x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

ക്രിസ്തു സ്വർഗത്തിലേക്ക് ആരോഹണം ചെയ്തെന്നു പറയുന്നതിൻ്റെ അർത്ഥമെന്താണ്?

Authored by : Congregation for Doctrine of Faith On 06-Sep-2022

യേശു സ്വർഗാരോഹണം ചെയ്തതോടെ നമ്മിൽ ഒരാൾ ദൈവഭവനത്തിലെത്തുകയും എന്നേക്കും അവിടെ വസിക്കുകയും ചെയ്യുന്നു. ദൈവം തൻ്റെ പുത്രനിൽ മനുഷ്യരായ നമ്മോട് മാനുഷിക രീതിയിൽ അടുത്തു നിലകൊള്ളുന്നു. കൂടാതെ യേശു വിശുദ്ധ യോഹന്നാൻ്റെ സുവിശേഷത്തിൽ പറയുന്നു: “ഞാൻ ഭൂമിയിൽ നിന്ന് ഉയർത്തപ്പെടുമ്പോൾ എല്ലാ മനുഷ്യരെയും എന്നിലേക്ക് ആകർഷിക്കും” (യോഹ 12:32). [659 - 667]

ഉത്ഥിതനായ കർത്താവ് നാല്പതു ദിവസം തൻ്റെ ശിഷ്യന്മാരുമായി സവിശേഷമായ അടുപ്പം പുലർത്തി. പുതിയ നിയമപ്രകാരം ക്രിസ്തുവിൻ്റെ സ്വർഗാരോഹണം ആ കാലയളവ് അവസാനിപ്പിച്ചു. ആ സമയത്തിൻ്റെ അവസാനം ക്രിസ്തു മുഴുവൻ മനുഷ്യവംശത്തോടും കൂടെ ദൈവത്തിൻ്റെ മഹത്ത്വത്തിലേക്കു പ്രവേശിക്കുന്നു. “മേഘം”, “വാനിടം" അഥവാ ആകാശം എന്നീ പ്രതീകങ്ങൾ ഉപയോഗിച്ച് വിശുദ്ധ ലിഖിതം ഇതു വെളിവാക്കുന്നു. “മനുഷ്യൻ ദൈവത്തിൽ വാസസ്ഥലം കണ്ടെത്തുന്നു" എന്ന് ബെനഡിക്ട് 16-ാമൻ മാർപാപ്പാ പറയുന്നു. യേശുക്രിസ്തു ഇപ്പോൾ പിതാവിനോടു കൂടെയാണ്. “ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ” അവിടന്ന് ഒരിക്കൽ വരും. യേശുക്രിസ്തു ഇനി ഭൂമിയിൽ ദൃശ്യനല്ലെന്നും എന്നാൽ സന്നിഹിതനാണെന്നുമാണ് ക്രിസ്തുവിൻ്റെ സ്വർഗാരോഹണം അർത്ഥമാക്കുന്നത്.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:109)

ക്രിസ്തുവിൻ്റെ സ്വർഗാരോഹണം സ്വർഗാരോഹണം Ascension of Jesus Ascension കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 109 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message