x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

എപ്പോഴും പ്രാർത്ഥിക്കാൻ സാധിക്കുമോ?

Authored by : Congregation for Doctrine of Faith On 02-Aug-2022

പ്രാർത്ഥന എപ്പോഴും സാധ്യമാണ്. പ്രാർത്ഥന ജീവപരമായി അത്യാവശ്യമുള്ള കാര്യമാണ്. പ്രാർത്ഥനയും ജീവിതവും തമ്മിൽ വേർതിരിക്കാൻ പാടില്ല. 

രാവിലെയോ സന്ധ്യയ്ക്കോ പറയുന്ന കുറച്ചു വാക്കുകൾകൊണ്ടു മാത്രം ദൈവത്തെ തൃപ്തിപ്പെടുത്തിക്കൊണ്ടിരിക്കാൻ നിങ്ങൾക്കു സാധിക്കുകയില്ല. നമ്മുടെ ജീവിതം പ്രാർത്ഥനയാകണം. നമ്മുടെ പ്രാർത്ഥനകൾ ജീവിതമാകുകയും വേണം. ഓരോ ക്രൈസ്തവ ജീവിതകഥയും ഒരു പ്രാർത്ഥനയുടെ കഥയാണ്. ദൈവവുമായി കൂടുതൽ ഐക്യപ്പെടാനുള്ള സുദീർഘ പരിശ്രമത്തിന്റെ കഥയാണ്. സ്ഥിരം ദൈവത്തോടൊപ്പമായിരിക്കാനുള്ള ഹൃദയസ്പർശകമായ ആഗ്രഹം അനേകം ക്രൈസ്തവർ അനുഭവിക്കുന്നുണ്ട്.

അവർ “യേശു പ്രാർത്ഥന' യെന്നു വിളിക്കപ്പെടുന്ന പ്രാർത്ഥനയിലേക്കു തിരിയുന്നു. അത് പ്രത്യേകിച്ച് പൗരസ്ത്യസഭയിൽ, നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു പാരമ്പര്യമാണ്. അതിന്റെ ഏറ്റവും നന്നായി അറിയപ്പെടുന്ന സൂക്തരൂപമിതാണ്: “കർത്താവായ യേശു ക്രിസ്തുവേ, ദൈവപുത്രാ, പാപിയായ എന്നോടു കരുണ തോന്നണമേ”. ഈ പ്രാർത്ഥന അനുദിന ജീവിതകർമ്മപദ്ധതിയിൽ കൂട്ടിച്ചേർക്കാൻ അവർ പരിശ്രമിക്കുന്നു. അതൊരു സ്ഥിരം പ്രാർത്ഥനയായിരിക്കത്തക്ക വിധം കൂട്ടിച്ചേർക്കുന്നു.

കത്തോലിക്ക സഭയുടെ യുവജന മതബോധന ഗ്രന്ഥം ചോദ്യം 1111

possible to pray always? catechism of the catholic church Lord Jesus Christ Son of God have mercy on me a sinner prayer പ്രാർത്ഥന കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം മതബോധന ഗ്രന്ഥം YOU CAT 1111 എപ്പോഴും പ്രാർത്ഥിക്കാൻ സാധിക്കുമോ? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message