x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

ഡീക്കൻപട്ടം നല്കുമ്പോൾ എന്തു സംഭവിക്കുന്നു?

Authored by : Congregation for Doctrine of Faith On 29-Jul-2022

ഡീക്കൻ പട്ടാഭിഷേകത്തിൽ അർത്ഥിയെ തിരുപ്പട്ട കൂദാശയ്ക്കുള്ള ഒരു സവിശേഷ സേവനത്തിനു നിയമിക്കുന്നു. എന്തെന്നാൽ “സേവിക്കപ്പെടാനല്ലാതെ, സേവിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവൻ കൊടുക്കാനും” (മത്താ 20:28) വന്ന ക്രിസ്തുവിൻ്റെ പ്രതിനിധിയാണയാൾ. പട്ടാഭിഷേക കർമ്മക്രമത്തിൽ നാം ഇങ്ങനെ വായിക്കുന്നു: “വചനത്തിൻ്റെയും അൾത്താരയുടെയും പരസ്പര സ്നേഹത്തിൻ്റെയും ശുശ്രൂഷകൻ എന്ന നിലയിൽ (ഡീക്കൻ) തന്നെത്തന്നെ എല്ലാവരുടെയും സേവകനാക്കും."

ഡീക്കൻ്റെ ആദിമമാതൃക രക്തസാക്ഷിയായ വിശുദ്ധ സ്റ്റീഫനാണ്. ജറുസലേമിലെ ആദിമസഭയിൽ - അപ്പസ്തോലന്മാർ പലവിധ പരോപകാര പ്രവർത്തനങ്ങളുടെ കടമകളാൽ വിഷമിച്ചപ്പോൾ അവർ ഏഴുപേരെ “മേശകളിൽ സേവനം ചെയ്യാൻ" നിയമിച്ചു. അവർക്കു പിന്നീട് പട്ടം കൊടുത്തു. ഒന്നാമതായി സൂചിപ്പിച്ചിട്ടുള്ളത് സ്റ്റീഫനെയാണ്. അദ്ദേഹം “ദൈവകൃപകൊണ്ടും ശക്തി കൊണ്ടും" നിറഞ്ഞവനായിരുന്നു. പുതിയ വിശ്വാസത്തിനുവേണ്ടിയും ക്രൈസ്തവസമൂഹത്തിലെ ദരിദ്രർക്കുവേണ്ടിയും അദ്ദേഹം വളരെയേറെ പ്രവർത്തിച്ചു. നൂറ്റാണ്ടുകളായി ഡീക്കൻ പദവി പൗരോഹിത്യത്തിലേക്കുള്ള വഴിയിൽ തിരുപ്പട്ടങ്ങളുടെ ഒരു പടിയായി നിലകൊണ്ടു. എന്നാൽ ഇന്ന് അത് വിവാഹിതർക്കും അവിവാഹിതർക്കുമുള്ള സ്വതന്ത്രമായ ഒരു വിളിയായിട്ടുണ്ട്. അത് ഒരു വശത്ത് സഭയുടെ സേവന സ്വഭാവത്തിന് വീണ്ടും ഊന്നൽ നല്കാൻ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്. മറുവശത്ത്, ആദിമസഭയിലേതുപോലെ ഇതു വൈദികരെ സഹായിക്കുന്നു. സഭയുടെ പ്രത്യേകമായ അജപാലന - സാമൂഹിക കടമകൾ ഏറ്റെടുക്കുന്ന ശുശ്രൂഷകരുടെ ഒരു പദവി സ്ഥാപിച്ചുകൊണ്ട് അങ്ങനെ ചെയ്യുന്നു. ഡീക്കൻ പട്ടാഭിഷേകവും അതു സ്വീകരിക്കുന്ന വ്യക്തിയിൽ ആജീവനാന്തം നിലനില്ക്കുന്നതും മായ്ക്കാനാവാത്തതുമായ മുദ്ര പതിക്കുന്നുണ്ട്.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:255)

sacrament ordination diaconal ordination കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം ഡീക്കൻപട്ടം youcat 255 ഡീക്കൻപട്ടം നല്കുമ്പോൾ എന്തു സംഭവിക്കുന്നു? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message