x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

ധ്യാനംകൊണ്ട് ഒരു ക്രിസ്ത്യാനിക്ക് എന്താണു നേടാനാവുന്നത്?

Authored by : Congregation for Doctrine of Faith On 23-Jul-2022

ദൈവവുമായുള്ള ഉറച്ചബന്ധം അനുഭവിക്കാനും അവിടത്തെ സന്നിധിയിൽ സമാധാനം കണ്ടെത്താനും ക്രൈസ്തവൻ - ധ്യാനത്തിൽ നിശ്ശബ്ദത അന്വേഷിക്കുന്നു. അവിടത്തെ സാന്നിധ്യത്തിന്റെ ഇന്ദ്രിയസംവേദനപരമായ അനുഭവമുണ്ടാകുമെന്ന് അയാൾ പ്രത്യാശിക്കുന്നു. അതാകട്ടെ, നേടാൻ യോഗ്യതയില്ലാത്ത കൃപാദാനമാണ്. എന്നാൽ ധ്യാനത്തിന്‍റെ ഏതെങ്കിലും ഒരു പ്രത്യേക സാങ്കേതിക വിദ്യയുടെ ഉത്പന്നമായി അതുണ്ടാകുമെന്ന് അയാൾ പ്രതീക്ഷിക്കുന്നില്ല.

മനുഷ്യവ്യക്തിയെ ശക്തിപ്പെടുത്തുകയും പക്വതയിലെത്തിക്കുകയും ചെയ്യുന്ന വിശ്വാസത്തിലേക്കുള്ള സുപ്രധാനമായ ഒരു സഹായമായിത്തീരാം ധ്യാനം. എന്നാലും ദൈവാനുഭവമുണ്ടാക്കാമെന്നോ ആത്മാവിന് ദൈവവുമായുള്ള ഐക്യം സൃഷ്ടിക്കുക പോലും ചെയ്യാമെന്നോ വാഗ്ദാനം ചെയ്യുന്ന ധ്യാനസാങ്കേതിക വിദ്യകൾ വഞ്ചനാപരമാണ്. ദൈവത്തെ കാണാൻ കഴിയാത്തതുകൊണ്ട് ദൈവം തങ്ങളെ ഉപേക്ഷിച്ചുവെന്ന് അത്തരം വ്യാജവാഗ്ദാനങ്ങൾ മൂലം അനേകർ വിശ്വസിക്കുന്നു. എന്നാൽ പ്രത്യേക ധ്യാനരീതികൾ മൂലം പ്രത്യക്ഷപ്പെടാൻ ദൈവത്തെ നിർബന്ധിക്കാനാവുകയില്ല. അവിടന്ന് ആഗ്രഹിക്കുമ്പോഴെല്ലാം ആഗ്രഹിക്കുന്ന വിധത്തിലെല്ലാം, നമ്മോടു സംസാരിക്കും.

കത്തോലിക്ക സഭയുടെ യുവജന മതബോധന ഗ്രന്ഥം ചോദ്യം 504

meditation catechism of the catholic church മതബോധന ഗ്രന്ഥം കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ധ്യാനം YOUCAT504 ധ്യാനംകൊണ്ട് ഒരു ക്രിസ്ത്യാനിക്ക് എന്താണു നേടാനാവുന്നത്? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message