x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ സഭയുടെ സാമൂഹിക പ്രബോധനങ്ങൾ

സഭയുടെ സാമൂഹിക പ്രബോധനങ്ങളിലെ പ്രധാനപ്പെട്ട അന്തര്‍ദര്‍ശനങ്ങള്‍

Authored by : Mar Joseph Pamplany On 30-Jan-2021

ഴിഞ്ഞ നൂറ്റാണ്ടില്‍ കത്തോലിക്കാസഭയും WCC യും സാമൂഹ്യ പ്രബോധനങ്ങളെ വിപുലപ്പെടുത്തിയിട്ടുണ്ട്. അടിസ്ഥാനപരമായ ആഭിമുഖ്യങ്ങളും ബോധ്യങ്ങളും മുളയെടുക്കുകയും, കേന്ദ്രീകരിക്കപ്പെടുകയും, ശാശ്വതമാക്കപ്പടുകയും ചെയ്തിട്ടുണ്ട്. ഭാവിയില്‍ ആക്കങ്ങളുടെ സ്ഥാന ചലനങ്ങളും പുതിയ വികസനങ്ങളും ഉണ്ടാകുമെന്നത് തീര്‍ച്ചയാണ്. ആവേശം നിറഞ്ഞ കണ്ടുപിടുത്തങ്ങളും, ഇടറാതെയുള്ള മുന്നേറ്റങ്ങളും, അന്തര്‍ദര്‍ശനത്തിനും ആദര്‍ശൈക്യത്തിനും, അന്വയത്തിനും ഉള്ള കാലഘട്ടങ്ങളും, ദോഷൈക ദൃഷ്ടിത്വത്തിനും, ശുഭാപ്തി വിശ്വാസത്തിനും, വാസ്തവികത്വത്തിനുമുള്ള (realism) നിമിഷങ്ങളും ഉണ്ടാകും. എന്നിരുന്നാലും ഈ വ്യതിയാനങ്ങളുടെയെല്ലാം ഇടയില്‍തന്നെ, സുപ്രധാനങ്ങളായ പല ഘടകങ്ങളും (മാറ്റങ്ങള്‍ക്കു വിധേയമാകാതെ) നിലകൊള്ളും. മറ്റു പല തരത്തില്‍ വിഭജിക്കാവുന്നതും പ്രതിപാദിക്കാവുന്നതുമായ താഴെക്കാണിക്കാവുന്ന അന്തര്‍ദര്‍ശനങ്ങളെക്കൂടി ഉള്‍പ്പെടുത്തുന്നു:

