x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

അന്തിമാത്താഴത്തിൽ എന്താണു സംഭവിച്ചത്?

Authored by : Congregation for Doctrine of Faith On 25-Aug-2022

യേശു തൻ്റെ മരണത്തിനുമുമ്പ്, സായംസന്ധ്യയിൽ തൻ്റെ അപ്പസ്തോലന്മാരുടെ കാലുകൾ കഴുകി. അവിടന്ന് കുർബാന സ്ഥാപിച്ചു. പുതിയ ഉടമ്പടിയുടെ പൗരോഹിത്യം സ്ഥാപിച്ചു. [610-611]

യേശു തൻ്റെ പരമമായ സ്നേഹം മൂന്നു വിധത്തിൽ പ്രകടിപ്പിച്ചു. അവിടന്ന് തൻ്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുകയും സേവനം ചെയ്യുന്നവനെന്ന നിലയിൽ നമ്മിൽ ഒരുവനാണെന്നു കാണിക്കുകയും ചെയ്തു (ലൂക്കാ 22:27). അപ്പം, വീഞ്ഞ് എന്നീ കാഴ്ചവസ്തുക്കളുടെ മേൽ താഴെപ്പറയുന്ന വാക്കുകൾ ഉച്ചരിച്ചുകൊണ്ട് അവിടന്ന് പ്രതീകാത്മകമായി തൻ്റെ പീഡാസഹനം മുൻകൂട്ടി ആസ്വദിച്ചു: “ഇത് നിങ്ങൾക്കു വേണ്ടി നല്കപ്പെടുന്ന എൻ്റെ ശരീരമാണ്.” (ലൂക്കാ 22:19 ). ഇങ്ങനെ അവിടന്ന് കുർബാന സ്ഥാപിച്ചു. “എൻ്റെ ഓർമ്മയ്ക്കായി നിങ്ങൾ ഇതു ചെയ്യുവിൻ” (1 കോറി 11:24b) എന്ന് അപ്പസ്തോലന്മാരോടു പറഞ്ഞപ്പോൾ അവിടന്ന് അവരെ പുതിയ ഉടമ്പടിയുടെ പുരോഹിതരാക്കി.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:99)

അന്തിമാത്താഴം last supper അന്തിമാത്താഴത്തിൽ എന്താണു സംഭവിച്ചത്? What happened at the Last Supper? കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 99 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message