x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ സഭയുടെ സാമൂഹിക പ്രബോധനങ്ങൾ

പരിശുദ്ധാത്മാവ് എൻ്റെ ജീവിതത്തിൽ എന്താണു ചെയ്യുന്നത്?

Authored by : Congregation for Doctrine of Faith On 16-Sep-2022

പരിശുദ്ധാത്മാവ് എന്നെ ദൈവത്തെ സ്വീകരിക്കാൻ യോഗ്യതയുള്ളവനാക്കുന്നു, പ്രാർത്ഥിക്കാൻ പഠിപ്പിക്കുന്നു, മറ്റുള്ളവരെ സഹായിക്കാൻ കഴിവു നല്കുന്നു. [738 - 741]

“നമ്മുടെ ആത്മാവിൻ്റെ പ്രശാന്തനായ അതിഥി" യെന്നു പരിശുദ്ധാത്മാവിനെ വിശുദ്ധ ആഗസ്തീനോസ് വിളിക്കുന്നു. അവിടത്തെ സാന്നിധ്യം ആഗ്രഹിക്കുന്ന ആരും നിശ്ശബ്ദത പാലിക്കണം. പലപ്പോഴും ഈ ദിവ്യാതിഥി നമ്മിലും നമ്മോടും വളരെ മൃദുലമായി സംസാരിക്കുന്നു. ഉദാഹരണത്തിന് മനസ്സാക്ഷിയിൽ, അല്ലെങ്കിൽ ആന്തരികമോ ബാഹ്യമോ ആയ പ്രചോദനങ്ങളിലൂടെ സംസാരിക്കുന്നു. പരിശുദ്ധാത്മാവിൻ്റെ ആലയമായിരിക്കുകയെന്നതിൻ്റെ അർത്ഥം ആത്മാവും ശരീരവും ഈ ദിവ്യാതിഥിക്ക്, നമ്മിലുള്ള ദൈവത്തിനുവേണ്ടി നിലകൊള്ളുകയെന്നാണ്. അതുകൊണ്ട് നമ്മുടെ ശരീരം ദൈവത്തിൻ്റെ “ലിവിങ് റൂം" ആണെന്നു പറയാം. നമ്മിലുള്ള പരിശുദ്ധാത്മാവിനോട് നമ്മൾ എത്രമാത്രം തുറവുള്ളവരായിരിക്കുമോ അത്രമാത്രം അവിടന്ന് നമ്മുടെ ജീവിതത്തിൻ്റെ യജമാനനായിരിക്കും. സഭയുടെ പടുത്തുയർത്തിലിനു വേണ്ടി ഇന്നും നമുക്ക് അത്രവേഗം സിദ്ധികൾ നല്കുകയും ചെയ്യും. അതുകൊണ്ട് ശരീരത്തിൻ്റെ പ്രവൃത്തികൾക്കു പകരം പരിശുദ്ധാത്മാവിൻ്റെ ഫലങ്ങൾ നമ്മിൽ വളരും.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:120)

പരിശുദ്ധാത്മാവ് holy spirit പരിശുദ്ധാത്മാവ് എൻ്റെ ജീവിതത്തിൽ എന്താണു ചെയ്യുന്നത്? What does the Holy Spirit do in my life? കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 120 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message