  1. ഈ ലോകത്തിലുള്ള ഉള്‍ച്ചേരലും അതിനോടുള്ള ഉത്തരവാദിത്വവുമാണ് ക്രിസ്തീയവിധിയുടെ സത്താപരമായതും ശാശ്വതമായതുമായ മാനം. സുവിശേഷങ്ങളെ ആദ്ധ്യാത്മികമാക്കുകയും വ്യക്തിപരമാക്കുകയൊ ചെയ്യാന്‍ പാടില്ലാത്തതുപോലെ ക്രൈസ്തവ ജീവിതത്തെ അറകളായി തിരിക്കുകയോ ചെയ്യാന്‍ പാടില്ല. ക്രിസ്തുമതം വ്യക്തിഗതമായ ധാര്‍മ്മികതയെപ്പറ്റിയും, ആദ്ധ്യാത്മിക സത്യങ്ങളെപ്പറ്റിയും, മരണാനാന്തര ജീവിതത്തെപ്പറ്റിയും മാത്രം ശ്രദ്ധ കൊടുത്താല്‍ പോരാ. ഈ ലോകത്തില്‍ ജീവിക്കുന്ന ക്രൈസ്തവര്‍ക്ക് സാമുദായികമായ ഉത്തരവാദിത്വങ്ങളുണ്ടെന്നു മാത്രമല്ല, അവര്‍ സാംസ്ക്കാരികവും, ആദര്‍ശപരവും, സാമൂഹിക സാമ്പത്തികപരവും രാഷ്ട്രീയവുമായ കര്‍ത്തവ്യങ്ങളെ അഭിമുഖീകരിക്കേണ്ടതുണ്ട്. സഭയുടെ കോട്ടങ്ങള്‍ക്കും സമൂഹങ്ങള്‍ക്കുമുള്ളില്‍ സുരക്ഷിതരും ഒറ്റപ്പെട്ടവരും, വേര്‍പെടുത്തപ്പെട്ടവരുമായി കഴിയാതെ അവര്‍ ആധുനിക ലോകവുമായിട്ടുള്ള ചര്‍ച്ചയിലേര്‍പ്പെടുകയും അതിനെ സേവിക്കുകയും വേണം. അതുകൊണ്ട് ഈ ലോകവും ഭാവിലോകവുമായിട്ടുള്ള ഉറ്റ ബന്ധത്തെയും, വിശ്വാസത്തെയും, സാമൂഹിക നിമഗ്നതയേയും, പ്രവര്‍ത്തനത്തിനുള്ള ക്രിസ്തീയ പ്രചോദനത്തെയും, ക്രിസ്തീയ ഹ്യൂമനിസത്തെയും, പങ്കിനെയും, കര്‍ത്തവ്യത്തെയും അര്‍പ്പണത്തെയും, പ്രവര്‍ത്തനത്തേയും സമഗ്രമായ സുവിശേഷവത്കരണത്തെയും, വിമോചനത്തെയും ദൈവരാജ്യവും സുവിശേഷമൂല്യങ്ങളും സമൂഹത്തില്‍ കൂടുതല്‍ സന്നിഹിതമാകുന്നതിനെപ്പറ്റിയും, പുതിയ മനുഷ്യരെയും, പുതിയ ലോകത്തെയും, പുതിയ മനുഷ്യത്വത്തെയും നിര്‍മ്മിക്കുന്നതിനെയും മറ്റും പറ്റി സഭയുടെ സാമൂഹ്യ പ്രബോധനങ്ങള്‍ സംസാരിക്കുന്നു. ലോകത്തിലും ലോകത്തിനുവേണ്ടിയുള്ളതുമായ ക്രിസ്തീയ ഉത്തരവാദിത്വം ഭാവിയില്‍ തീര്‍ച്ചയായും കൂടുതല്‍ പ്രാധാന്യം പ്രാപിച്ചുകൊണ്ടിരിക്കുന്നു.

ശ്രദ്ധേയമായ ചിലഭാഗങ്ങള്‍ ഇവിടെ അവസരോചിതമായിരിക്കും. "ഒരു പുതിയ ഭൂമിയ്ക്കുവേണ്ടിയുള്ള സ്വപ്നം ഇതിനെ സൃഷ്ടിക്കുവാനുള്ള നമ്മുടെ താത്പര്യത്തെ ക്ഷീണിപ്പിക്കാതെ, വര്‍ദ്ധിപ്പിക്കണം". ആധുനിക ലോകത്തിലെ മനുഷ്യര്‍ക്ക് കൂടുതല്‍ ഔദാര്യത്തോടും കാര്യക്ഷമതയോടുംകൂടി സേവനം ചെയ്യുക എന്നതിനേക്കാള്‍ ഉപരിയായി ക്രൈസ്തവര്‍ക്ക് മറ്റൊന്നിനേയും ഉത്ക്കടമായി ആഗ്രഹിക്കുവാനാകില്ല", ലോകത്തിന്‍റെ പരിവര്‍ത്തനത്തിനായി നീതിക്കും പങ്കാളിത്വത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനമാണ് സുവിശേഷ പ്രഘോഷണത്തിന്‍റെ പ്രധാന ഘടകമായി ഞങ്ങള്‍ക്ക് അനുഭവപ്പെടുന്നത്." "ക്രിസ്തുവിനോട് ഞങ്ങളെന്തുമാത്രം അടുക്കുമോ, ലോകത്തെ സേവിക്കുന്നതിനായി അത്രയും ഞങ്ങള്‍ ക്ലേശിക്കുകയാണ്" "തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ മറ്റുള്ളവരിലുള്ള മനുഷ്യ മാഹാത്മ്യത്തെ നിഷേധിക്കുന്ന ക്രൈസ്തവര്‍ യേശുക്രിസ്തുവിനെ നിഷേധിക്കുകയാണ്". "മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടങ്ങളിലുള്ള പങ്കാളിത്വം തന്നെയാണ് സഭയുടെ സമഗ്ര പ്രവര്‍ത്തനത്തിനുള്ള കേന്ദ്രബിന്ദു". നമ്മുടെ ജനങ്ങളുടെ ജീവിതത്തിന്‍റെ ഓരോഭാഗത്തെയും ക്രൈസ്തവര്‍ കടന്നുചൊല്ലണം. അക്രൈസ്തവരുമായി പങ്കാളിത്വത്തോടുകൂടി പ്രവര്‍ത്തിക്കുന്നതിനും, എല്ലാത്തലങ്ങളിലും ക്രിസ്തുവിന് സാക്ഷികളായിത്തീരേണ്ടതിനും വേണ്ടി."

