x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

എന്താണ് ആശീർവാദ പ്രാർത്ഥന?

Authored by : Congregation for Doctrine of Faith On 07-Jul-2022

ദൈവത്തിന്റെ ആശീർവാദം (അനുഗ്രഹം) നമ്മുടെ മേലുണ്ടാകാൻ വേണ്ടി ദൈവത്തോടു നടത്തുന്ന പ്രാർത്ഥനയാണ് ആശീർവാദ (അനുഗ്രഹ) പ്രാർത്ഥന. ദൈവത്തിൽ നിന്നു മാത്രമാണ് സകല അനുഗ്രഹങ്ങളും പ്രവഹിക്കുന്നത്. അവിടത്തെ നന്മ, അവിടത്തെ അടുപ്പം, അവിടത്തെ കാരുണ്യം - അതാണ് ആശീർവാദം അഥവാ അനുഗ്രഹം. “കർത്താവു നിന്നെ അനുഗ്രഹിക്കട്ടെ” യെന്നതാണ് ഏറ്റവും ചെറിയ അനുഗ്രഹ പ്രാർത്ഥന. 

ഓരോ ക്രൈസ്തവനും തന്റെ മേലും മറ്റുള്ളവരുടെ മേലും ദൈവത്തിന്റെ അനുഗ്രഹമുണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണം. മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ നെറ്റിയിൽ കുരിശടയാളം വരയ്ക്കാൻ സാധിക്കും. പരസ്പരം സ്നേഹിക്കുന്നവർക്കും പരസ്പരം ആശീർവദിക്കാൻ കഴിയും. കൂടാതെ വൈദികനു തന്റെ ജോലിയുടെ ശക്തിയാൽ യേശുവിന്റെ നാമത്തിലും സഭയ്ക്കുവേണ്ടിയും വ്യക്തമായി ആശീർവദിക്കാനാവും. അനുഗ്രഹത്തിനായുള്ള അദ്ദേഹത്തിന്റെ അപേക്ഷ, തിരുപ്പട്ടങ്ങളിലൂടെയും മുഴുവൻ സഭയുടെയും പ്രാർത്ഥനാശക്തിയിലൂടെയും സവിശേഷമാംവിധം ഫലദായകമാകും.

കത്തോലിക്ക സഭയുടെ യുവജന മതബോധന ഗ്രന്ഥം ചോദ്യം 484

catechism of the catholic church prayer of blessing? മതബോധന ഗ്രന്ഥം കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം prayer YOUCAT 484 എന്താണ് ആശീർവാദ പ്രാർത്ഥന? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message