x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

കത്തോലിക്കരല്ലാത്ത ക്രൈസ്തവർക്കും ദിവ്യകാരുണ്യം സ്വീകരിക്കാമോ?

Authored by : Congregation for Doctrine of Faith On 16-Jul-2022

ക്രിസ്തുശരീരത്തിൻ്റെ ഐക്യത്തിൻ്റെ പ്രകാശനമാണു വിശുദ്ധ സംസർഗം. ഒരാൾ കത്തോലിക്കാ സഭയുടെ അംഗമായിരിക്കണമെങ്കിൽ, കത്തോലിക്കാസഭയിൽ മാമ്മോദീസ സ്വീകരിച്ചിരിക്കണം, സഭയുടെ വിശ്വാസത്തിൽ പങ്കുചേരുകയും സഭയുമായുള്ള ഐക്യത്തിൽ ജീവിക്കുകയും വേണം. കത്തോലിക്കാസഭയുടെ വിശ്വാസത്തിലും ജീവിതത്തിലും(ഇനിയും) പങ്കുചേരാത്തവരെ വിശുദ്ധ സംസർഗത്തിനായി ക്ഷണിക്കുന്നത് ഒരു വൈരുധ്യമാണ്. വിശുദ്ധ കുർബാനയെന്ന അടയാളത്തിൻ്റെ വിശ്വാസ്യത അതു തകർക്കും.

ഓർത്തഡോക്സ് ക്രിസ്ത്യാനികളിൽപ്പെട്ട വ്യക്തികൾക്ക്, കത്തോലിക്കാലിറ്റർജിയിൽ, ദിവ്യകാരുണ്യ സ്വീകരണത്തിന് അപേക്ഷിക്കാം. എന്തെന്നാൽ, അവർ കത്തോലിക്കാസഭയുമായി സമ്പൂർണ ഐക്യത്തിലായിട്ടില്ലെങ്കിലും അകത്തോലിക്കാസഭയ്ക്കുള്ള വിശുദ്ധ കുർബാനപരമായ വിശ്വാസത്തിൽ പങ്കുചേരുന്നുണ്ട്. മറ്റുള്ള ക്രൈസ്തവ “സഭാത്മകസമൂഹങ്ങളുടെ" അഥവാ സഭാവിഭാഗങ്ങളുടെ കാര്യത്തിൽ ഗൗരവപൂർണമായ അത്യാവശ്യമുള്ളപ്പോഴും കുർബാനയപ്പത്തിൽ യേശുവിൻ്റെ യഥാർത്ഥ സാന്നിധ്യമുണ്ടെന്നു വിശ്വസിക്കുന്നതായി തെളിവുണ്ടായിരിക്കുമ്പോഴും അങ്ങനെയുള്ള ഒരു വ്യക്തിക്ക് പരിശുദ്ധ കുർബാന നൽകാം. വിശുദ്ധ കുർബാന അഥവാ കർത്താവിൻ്റെ അത്താഴം കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും ഒന്നിച്ച് ആഘോഷിക്കുകയെന്നത് എല്ലാ എക്യൂമെനിക്കൽ പരിശ്രമങ്ങളുടെയും ലക്ഷ്യവും ആഗ്രഹവുമാണ്. എന്നാലും, ഒറ്റ വിശ്വാസത്തിലും ഒറ്റ സഭയിലും ക്രിസ്തു ശരീരമെന്ന യാഥാർത്ഥ്യം മുൻകൂട്ടി സുസ്ഥാപിതമാക്കാതെ പങ്കെടുപ്പിക്കുന്നത് അവിശ്വസ്തയാണ്. അതുകൊണ്ട് അത് അനുവദിക്കപ്പെട്ടിട്ടില്ല. വിവിധ വിഭാഗങ്ങളിലുള്ള ക്രൈസ്തവർ ഒന്നിച്ചു പ്രാർത്ഥിക്കുന്ന മറ്റുള്ള എക്യുമെനിക്കൽ ലിറ്റർജികൾ നല്ലതാണ്. കത്തോലിക്കാ സഭ ആഗ്രഹിക്കുന്നതുമാണ്.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:222)

communion church eucharist non catholic christian കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം ദിവ്യകാരുണ്യം youcat 222 കത്തോലിക്കരല്ലാത്ത ക്രൈസ്തവർക്കും ദിവ്യകാരുണ്യം സ്വീകരിക്കാമോ? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message