൻ കഴിയും.

കത്തോലിക്കാ സഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം: 315)

sin in the first place പാപം ഒന്നാമതായി എന്താണ്? കത്തോലിക്കസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം പാപം youcat 315 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message