We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 01-Aug-2022
ദൈവത്തിൻ്റെ കൃപ പരിശുദ്ധ ത്രിത്വത്തിൻ്റെ ആന്തരികജീവിതത്തിലേക്ക്, പിതാവും പുത്രനും പരിശുദ്ധാത്മാവും തമ്മിലുള്ള സ്നേഹവിനിമയത്തിലേക്ക്, നമ്മെ കൊണ്ടുവരുന്നു. ദൈവത്തിൻ്റെ സ്നേഹത്തിൽ ജീവിക്കാനും ആ സ്നേഹത്തിൻ്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാനും വേണ്ട കഴിവ് അതു നമുക്കു നല്കുന്നു.
കൃപാവരം ഉന്നതത്തിൽനിന്ന് നമ്മിലേക്ക് നിവേശിപ്പിക്കപ്പെടുകയാണ്. തന്മൂലം സ്വാഭാവിക കാരണങ്ങൾ കൊണ്ട് അതിനെ വിശദീകരിക്കാനാവുകയില്ല (അതിസ്വാഭാവിക കൃപാവരം). അതു നമ്മെ, പ്രത്യേകിച്ച് മാമ്മോദീസയിലൂടെ, ദൈവമക്കളും സ്വർഗത്തിന് അവകാശികളുമാക്കുന്നു (വിശുദ്ധീകരണപരമായ അഥവാ ദൈവത്വവത്കരണപരമായ കൃപാവരം). ഇത് സ്ഥിരമായി നന്മ ചെയ്യാനുള്ള മനോഭാവം നമുക്കു നല്കുന്നു (ശീലപരമായ, സ്ഥിരമായ കൃപാവരം). നന്മയിലേക്കും ദൈവത്തിലേക്കും സ്വർഗത്തിലേക്കും നമ്മെ നയിക്കുന്നതെല്ലാം അറിയാനും ഇഷ്ടപ്പെടാനും ചെയ്യാനും കൃപാവരം നമ്മെ സഹായിക്കുന്നു (പ്രവർത്തനാത്മക കൃപാവരം). കൃപാവരം സവിശേഷമായ വിധത്തിൽ കൂദാശകളിൽ ഉണ്ടാകുന്നു. കൂദാശകൾ നമ്മുടെ രക്ഷകൻ്റെ ഇഷ്ടപ്രകാരം ദൈവവുമായുള്ള നമ്മുടെ കണ്ടുമുട്ടലിൻ്റെ അതിവിശിഷ്ടസ്ഥാനങ്ങളാണ് (കൗദാശിക കൃപാവരം). ഒറ്റപ്പെട്ട വ്യക്തികൾക്കു നല്കപ്പെടുന്ന കൃപാവരത്തിൻ്റെ സവിശേഷ ദാനങ്ങളിലും (സിദ്ധികൾ) അതു പ്രകടമാകും. വിവാഹാവസ്ഥയിലുള്ളവർക്കും പട്ടാഭിഷിക്താവസ്ഥയിലുള്ളവർക്കും സന്ന്യാസത്തിലുള്ളവർക്കും വാഗ്ദാനം ചെയ്യപ്പെട്ട സവിശേഷശക്തികളിലും കൃപാവരം പ്രകടമാകും (അവസ്ഥാനുസൃത കൃപാവരങ്ങൾ).
what does gods grace to do us ദൈവത്തിൻ്റെ കൃപ ദൈവത്തിൻ്റെ കൃപ നമ്മോട് എന്തു ചെയ്യുന്നു? കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം കൃപ youcat 339 Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



