x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

ഞാൻ പരിശുദ്ധാത്മാവിൽ വിശ്വസിക്കുന്നു എന്നു പറയുന്നതിൻ്റെ അർത്ഥമെന്താണ്?

Authored by : Congregation for Doctrine of Faith On 06-Sep-2022

പരിശുദ്ധാത്മാവിൽ വിശ്വസിക്കുന്നു എന്നതിൻ്റെ അർത്ഥം പിതാവിനെയും പുത്രനെയുമെന്നപോലെ അവിടത്തെയും ആരാധിക്കുകയെന്നാണ്. ദൈവമക്കളെന്ന നിലയിൽ സ്വർഗസ്ഥനായ പിതാവിനെ അറിയുന്നതിന് പരിശുദ്ധാത്മാവു നമ്മുടെ ഹൃദയങ്ങളിലേക്കു വരുന്നെന്നു വിശ്വസിക്കുകയെന്നാണ് അതിൻ്റെ അർത്ഥം. ദൈവാത്മാവാൽ ചലിപ്പിക്കപ്പെട്ട് നമുക്കു ഭൂമുഖം പരിവർത്തനം ചെയ്യിക്കാൻ കഴിയും. [683-686]

താൻ ശിഷ്യന്മാരുടെ കൂടെ ഇല്ലാത്തകാലം വരുമ്പോൾ, “മറ്റാെരു സഹായകകനെ" (യോഹ 14:16) അയയ്ക്കുമെന്ന് യേശു തൻ്റെ മരണത്തിനുമുമ്പ് അവരോടു വാഗ്ദാനം ചെയ്തിരുന്നു. ആദിമസഭയിലെ ശിഷ്യന്മാരുടെമേൽ പരിശുദ്ധാത്മാവു വർഷിക്കപ്പെട്ടപ്പോൾ യേശു അർത്ഥമാക്കിയതെന്താണെന്ന് അവർ മനസ്സിലാക്കി. അവർക്ക് തങ്ങളുടെ വിശ്വാസത്തിൽ അഗാധമായ ഉറപ്പും സന്തോഷവും തോന്നി. അവർ സവിശേഷസിദ്ധികൾ സ്വീകരിച്ചു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, അവർക്ക് പ്രവചിക്കാനും രോഗങ്ങൾ സുഖപ്പെടുത്താനും അദ്ഭുതകൃത്യങ്ങൾ നടത്താനും സാധിച്ചു. അത്തരം ദാനങ്ങൾ സ്വീകരിച്ചിട്ടുള്ളവരും ഈ അനുഭവങ്ങളുള്ളവരും ഇന്നും സഭയിലുണ്ട്.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:113)

holy spirit പരിശുദ്ധാത്മാവ് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 113 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message