x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

ആഗോളീകരണത്തെക്കുറിച്ച് സഭ എന്തു പറയുന്നു?

Authored by : Congregation for Doctrine of Faith On 09-Aug-2022

ആഗോളീകരണം അതിൽത്തന്നെ നന്മയോ തിന്മയോ അല്ല. അത് രൂപപ്പെടുത്തേണ്ട ഒരു യാഥാർത്ഥ്യത്തിൻ്റെ വിവരണമാണ്. "സാമ്പത്തികമായി വികസിച്ച രാജ്യങ്ങളിൽ ഉത്ഭവിച്ച ഈ പ്രക്രിയ പ്രകൃത്യാ എല്ലാ സാമ്പത്തിക വ്യവസ്ഥകളെയും ഉൾക്കൊള്ളാൻ വേണ്ടും വികസിച്ചു. അത് മുഴുവൻ പ്രദേശങ്ങളുടെയും അവികസിതത്വത്തിൽ നിന്ന് ഉയിർത്തെഴുന്നേല്ക്കാനുള്ള സുപ്രധാന പ്രേരകതത്ത്വമായിരുന്നു. അത് അതിൽത്തന്നെ വലിയൊരു അവസരമാണു നല്കുന്നത്, എന്നാലും സത്യത്തിലുള്ള പരസ്നേഹത്താൽ നയിക്കപ്പെടുന്നില്ലെങ്കിൽ ഈ ആഗോളശക്തി അത്ഭുതപൂർവകമായ നാശമുണ്ടാക്കും. മനുഷ്യ കുടുംബത്തിനുള്ളിൽ പുതിയ വിഭജനങ്ങളുണ്ടാക്കുകയും ചെയ്യും. (ബെനഡിക്ട് 16-ാമൻ മാർപാപ്പാ." കാരിത്താസ് ഇൻവേരിത്താത്തേ” [CIV])

നമ്മൾ വലിയ വിലയില്ലാത്ത ജീൻസ് വാങ്ങിക്കുമ്പോൾ അവ നിർമ്മിച്ച സാഹചര്യങ്ങളെക്കുറിച്ചു നിസ്സംഗത പുലർത്തരുത്. തൊഴിലാളികൾക്ക് നീതിപൂർവകമായ കൂലി ലഭിച്ചിട്ടുണ്ടോയെന്ന ചോദ്യം പരിഗണിക്കാതിരിക്കരുത്. ഓരോ വ്യക്തിക്കും അവൻ്റെ സമ്പത്തു പ്രധാനപ്പെട്ടതാണ്. ആരുടെയും വസ്തു നമ്മെ നിസ്സംഗരാക്കരുത്. രാഷ്ട്രീയ തലത്തിൽ “യഥാർത്ഥ ആഗോള രാഷ്ട്രീയാധികാരം ഉണ്ടാവുക ആവശ്യമാണ്”. (വാഴ്ത്തപ്പെട്ട ജോൺ 23-ാ മൻ്റെ പാച്ചെം ഇൻതേറീസ്' എന്ന ചാക്രികലേഖനത്തിൽ നിന്ന് ഉദ്ധരിച്ചുകൊണ്ട് കാരിത്താസ് ഇൻ വേരിത്താത്തെ (CIV) എന്ന ചാക്രിക ലേഖനത്തിൽ പ്രസ്താവിച്ചത്). സമ്പന്ന രാഷ്ട്രങ്ങളിലുള്ളവരും അവികസിതരാജ്യങ്ങളിലുള്ളവരും തമ്മിൽ ഒരു പൊരുത്തത്തിൽ എത്താൻ സഹായിക്കുന്നത് സാമ്പത്തിക ആഗോളീകരണത്തിൻ്റെ ഉപകാരങ്ങളിൽ നിന്ന് ഇന്നും ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. അവർക്ക് ഭാരങ്ങൾ മാത്രമേ വഹിക്കാനുള്ളൂ.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം (ചോദ്യം: 446)

globalization ആഗോളീകരണം കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 446 ആഗോളീകരണത്തെക്കുറിച്ച് സഭ എന്തു പറയുന്നു? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message