We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 04-Aug-2022
നേരിട്ടു മരണം സംഭവിപ്പിക്കുന്നത് എപ്പോഴും “നീ കൊല്ലരുത്" (പുറ 20:13) എന്ന കല്പനയ്ക്ക് വിരുദ്ധമാണ്. നേരേമറിച്ച്, മരണാസന്നനായ ഒരു വ്യക്തിയെ സഹായിക്കുന്നത് മാനുഷികതയുടെ പ്രവൃത്തിയാണ്, കടപ്പെട്ടിരിക്കുന്നതുപോലുമാണ്.
'പ്രവർത്തനാത്മകമായ കാരുണ്യവധം',' നിസ്സംഗമായ കാരുണ്യ വധം' എന്നീ പ്രയോഗങ്ങൾ വാദപ്രതിവാദങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. മരിക്കാൻ തുടങ്ങുന്ന വ്യക്തി കൊല്ലപ്പെടുകയാണോ മരിക്കാൻ അനുവദിക്കപ്പെടുകയാണോ എന്നതാണു പ്രശ്നം. 'പ്രവർത്തനാത്മക കാരുണ്യവധ'ത്തിൽ ഒരുവൻ നേരിട്ടുള്ള പ്രവർത്തനം വഴി ഒരു വ്യക്തിയെ മരിക്കാൻ "സഹായിക്കുന്നു". അങ്ങനെ അഞ്ചാം പ്രമാണം ലംഘിക്കുന്നു. "നിസ്സംഗ കാരുണ്യവധത്തിൽ" ഒരുവൻ മറ്റാെരാളെ മരണപ്രക്രിയയിൽ സഹായിക്കുകയും അങ്ങനെ "നിൻ്റെ അയല്ക്കാരനെ സ്നേഹിക്കുക"യെന്ന പ്രമാണം അനുസരിക്കുകയും ചെയ്യുന്നു. നിസ്സംഗമായ കാരുണ്യവധമെന്നതിൻ്റെ അർത്ഥം ഇതാണ്. ഒരു രോഗി തീർച്ചയായും മരണാസന്നനാണെന്നു മനസ്സിലാക്കുമ്പോൾ, ഉദ്ദേശിക്കുന്ന ഫലത്തോട് ആനുപാതികമല്ലാത്തതും അസാധാരണവും ഭാരിച്ച ചെലവുള്ളതുമായ ചികിത്സാവിധികൾ വേണ്ടെന്നു വയ്ക്കുക. “അസാധാരണ" ചികിത്സാവിധികൾ വേണ്ടെന്നു വയ്ക്കാനുള്ള തീരുമാനം രോഗി തന്നെയാണ് സ്വീകരിക്കേണ്ടത്. അല്ലെങ്കിൽ ആ തീരുമാനം മുൻകൂട്ടി നല്കിയിട്ടുള്ള നിർദ്ദേശത്തിൽ പ്രസ്താവിച്ചിരിക്കണം. അങ്ങനെ ചെയ്യാൻ രോഗിക്കു സാധിക്കാത്ത അവസ്ഥയാണുള്ളതെങ്കിൽ നിയമപരമായി അവകാശമുള്ളവർ മരണാസന്നനായ വ്യക്തിയുടെ പ്രകടമോ സംഭവ്യമോ ആയ ആഗ്രഹമനുസരിച്ചു പ്രവർത്തിക്കണം. മരണാസന്നനായ വ്യക്തിക്കു നല്കേണ്ട സാധാരണ ശുശ്രൂഷ ഒരിക്കലും നിറുത്തിവയ്ക്കാൻ പാടില്ല. അയല്ക്കാരനെ സ്നേഹിക്കാനും കാരുണ്യം കാണിക്കാനുമുള്ള പ്രമാണത്താൽ കല്പിക്കപ്പെട്ട കാര്യമാണത്. അതേ സമയം വേദനസംഹാരികളായ മരുന്നുകൾ രോഗിയുടെ ആയുസ്സു കുറയ്ക്കുകയെന്ന അപകടസാധ്യതയുള്ളപ്പോഴും നല്കുന്നത് നിയമാനുസൃതമാണ്. മനുഷ്യമഹത്ത്വത്തിനു ചേർന്നതുമാണ്. ഇതിനെ സംബന്ധിച്ചിടത്തോളം നിർണായക പ്രശ്നമിതാണ്. അത്തരം ചികിത്സകൾ മരണം സംഭവിപ്പിക്കുകയെന്ന ലക്ഷ്യമുള്ളവയാകരുത്. അതുതന്നെ ലക്ഷ്യമാക്കരുത്. വേദന അവസാനിപ്പിക്കുന്നതിനുള്ള മാർഗമെന്നനിലയിലും ആ ലക്ഷ്യമുള്ളവയാകരുത്.
assistance in dying മരിക്കുന്നവർക്ക് മരിക്കാൻ സഹായം ചെയ്യുന്നത് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം മരിക്കാനുള്ള സഹായം youcat 382 മരിക്കുന്നവർക്ക് മരിക്കാൻ സഹായം ചെയ്യുന്നത് അനുവദനീയമാണോ? Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



