x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

പെന്തക്കുസ്തായിൽ എന്തു സംഭവിച്ചു?

Authored by : Congregation for Doctrine of Faith On 16-Sep-2022

കർത്താവ് തൻ്റെ ഉത്ഥാനാനന്തരം അമ്പതു ദിവസം കഴിഞ്ഞപ്പോൾ സ്വർഗത്തിൽ നിന്നു പരിശുദ്ധാത്മാവിനെ ശിഷ്യരുടെമേൽ അയച്ചു. അന്ന് സഭയുടെ യുഗം ആരംഭിച്ചു. [731-733]

ഭീരുക്കളായിരുന്ന അപ്പസ്തോലന്മാരെ പെന്തക്കുസ്തായിൽ പരിശുദ്ധാത്മാവ് ക്രിസ്തുവിൻ്റെ ധീരസാക്ഷികളാക്കി. കുറച്ചു സമയം കൊണ്ട് ആയിരങ്ങൾ മാമ്മോദീസ സ്വീകരിച്ചു. അത് സഭയുടെ ജന്മദിനമായിരുന്നു. പെന്തക്കുസ്താദിവസം ഭാഷകളുടെ വിസ്മയം നടന്നു. സഭ ആരംഭം മുതൽ എല്ലാ ജനതകൾക്കുമുള്ളതാണെന്ന് അതു കാണിക്കുന്നു. സഭ കാതോലികമാണ് (സാർവത്രികം എന്നർത്ഥമുള്ള "കാത് ഹോളോൺ" എന്ന വാക്കിൽ നിന്നാണി പദമുണ്ടായത്. ലത്തീനിൽ ഊണിവേർസാലിസ് എന്നും ഇംഗ്ലീഷിൽ യൂണിവേഴ്സൽ എന്നും പറയും). സഭ പ്രേഷിതയുമാണ്. അവൾ എല്ലാ മനുഷ്യരോടും സംസാരിക്കുന്നു. വംശപരവും ഭാഷാപരവുമായ തടസ്സങ്ങൾ കീഴടക്കുന്നു. എല്ലാവർക്കും അതു മനസ്സിലാക്കാൻ കഴിയുന്നു. ഇന്നും പരിശുദ്ധാത്മാവ് സഭയുടെ "ആത്മാവ്" ആണ്. അവളുടെ ജീവിതത്തിൻ്റെ സാരാംശപരമായ തത്ത്വമാണ്.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:118)

പെന്തക്കുസ്താ pentecost പെന്തക്കുസ്തായിൽ എന്തു സംഭവിച്ചു? What happened on Pentecost? കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 118 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message