x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

മനുഷ്യൻ ദൈവത്തിൻ്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ടുവെന്നു പറയുന്നതിൻ്റെ അർത്ഥമെന്താണ്?

Authored by : Congregation for Doctrine of Faith On 24-Aug-2022

ജീവനില്ലാത്ത വസ്തുക്കൾ, വൃക്ഷലതാദികൾ, മൃഗങ്ങൾ എന്നിവയിൽനിന്നു വ്യത്യസ്തമായി മനുഷ്യൻ ആത്മാവോടുകൂടിയ ഒരു വ്യക്തിയാണ്; ഈ സവിശേഷത മനുഷ്യനെ അവൻ്റെ ദൃശ്യസഹജീവികളെക്കാൾ കൂടുതലായി ദൈവത്തോട് ഐക്യപ്പെടുത്തുന്നു. [355-357, 380]

മനുഷ്യൻ എന്തെങ്കിലും ഒരു വസ്തുവല്ല. അവൻ ഒരാളാണ്. ദൈവം ഒരു വ്യക്തിയാണെന്ന് നമ്മൾ പറയുന്നു. അതുപോലെ മനുഷ്യനെപ്പറ്റിയും പറയാം. മനുഷ്യന് തൻ്റെ തൊട്ടടുത്ത ചക്രവാളത്തിനപ്പുറത്തേക്കു ചിന്തിക്കാൻ കഴിയും. സത്തയുടെ വീതി മുഴുവനും അളക്കാനും കഴിയും, വിമർശനാത്മകമായ വസ്തുനിഷ്ഠയോടെ തന്നെപ്പറ്റിത്തന്നെ അറിയാൻ പോലും കഴിയും. സ്വയം നന്നാവാൻ വേണ്ടി അധ്വാനിക്കാനും കഴിയും. മറ്റുള്ളവരെ വ്യക്തികളായി കാണാൻ കഴിയും. അവരുടെ മഹത്ത്വത്തിൽ അവരെ മനസ്സിലാക്കാനും സ്നേഹിക്കാനും സാധിക്കും. എല്ലാ സൃഷ്ടികളിലും വച്ച് മനുഷ്യനുമാത്രം തൻ്റെ സ്രഷ്ടാവിനെ അറിയാനും സ്നേഹിക്കാനും കഴിയും” (രണ്ടാം വത്തിക്കാൻ സൂനഹദോസ്) [സഭ ആധുനികലോകത്തിൽ GS 12,3]. മനുഷ്യൻ അവിടത്തോടുള്ള സൗഹൃദത്തിൽ ജീവിക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്നു. (യോഹ 15:15)

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:58)

മനുഷ്യൻ ദൈവത്തിൻ്റെ ഛായ god's image മനുഷ്യൻ Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message