We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 29-Jun-2022
വകുപ്പ് 5
വികാരങ്ങളുടെ ധാര്‍മികത
മനുഷ്യവ്യക്തി, അവൻ്റെ ബോധപൂര്‍വകമായ പ്രവൃത്തികളാലാണു സൗഭാഗൃത്തിനായി നിയോഗിക്കപ്പെടുന്നത്. അവനില്‍ ഉളവാകുന്ന വികാരങ്ങള്‍ക്ക് അഥവാ അനുഭൂതികള്‍ക്ക് അവനെ അതിനായി ഒരുക്കാനും അതിനു സഹായിക്കാനും കഴിയും.
I. വികാരങ്ങള്‍
“വികാരങ്ങള്‍ ” (Passions ) എന്ന പദം ക്രൈസ്തവ പൈതൃകത്തിൻ്റെതാണ്. അനുഭൂതികള്‍ അഥവാ വികാരങ്ങള്‍, ഐന്ദ്രീയവാഞ്ഛയുടെ പ്രകമ്പനങ്ങളോ (emotions) ചലനങ്ങളോ (movements) ആണ്; നന്‍മയായോ തിന്‍മയായോ അനുഭവിക്കുകയോ സങ്കല്‍പിക്കുകയോ ചെയ്യുന്ന ഒരു വിഷയത്തെ സംബന്ധിച്ചു പ്രവര്‍ത്തിക്കാനോ പ്രവര്‍ത്തിക്കാതിരിക്കാനോ അവ നമ്മെ പ്രേരിപ്പിക്കുന്നു.
മനുഷ്യമനസ്സിൻ്റെ സ്വാഭാവികഘടകങ്ങളാണു വികാരങ്ങള്‍; അവ ഐന്ദ്രിയ ജീവിതത്തിനും മാനസിക ജീവിതത്തിനും ഇടയിലുള്ള സഞ്ചാരമാര്‍ഗമായി വര്‍ത്തിക്കുകയും അവ തമ്മിലുള്ള ബന്ധത്തെ ഉറപ്പാക്കുകയും ചെയ്യുന്നു. മനുഷ്യഹൃദയം വികാരങ്ങള്‍ ഉടലെടുക്കുന്ന സ്രോതസ്സാണെന്ന് നമ്മുടെ കര്‍ത്താവ് ചൂണ്ടിക്കാട്ടി. വികാരങ്ങള്‍ അനേകമുണ്ട്. ഏററവും അടിസ്ഥാനപരമായിട്ടുള്ള വികാരം നന്‍മയുടെ ആകര്‍ഷണം മൂലം ഉണ്ടാകുന്ന സ്നേഹമാണ്. അസന്നിഹിതമായ നന്‍മയ്ക്കു വേണ്ടിയുള്ള അഭിവാഞ്ഛയും അതു നേടുന്നതിലുള്ള പ്രത്യാശയും സ്നേഹം ഉളവാക്കുന്നു. ഈ ചലനം, ഒരുവന്‍ സ്വന്തമാക്കിയ നന്‍മയുടെ ആസ്വാദനത്തിലും അതുവഴിയുള്ള സന്തോഷത്തിലും അതിൻ്റെ തികവു കണ്ടെത്തുന്നു. തിന്‍മയെക്കുറിച്ചുള്ള ആശങ്കയും, വിദ്വേഷവും, വെറുപ്പും, വരാനിരിക്കുന്ന തിന്‍മയെക്കുറിച്ചുള്ള ഭയവും ഉളവാക്കുന്നു. ഈ ചലനം സന്നിഹിതമായ തിന്‍മയെക്കുറിച്ചുള്ള ദു;ഖത്തിലും അതിനെ പ്രതിരോധിക്കുന്ന കോപത്തിലും കലാശിക്കുന്നു.
“സ്നേഹിക്കുക എന്നതു മറ്റൊരാളുടെ നന്‍മയെ ആഗ്രഹിക്കുക എന്നതാണ്." നന്‍മയിലേക്കുള്ള മനുഷ്യഹൃദയത്തിൻ്റെ ഈ പ്രഥമചലനത്തിലാണു മററുള്ള സകല വികാരങ്ങളും ഉദ്ഭവിക്കുന്നത്. നന്‍മ മാത്രമേ സ്‌നേഹിക്കപ്പെടുന്നുള്ളു. “സ്നേഹം ദുഷിച്ചതാണെങ്കില്‍ വികാരങ്ങള്‍ ദുഷിച്ചതാണ്, അതു നല്ലതാണെങ്കില്‍ വികാരങ്ങളും നല്ലതാണ്."
II. വികാരങ്ങളും ധാര്‍മികജീവിതവും
വികാരങ്ങള്‍ അവയില്‍ത്തന്നെ നല്ലതോ ചീത്തയോ അല്ല. ബുദ്ധിശക്തിയോടും ഇച്ഛാശക്തിയോടും കാര്യക്ഷമമായി ബന്ധപ്പെടുന്നിടത്തോളം മാത്രമേ അവ ധാര്‍മികമെന്നു വിശേഷിപ്പിക്കപ്പെടുന്നുള്ളു. വികാരങ്ങള്‍ സ്വമേധയാ ഉണ്ടാകുന്നു എന്നുപറയുന്നത് “അവ ഇച്ഛാശക്തിയാല്‍ ആജ്ഞാപിക്കപ്പെട്ടവയോ നിരോധിക്കപ്പെടാത്തവയോ ആയതിനാലാണ്.” വികാരങ്ങള്‍ യുക്തിയാല്‍ നിയന്ത്രിക്കപ്പെടുക എന്നത്, ധാര്‍മികമായ അഥവാ മാനുഷികമായ നന്‍മയുടെ പൂര്‍ണതയ്ക്ക് ആവശ്യകമാണ്.
