x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

യേശു തൻ്റെ ഭൗമികജീവിതകാലത്തുണ്ടായിരുന്ന ഭൗതിക ശാരീരികാവസ്ഥയിലേക്ക് ഉത്ഥാനത്തിലൂടെ തിരിച്ചുവന്നോ?

Authored by : Congregation for Doctrine of Faith On 05-Sep-2022

ഉത്ഥിതനായ കർത്താവ് തന്നെ തൊടാൻ ശിഷ്യന്മാരെ അനുവദിച്ചു: അവരോടൊപ്പം ഭക്ഷിച്ചു. തൻ്റെ പീഡാനുഭവത്തിൻ്റെ മുറിവുകൾ അവരെ കാണിച്ചു. എന്നാലും അവിടത്തെ ശരീരം ഈ ലോകത്തിന്‍റേതുമാത്രമായിരുന്നില്ല. പിന്നെയോ, തൻ്റെ പിതാവിൻ്റെ സ്വർഗരാജ്യത്തിൻ്റെതായിരുന്നു [645-646]

ക്രൂശിക്കപ്പെട്ടവൻ്റെ മുറിവുകൾ വഹിച്ചിരുന്ന ഉത്ഥിതനായ കർത്താവ് സ്ഥലകാലബന്ധിതനായിരുന്നില്ല. പൂട്ടിയിട്ടിരുന്ന കതകുകളിലൂടെ പ്രവേശിക്കാൻ അവിടത്തേക്കു കഴിഞ്ഞു. പെട്ടെന്നു തിരിച്ചറിയാനാവാത്ത രൂപത്തിൽ വിവിധ സ്ഥലങ്ങളിൽ ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെട്ടു. അതുകൊണ്ട് ക്രിസ്തുവിൻ്റെ ഉത്ഥാനം സാധാരണമായ ഭൗമിക ജീവിതത്തിലേക്കുള്ള തിരിച്ചുവരവായിരുന്നില്ല. പിന്നെയോ ആയിരിക്കുന്നതിൻ്റെ പുതിയൊരു രീതിയിലേക്കുള്ള പ്രവേശനമായിരുന്നു. “മരിച്ചവരിൽ നിന്ന് ഉത്ഥാനം ചെയ്ത ക്രിസ്തു ഇനി ഒരിക്കലും മരിക്കുകയില്ലെന്നു നമുക്കറിയാം; മരണത്തിന് അവൻ്റെ മേൽ ഇനി അധികാരമില്ല" (റോമാ 6:9).

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:107)

യേശുവിൻ്റെ ഭൗമികജീവിതകാലം physical corporeal state of jesus ഭൗമികജീവിതകാലം കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 107 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message