x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

തന്നോടു തന്നെയുള്ള ഒരുതരം സംഭാഷണമല്ലേ പ്രാർത്ഥന?

Authored by : Congregation for Doctrine of Faith On 29-Jul-2022

എന്നിൽ നിന്നു നിന്നിലേക്ക്, ആത്മകേന്ദ്രീകരണത്തിൽ നിന്ന് മൗലികമായ തുറവിലേക്ക് ഒരുവൻ പോകുന്നുവെന്ന വസ്തുതയാണ് കൃത്യമായി പ്രാർത്ഥനയെ സംബന്ധിച്ച് വ്യതിരിക്ത സ്വഭാവം. യഥാർത്ഥത്തിൽ പ്രാർത്ഥിക്കുന്ന ഒരു വ്യക്തിക്ക് ദൈവം സംസാരിക്കുന്നുവെന്ന വസ്തുത അനുഭവിച്ചറിയാൻ കഴിയും. നാം പ്രതീക്ഷിക്കുന്നതുപോലെയോ ആഗ്രഹിക്കുന്നതു പോലെയോ മിക്കപ്പോഴും അവിടന്നു സംസാരിക്കുന്നില്ലെന്നു മനസ്സിലാക്കാനും കഴിയും.

ഒരു വ്യക്തി പ്രാർത്ഥനാ സമ്മേളനത്തിലേക്ക് പ്രവേശിച്ചതിൽ നിന്നു വ്യത്യസ്തനായി പുറത്തു വരുന്നുവെന്ന് പ്രാർത്ഥനയിൽ അനുഭവമുള്ളവർ റിപ്പോർട്ടു ചെയ്യുന്നു. ചിലപ്പോൾ പ്രതീക്ഷകൾ സാധിക്കുന്നു. നിങ്ങൾ ദുഃഖിതരായിരുന്നു, എന്നാൽ ആശ്വാസം കണ്ടെത്തുന്നു; നിങ്ങൾക്ക് ആത്മധൈര്യമില്ലായിരുന്നു, പുതിയ ശക്തി സ്വീകരിക്കുന്നു. മറിച്ചും ചിലപ്പോൾ സംഭവിക്കാം. സമ്മർദ്ദങ്ങൾ മറക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ കൂടുതൽ അസ്വസ്ഥതയുണ്ടാകുന്നു. സമാധാനത്തിൽ നിങ്ങളെ വിട്ടയയ്ക്കുമെന്നു വിചാരിച്ചു. പക്ഷേ, നിങ്ങളെ ഒരു ദൗത്യം ഏല്പിച്ചു. ദൈവവുമായുള്ള യഥാർത്ഥമായ ഒരു കണ്ടുമുട്ടൽ - പ്രാർത്ഥനയിൽ വീണ്ടും വീണ്ടും സംഭവിക്കുന്ന തരത്തിലുള്ള കണ്ടുമുട്ടൽ - ദൈവത്തെയും പ്രാർത്ഥനയെയും കുറിച്ചുള്ള നമ്മുടെ മുൻധാരണകൾ തകർക്കാൻ കഴിവുള്ളതാണ്.

കത്തോലിക്ക സഭയുടെ യുവജന മതബോധന ഗ്രന്ഥം ചോദ്യം 506

catechism of the catholic church conversation with yourself God speaks— പ്രാർത്ഥന കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം മതബോധന ഗ്രന്ഥം prayer YOU CAT 506 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message