തീവ്രമായ വികാരങ്ങള്‍ വ്യക്തികളുടെ ധാര്‍മികതയ്ക്കോ വിശുദ്ധിക്കോ നിര്‍ണായകമല്ല: അവ പ്രതിബിംബങ്ങളുടെയും സ്നേഹവികാരങ്ങളുടെയും അക്ഷയമായ നിക്ഷേപമാണ്, അവയില്‍ ധാര്‍മികജീവിതം പ്രകാശിതമാകുന്നു. വികാരങ്ങള്‍ നല്ല പ്രവൃത്തിക്ക് ഉതകുന്നവയാകുമ്പോള്‍ ധാര്‍മികമായി നല്ലവയാണ്, മറിച്ചായിരിക്കുമ്പോള്‍ മോശവുമാണ്. ശരിയായ മനസ്സ്, അതു സ്വാധീനത്തിലാക്കുന്ന ഇന്ദ്രിയങ്ങളുടെ ചലനങ്ങളെ, നന്‍മയിലേക്കും സൗഭാഗ്യത്തിലേക്കുമായി ക്രമീകരിക്കുന്നു: ദുഷ്ട മനസ്സ് ക്രമരഹിതമായ വികാരങ്ങള്‍ക്ക് അടിമപ്പെടുകയും അവയെ തീവ്രതരമാക്കുകയും ചെയ്യുന്നു. വികാരങ്ങളെയും അനുഭൂതികളെയും സുകൃതങ്ങളാക്കി ഉയർത്താം ; അല്ലെങ്കില്‍ ദുശ്ശീലങ്ങളാക്കി താഴ്ത്താം.
ക്രൈസ്തവജീവിതത്തില്‍, കര്‍ത്താവിൻ്റെ പ്രാണവേദനയിലും പീഡാസഹനത്തിലും കാണാവുന്നതുപോലെ, പരിശുദ്ധാത്മാവ് ഒരു വ്യക്തിയെ മുഴുവന്‍ സകല ദു;ഖങ്ങളോടും ഭീതികളോടും ശോകങ്ങളോടുംകൂടി ചലിപ്പിക്കുക എന്ന തൻ്റെ ജോലി പൂര്‍ത്തിയാക്കുന്നു. മാനുഷികവികാരങ്ങള്‍ക്ക്, ക്രിസ്തുവില്‍ സ്നേഹത്തിലും സ്വര്‍ഗീയ സൗഭാഗ്യത്തിലും, അവയുടെ പൂര്‍ണത പ്രാപിക്കാനാകും.
മനുഷ്യന്‍ ഇച്ഛാശക്തികൊണ്ടുമാത്രമല്ല, ഐന്ദ്രീയവാഞ്ഛകള്‍ കൊണ്ടു കൂടി നന്‍മയിലേക്കു ചലിപ്പിക്കപ്പെടുന്നതിലാണു ധാര്‍മിക പൂര്‍ണത അടങ്ങിയിരിക്കുന്നത് - സങ്കീര്‍ത്തനത്തിൻ്റെ വാക്കുകളിലെന്നപോലെ: “എൻ്റെ ഹൃദയവും ശരീരവും സജീവദൈവത്തിന് ആനന്ദഗാനമാലപിക്കുന്നു."
സംഗ്രഹം
“വികാരങ്ങള്‍" എന്ന പദം ആവേശങ്ങളെ അഥവാ അനുഭൂതികളെ സൂചിപ്പിക്കുന്നു. മനുഷ്യനീതീ വികാരങ്ങളിലൂടെ നന്മയെ ഉദ്ദേശിക്കുകയും തി൯മയെ ശങ്കിക്കുകയും ചെയ്യുന്നു.
സുപ്രധാന വികാരങ്ങള്‍ സ്നേഹവും വിദ്വേഷവും, ആഗ്രഹവും ഭീതിയും, സന്തോഷവും ശോകവും കോപവും ആണ്.
ഇന്ദ്രിയപരമായ വാഞ്ഛയുടെ ചലനങ്ങൾ എന്ന നിലയില്‍, വികാരങ്ങളില്‍ ധാർമിക നന്മയോ തിന്മയോ ഇല്ല . എന്നാൽ അവ യുക്തിയോടും ഇച്ഛാശക്തിയോടും ബന്ധപ്പെടുന്നിടത്തോളം അവയിൽ ധാര്‍മിക നൻമയോ തിൻമയോ ഉണ്ടാകാം.
വികാരങ്ങളും അനുഭൂതികളും സുകൃതങ്ങളാക്കപ്പെടാം, അല്ലെങ്കിൽ ദുശ്ലീലങ്ങളാക്കപ്പെടാം. ധാര്‍മിക നൻമയുടെ പുര്‍ണത അടങ്ങിയിരിക്കുന്നതു മനുഷ്യൻ നന്മയിലേക്ക് ഇപ്ഛാശക്തി കൊണ്ടു മാത്രമല്ല, തൻ്റെ “ഹൃദയം "കൊണ്ടും ചലിപ്പിക്കപെടുന്നതിലാണ്.
The morality of emotions വികാരങ്ങളുടെ ധാര്‍മികത വികാരങ്ങള്‍ വികാരങ്ങളും ധാര്‍മികജീവിതവും vikaravum dharmikajeevithavum Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