2. ലോകവുമായിട്ടുള്ള അവളുടെ സഹകരണത്തിലും, വിനിമയത്തിലും, സഭ പ്രത്യേകമായതും, നാനാമുഖമുള്ളതുമായ സാമൂഹ്യസേവനം നടത്തുന്നു. നമുക്ക് ഈ സേവനത്തിന്‍റെ പ്രധാനപ്പെട്ട ബാഹ്യരേഖകളെ വിവരിക്കുകയും ന്യൂതനകളെയും മനസ്സിലാക്കുകയും ചെയ്യാം.

ലൗകിക വിഷയങ്ങളുടെ-ശാസ്ത്രത്തിന്‍റെയും, സാങ്കേതിക വിദ്യയുടെയും, സംസ്ക്കാരത്തിന്‍റെയും, ആദര്‍ശങ്ങളുടെയും, സാമ്പത്തിക ശാസ്ത്രത്തിന്‍റെയും, രാഷ്ട്രമീമാംസയുടെയും വിസ്തൃതമായ മേഖലകളില്‍ അവയ്ക്കുള്ള സ്വയം നിര്‍ണ്ണായവകാശങ്ങളെ സഭ അംഗീകരിക്കുന്നുണ്ടെങ്കിലും സാമ്പത്തികമൊ രാഷ്ട്രീയമൊ ആയ ശക്തികളെയും, പ്രശസ്തിയെയും ആനുകൂല്യങ്ങളെയും അവളന്വേഷിക്കുന്നില്ല. എന്നിരുന്നാലും സഭ അവളുടെ സാതന്ത്ര്യത്തെ പുനഃസ്ഥാപിക്കുകയും, വിവിധ പ്രത്യയശാസ്ത്രങ്ങളില്‍ നിന്നും സാമൂഹിക സാമ്പത്തിക രാഷ്ട്രീയ വ്യവസ്തിഥികളില്‍നിന്നും അവളുടെ സന്ദേശത്തെ വേര്‍തിരിച്ചു കാണിക്കുന്നതിന് ശ്രമിക്കുകയും അവളുടെ പ്രസ്താവനകള്‍ക്കുള്ള സുവിശേഷോല്പത്തിയെ എടുത്തുകാട്ടുകയും ചെയ്യുന്നുണ്ടെങ്കിലും ലോകത്തിന്‍റെ പ്രശ്നങ്ങളെ പരിഹരിക്കുന്നതിനുള്ള സാങ്കേതികമായ വൈഭവവും മുന്‍ നിര്‍മ്മിത മാതൃകകളും ഉണ്ടെന്നവകാശപ്പെടുന്നില്ല. സഭ അവളുടെ ഏകത്വത്തെയും സാര്‍വ്വത്രികത്വത്തെയും തുടരെ സമര്‍ത്ഥിച്ചുകൊണ്ട് അവളുടെ ഔദ്യോഗിക പ്രബോധനങ്ങളെ വ്യത്യസ്ത താത്പര്യങ്ങളുമായി-അവ ജാതികളുടെയോ ഭാഷയുടെയോ വര്‍ഗ്ഗത്തിന്‍റെയോ അടിസ്ഥാനത്തിലുള്ള ഗ്രൂപ്പുകളെപ്പറ്റിയോ, രാഷ്ട്രീയ പാര്‍ട്ടികളെയൊ, രാജ്യത്തെയൊ, സംസ്ക്കാരത്തെയൊ, മറ്റും പറ്റിയുള്ളതാണെങ്കിലും അവയുമായി താദാത്മ്യപ്പെടാന്‍ ശ്രമിക്കുന്നില്ല. ഈ വസ്തുതയാണ് ക്രിസ്തീയ രാഷ്ട്രീയ പാര്‍ട്ടികളുടെ നേരേയും ആദര്‍ശപരമായ നിലപാടുകള്‍ കൈക്കൊള്ളുന്നതിനെപ്പറ്റിയും കക്ഷിരാഷ്ട്രീയത്തെപ്പറ്റിയും മൗനം ദീക്ഷിക്കുവാന്‍ സഭാ നേതാക്കന്മാരെ പ്രരിപ്പിക്കുന്നത്. ഇങ്ങനെയുള്ള കാര്യങ്ങള്‍ പലപ്പോഴും പ്രധാനപ്പെട്ട വിഷയങ്ങളില്‍നിന്നും, സംഘട്ടനങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുന്നതിനും പരോക്ഷമായി മുന്‍ നില കൈക്കൊള്ളുന്നതിനും പ്രരിപ്പിക്കുന്നത്. വിശ്വാസവും പ്രത്യയശാസ്ത്രവും ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ട് ഇടതുപക്ഷങ്ങളുടെയും വലതുപക്ഷങ്ങളുടെയും നുഴഞ്ഞുകയറ്റങ്ങളെയും ആദര്‍ശവല്‍ക്കരണങ്ങളെയും, ആസൂത്രണങ്ങളെയും തള്ളിനീക്കി സഭയുടെ യഥാര്‍ത്ഥത്തിലുള്ള ഐക്യവും, സാര്‍വ്വത്രികതയും, സര്‍വ്വാതിശയത്വവും സംരക്ഷിക്കുക സഭയ്ക്ക് എളുപ്പമല്ല.

