x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

തിന്മയിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ

Authored by : Congregation for Doctrine of Faith On 06-Aug-2022

“സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്ന ജപത്തിൽ പറയുന്ന “തിന്മ” എന്നതുകൊണ്ട് നിഷേധാത്മകമായ അരൂപിക്കടുത്ത ശക്തിയോ ഊർജ്ജമോ അല്ല, പിന്നെയോ വ്യക്തിയായിരിക്കുന്ന തിന്മയാണ് വിവക്ഷിക്കുന്നത്. പരീക്ഷകൻ നുണകളുടെ പിതാവ്” “സാത്താൻ” അഥവാ പിശാച് എന്നിങ്ങനെയുള്ള പേരുകളിൽ വിശുദ്ധലിഖിതം അറിയുന്ന തിന്മയുടെ വ്യക്തിയാണ് ഉദ്ദേശിക്കപ്പെടുന്നത്.

ലോകത്തിലെ തിന്മയ്ക്ക് സർവനാശം വരുത്താൻ വേണ്ട ശക്തിയുണ്ടെന്നകാര്യം നിഷേധിക്കാൻ ആർക്കും സാധിക്കുകയില്ല. സാത്താനടുത്ത നിർദ്ദേശങ്ങൾ നമ്മെ ചുറ്റിയിരിക്കുന്നുവെന്നതും ചരിത്രത്തിൽ പലപ്പോഴും ഭൂതാവേശമുണ്ടായിട്ടുണ്ടെന്നതും നിഷേധിക്കാൻ ആർക്കും കഴിയുകയില്ല. വിശുദ്ധ ലിഖിതം മാത്രമാണ് കാര്യങ്ങൾ കൃത്യമായി പറയുന്നത്. “എന്തെന്നാൽ നമ്മൾ മാംസത്തിനും രക്തത്തിനും എതിരായല്ല, പ്രഭുത്വങ്ങൾക്കും ആധിപത്യങ്ങൾക്കും ഈ അന്ധകാര ലോകത്തിന്റെ ആധിപത്യന്മാർക്കും എതിരായാണ് പടവെട്ടുന്നത്” (എഫേ 6:12). സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന ജപത്തിലെ “തിന്മയിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ” എന്ന യാചന ഈ ലോകത്തിലെ സകല ദുരിതങ്ങളെയും ദൈവതിരുമുമ്പാകെ എത്തിക്കുകയും സർവതിയകളിലും നിന്നു നമ്മെ സ്വതന്ത്രരാക്കാൻ സർവശക്തനായ ദൈവത്തോട് അപേക്ഷിക്കുകയും ചെയ്യുന്നു.

കത്തോലിക്ക സഭയുടെ യുവജന മതബോധന ഗ്രന്ഥം ചോദ്യം 526

catechism of the catholic church തിന്മയിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ “Deliver us from evil” കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം മതബോധന ഗ്രന്ഥം പ്രാർത്ഥന YOU CAT526 തിന്മയിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ" എന്നു പറയുമ്പോൾ എന്താണ് ഉദ്ദേശിക്കുന്നത്? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message