x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

ദൈവം സത്യമാണെന്നു പറയുന്നതിൻ്റെ അർത്ഥമെന്താണ്?

Authored by : Congregation for Doctrine of Faith On 17-Aug-2022

“ദൈവം പ്രകാശമാണ്, അവിടന്നിൽ അന്ധകാരമില്ല" (1 യോഹ 1:5). അവിടത്തെ വചനം സത്യമാണ്(സുഭാ 8:7: 2 സാമു 7:28), അവിടത്തെ നിയമം സത്യമാണ് (സങ്കീ 119:142), "ഇതിനു വേണ്ടിയാണ് ഞാൻ ജനിച്ചത്. ഇതിനുവേണ്ടിയാണ് ഞാൻ ഈ ലോകത്തിലേക്കു വന്നതും, സത്യത്തിനു സാക്ഷ്യം നല്കാൻ" (യോഹ 18:37) എന്നിങ്ങനെ പീലാത്തോസിൻ്റെ മുമ്പിൽ വച്ചു പ്രഖ്യാപിച്ചുകൊണ്ട് യേശുതന്നെ ദൈവത്തിൻ്റെ സത്യത്തിനു സാക്ഷ്യം നല്കുന്നു. 

ദൈവത്തിൻ്റെ സത്യം തെളിയിക്കപ്പെടാൻ ഭൗതിക പരിശോധനകൾക്ക് വിധേയമാവുകയില്ല. കാരണം, അവിടത്തെ പരീക്ഷണത്തിൻ്റെ ഒരു വിഷയമാക്കാൻ ശാസ്ത്രത്തിനു കഴിയുകയില്ല. എന്നാലും ദൈവം ഒരു സവിശേഷതരത്തിലുള്ള തെളിവിന് സ്വയം വിധേയനാകുന്നു. യേശുവിൻ്റെ പരിപൂർണമായ വിശ്വാസ്യതയുടെ അടിസ്ഥാനത്തിൽ ദൈവം സത്യമാണെന്നു നമുക്കറിയാം. അവിടന്ന് “വഴിയും സത്യവും ജീവനും” (യോഹ 14:6) ആകുന്നു. അവിടത്തോടുബന്ധം സ്ഥാപിക്കുന്ന ആർക്കും പരീക്ഷിച്ച് ഇത് കണ്ടെത്താൻ കഴിയും. ദൈവം സത്യമല്ലാതിരുന്നെങ്കിൽ വിശ്വാസത്തിനും യുക്തിക്കും തമ്മിൽ സംവദിക്കാൻ കഴിയുമായിരുന്നില്ല. പരസ്പരസമ്മതം സാധ്യമാണ്. എന്തെന്നാൽ ദൈവം സത്യമാണ്. സത്യം ദൈവികമാണ്.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:32)

god is truth ദൈവം സത്യമാണ് ദൈവം സത്യമാണെന്നു പറയുന്നതിൻ്റെ അർത്ഥമെന്താണ്? what does it mean to say that god is truth കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 32 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message