x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

മാർപാപ്പാ യഥാർത്ഥത്തിൽ തെറ്റുപറ്റാനാവാത്തവനാണോ?

Authored by : Congregation for Doctrine of Faith On 19-Sep-2022

അതേ, പക്ഷേ, ആഘോഷപൂർവകമായ സഭാത്മക പ്രവൃത്തിവഴി (എക്സ് കത്തേദ്ര) ഒരു വിശ്വാസസത്യം (ഡോഗ്മ) നിർവചിക്കുമ്പോൾ, മറ്റു വാക്കുകളിൽ പറഞ്ഞാൽ, വിശ്വാസത്തെയും ധാർമ്മികതയെയും കുറിച്ചുള്ള സിദ്ധാന്തപരമായ പ്രശ്നങ്ങളിൽ ആധികാരികമായ തീരുമാനം ചെയ്യുമ്പോൾ മാത്രമാണ് മാർപാപ്പാ തെറ്റാവരത്തോടെ സംസാരിക്കുന്നത്. മാർപാപ്പായുമായുള്ള സംസർഗത്തിൽ മെത്രാന്മാരുടെ സംഘം പ്രബോധനാധികാരപരമായ തീരുമാനമെടുക്കുന്നതിനും തെറ്റാവരത്തിൻ്റെ സ്വഭാവമുണ്ട്. സാർവത്രിക സൂനഹദോസിൻ്റെ തീരുമാനങ്ങൾ അതിന് ഉദാഹരണമാണ്. [888 - 892]

മാർപാപ്പായുടെ തെറ്റാവരത്തിന് അദ്ദേഹത്തിൻ്റെ ധാർമ്മിക സമഗ്രതയോടോ ബുദ്ധിപ്രകർഷത്തോടോ ഒരു തരത്തിലും ബന്ധമില്ല. തെറ്റാവരമുള്ളതു വാസ്തവത്തിൽ സഭയ്ക്കാണ്. എന്തെന്നാൽ സഭയെ സത്യത്തിൽ പരിരക്ഷിക്കുകയും അതിലേക്കു കൂടുതൽ ആഴത്തിൽ സഭയെ നയിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിനെ യേശു വാഗ്ദാനം ചെയ്തിട്ടുണ്ട്. അംഗീകൃതമെന്നു പൊതുവേ കരുതപ്പെടുന്ന ഒരു വിശ്വാസസത്യം പെട്ടെന്നു നിഷേധിക്കപ്പെടുകയോ ദുർവ്യാഖ്യാനിക്കപ്പെടുകയോ ചെയ്യുമ്പോൾ ഏതാണു സത്യമെന്നും ഏതാണു തെറ്റെന്നും ആധികാരികമായി പറയുന്ന അവസാനവാക്ക് സഭയ്ക്കുണ്ടായിരിക്കണം. ഇത് മാർപാപ്പായുടെ ശബ്ദമാണ്. പത്രോസിൻ്റെ പിൻഗാമിയും മെത്രാന്മാരിൽ ഒന്നാമനുമാണ് മാർപാപ്പാ. ആ നിലയ്ക്ക് തർക്കവിഷയമായ സത്യം സഭയുടെ വിശ്വാസപാരമ്പര്യമനുസരിച്ച് ക്രോഡീകരിക്കാൻ അദ്ദേഹത്തിന് അധികാരമുണ്ട്. “തീർച്ചയോടെ വിശ്വസിക്കേണ്ട" ഒരു കാര്യമായി എല്ലാ കാലത്തെയും വിശ്വാസികൾക്ക് അവതരിപ്പിക്കത്തക്ക വിധത്തിലാണ് ക്രോഡീകരിക്കുന്നത്. മാർപാപ്പാ ഒരു വിശ്വാസസത്യം നിർവചിക്കുന്നുവെന്ന് അപ്പോൾ നാം പറയുന്നു. അതുകൊണ്ട് അത്തരമൊരു വിശ്വാസസത്യത്തിൽ ഒരിക്കലും സാരാംശപരമായി “പുതിയതായി" ഒന്നുമുണ്ടായിരിക്കുകയില്ല. വളരെ അപൂർവമായേ വിശ്വാസസത്യം നിർവചിക്കാറുള്ളൂ. ഏറ്റവും അവസാനം നിർവചിച്ചത് 1950-ലാണ്.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:143)

മാർപാപ്പാ pope Is the Pope really infallible? മാർപാപ്പാ യഥാർത്ഥത്തിൽ തെറ്റുപറ്റാനാവാത്തവനാണോ? കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 143 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message