x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

സർട്ടിഫിക്കറ്റില്ലാത്ത വിവാഹത്തിനെതിരേ സഭയ്ക്ക് എന്താണുള്ളത്?

Authored by : Congregation for Doctrine of Faith On 17-Jan-2022

സഭയിൽ വച്ചു നടത്തുന്ന വിവാഹമല്ലാതെ മറെറാരു വിവാഹം കത്തോലിക്കർക്ക് ഇല്ല. ആ വിവാഹാശീർവാദകർമ്മത്തിൽ ക്രിസ്തു ഭർത്താവും ഭാര്യയുമായി ഒരു ഉടമ്പടിയിൽ ഏർപ്പെടുന്നു. ദമ്പതികൾക്ക് ഔദാര്യപൂർവം കൃപകളും ദാനങ്ങളും നൽകുന്നു.

വ്രതവാഗ്ദാനങ്ങളോടുകൂടിയ കർമ്മങ്ങൾ ആവശ്യമില്ലെന്ന് യുവജനത്തെ ഉപദേശിക്കണമെന്ന് ചിലപ്പോൾ മുതിർന്ന വ്യക്തികൾ കരുതുന്നു. അവരുടെ അഭിപ്രായത്തിൽ വിവാഹമെന്നത് വരുമാനങ്ങളെയും ഉദ്ദേശ്യങ്ങളെയും നല്ലനിയോഗങ്ങളെയും ഒന്നിപ്പിക്കാനുള്ള താത്കാലിക ശ്രമമാണ്. അതേസമയം കാത്തു പാലിക്കാനാവാത്ത വാഗ്ദാനങ്ങൾ പരസ്യമായി നല്കലുമാണ്. എന്നാൽ ക്രൈസ്തവ വിവാഹം ഒരു കളിയല്ല. പിന്നെയോ പരസ്പരം സ്നേഹിക്കുന്ന സ്ത്രീപുരുഷന്മാർക്കുവേണ്ടി ദൈവം ആസൂത്രണം ചെയ്ത ഏറ്റവും വലിയ സമ്മാനമാണ്. അവർക്ക് അപ്രാപ്യമായ ഒരഗാധതയിൽ ദൈവം തന്നെ അവരെ ഐക്യപ്പെടുത്തി. “എന്നെക്കൂടാതെ ഒന്നും ചെയ്യാൻ നിങ്ങൾക്കു കഴിയുകയില്ല" (യോഹ 15:5) എന്നു പറഞ്ഞ യേശുക്രിസ്തു വിവാഹമെന്ന കൂദാശയിൽ ശാശ്വതമായി സന്നിഹിതനാണ്. ദമ്പതികളുടെ സ്നേഹത്തിൽ അവിടന്ന് സ്നേഹമാണ്. സ്നേഹിക്കുന്നവരുടെ ശക്തി ഇല്ലാതാകുന്നുവെന്നു തോന്നുമ്പോൾപ്പോലും അവിടത്തെ ശക്തി നിലനില്ക്കുന്നു. അതുകൊണ്ടാണ് വിവാഹമെന്ന കൂദാശ വെറും കടലാസുകഷണമല്ലാത്തത്. അത് ദൈവികവും സമുദയാത്രയ്ക്ക് യോഗ്യവുമായ കപ്പലാണ്. അതിൽ സ്നേഹപൂർണരായ ദമ്പതികൾക്ക് യാത്ര പുറപ്പെടാം. ദൈവാനുഗ്രഹത്താൽ തങ്ങൾ ആഗ്രഹിക്കുന്ന ലക്ഷ്യത്തിൽ എത്തിച്ചേരാൻ ആവശ്യമായ ഇന്ധനമുണ്ടെന്ന് മണവാളനും മണവാട്ടിക്കും അറിയാവുന്ന കപ്പലാണ്. സമർപ്പണബുദ്ധിയില്ലാത്ത വിവാഹപൂർവലൈംഗിക ബന്ധത്തിലോ വിവാഹത്തിനു വെളിയിലുള്ള ലൈംഗിക ബന്ധങ്ങളിലോ തെറാന്നുമില്ലെന്ന് ഇന്ന് അനേകർ പറയുമ്പോൾ, ഈ സാമൂഹിക സമ്മർദ്ദം വ്യക്തമായും ശക്തിയുക്തമായും ചെറുത്തു നില്ക്കാൻ സഭ നമ്മെ ക്ഷണിക്കുന്നു.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം (ചോദ്യം: 425)

സർട്ടിഫിക്കറ്റില്ലാത്ത വിവാഹം marriage without certificate കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 425 സർട്ടിഫിക്കറ്റില്ലാത്ത വിവാഹത്തിനെതിരേ സഭയ്ക്ക് എന്താണുള്ളത്? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message