x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

എൻ്റെ വിശ്വാസത്തിന് സഭയുമായി എന്തു ബന്ധമാണുള്ളത്?

Authored by : Congregation for Doctrine of Faith On 16-Aug-2022

ആർക്കും ഒറ്റപ്പെട്ട് തന്നെത്താൻ വിശ്വസിക്കാനാവുകയില്ല. ഒറ്റപ്പെട്ട് സ്വശക്തികൊണ്ട് ജീവിക്കാൻ ആർക്കും കഴിയാത്തതുപോലെ തന്നെ. വിശ്വാസം സഭയിൽനിന്നു നാം സ്വീകരിക്കുന്നു. നാം നമ്മുടെ വിശ്വാസം പങ്കുവയ്ക്കുന്ന ആളുകളുമായുള്ള കൂട്ടായ്മയിൽ അതനുസരിച്ചു ജീവിക്കുന്നു.

ഒരു വ്യക്തിക്കുള്ള ഏറ്റവും വ്യക്തിപരമായ കാര്യമാണ് വിശ്വാസം. എന്നാലും അത് വ്യക്തിപരമായ ഒരു കാര്യമല്ല. വിശ്വസിക്കാൻ ആഗ്രഹിക്കുന്ന ആർക്കും, “ഞാൻ” എന്നും “ഞങ്ങൾ” എന്നും പറയാൻ കഴിയണം. എന്തെന്നാൽ നിങ്ങൾക്കു പങ്കുവയ്ക്കാനും പകർന്നു നല്കാനും കഴിയാത്ത വിശ്വാസം യുക്തിരഹിതമായിരിക്കും. വിശ്വസിക്കുന്ന വ്യക്തി സഭയുടെ “ഞങ്ങൾ വിശ്വസിക്കുന്നു" എന്നതിന് സ്വതന്ത്രമായി സമ്മതം നല്കുന്നു. സഭയിൽനിന്ന് അയാൾ വിശ്വാസം സ്വീകരിച്ചു. നൂറ്റാണ്ടുകളിലൂടെ വിശ്വാസം കൈമാറുകയും എന്നിട്ട് അയാൾക്ക് നല്കുകയും അബദ്ധപൂർണമാക്കലിൽ നിന്ന് അതിനെ സംരക്ഷിക്കുകയും വീണ്ടും വീണ്ടും പ്രകാശിക്കാൻ കാരണമാക്കുകയും ചെയ്തത് സഭയാണ്. അതുകൊണ്ട് വിശ്വസിക്കൽ എന്നത് പൊതുവായ ഒരവബോധത്തിലുള്ള ഭാഗഭാഗിത്വമാണ്. എൻ്റെ വിശ്വാസത്തിൻ്റെ തീക്ഷ്ണത മറ്റുള്ളവരെ പ്രകാശിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതു പോലെ തന്നെ മറ്റുള്ളവരുടെ വിശ്വാസം എന്നെ പിന്താങ്ങുന്നു. സഭ വിശ്വാസത്തിൻ്റെ “ഞാൻ” എന്നതിനും “ഞങ്ങൾ” എന്നതിനും ഊന്നൽ നല്കുന്നു. തൻ്റെ ലിറ്റർജികളിൽ രണ്ടു വിശ്വാസപ്രമാണങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്: “ഞാൻ വിശ്വസിക്കുന്നു" (Credo) എന്നു തുടങ്ങുന്ന ശ്ലീഹന്മാരുടെ വിശ്വാസപ്രമാണവും ആദിമരൂപത്തിൽ "ഞങ്ങൾ വിശ്വസിക്കുന്നു" (Credimus) എന്നു തുടങ്ങുന്ന വലിയ നിഖ്യകോൺസ്റ്റാന്റിനോപ്പിൾ വിശ്വാസപ്രമാണവും.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:24)

വിശ്വാസം സഭ church faith കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 24 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message