സമീപകാലങ്ങളിലെ പ്രമാണരേഖകള്‍ - പ്രത്യേകിച്ചും പോള്‍ 6-ാമന്‍റെയും, ജോണ്‍പോള്‍ 2-ാന്‍റെയും, പ്യൂബ്ലായിലെയും, നെയ്റോബിയിലെയും, ചിയാങ്ങ്മയിലെയും (Chiang Mai) - ഈ വിഷയങ്ങളിലെ വിവിധ വീക്ഷണകോണുകളില്‍ നിന്ന് പ്രതിപാദിച്ചിട്ടുണ്ട്. പ്രകാശം വീഴ്ത്തുന്ന ഏതാനും ഭാഗങ്ങളെ നമുക്കിവിടെ ഉദ്ധരിക്കാം: "സഭയുടെ കൈകടത്തല്‍, രാഷ്ട്രീയ ജീവിതത്തിന് എപ്പോഴും ഒരു ഭീഷണിയാണ്" എന്നുള്ളത് ക്രൈസ്തവര്‍ സാമ്പത്തികവും, സാമൂഹികവും, സാംസ്ക്കാരികവും രാഷ്ട്രീയവുമായ വിവക്ഷകള്‍ ഇല്ലാത്ത ഒരു സുവിശേഷ പ്രഘോഷണം നടത്തുമ്പോള്‍ സംഭവിക്കുന്നു". ഇത് നിലവിലിരിക്കുന്ന വ്യവസ്ഥിതിയുമായുള്ള ഒരു തരം കൂട്ടുചേരലാണ്. മറ്റ് ഗ്രൂപ്പുകള്‍ എതിര്‍ഭാഗത്തേക്ക് അതായത് ക്രിസ്തീയ സന്ദേശത്തെ ചില പ്രത്യയശാസ്ത്രവുമായി തുല്യപ്പെടുത്തുന്നതിനെയും ഇവയില്‍ ആദ്യത്തേതിനെ രണ്ടാമത്തേതിന്‍റെ കീഴിലാക്കുന്നതിനു വേണ്ടിയും പ്രലോഭിപ്പിക്കപ്പെടുകയാണ്" ."മാര്‍ക്സിസത്തോടുള്ള ഭയം ഉദാരമായ കുത്തകമുതലാളിത്വത്തിന്‍റെ മര്‍ദ്ദകാത്മകമായ  യാഥാര്‍ത്ഥ്യത്തെ നേരിടുന്നതില്‍നിന്ന് പലപ്പോഴും പിന്തിരിപ്പിക്കുകയാണ്". "സഭയുടെ ഐക്യം പ്രദര്‍ശിപ്പിക്കേണ്ടത് രാഷ്ട്രീയ പോരാട്ടത്തിലുള്ള പിരിമുറുക്കത്തിലാണ് സഭ. ഐക്യം സംരക്ഷിക്കേണ്ടതിനായി മൗനം ദീക്ഷിക്കുവാനും അല്ലെങ്കില്‍ കുരിശുയുദ്ധത്തിന്‍റെ ചൈതന്യത്തില്‍ ഒരു പ്രത്യേക ലക്ഷ്യത്തിനു വേണ്ടിയോ അല്ലെങ്കില്‍ അതിനെതിരായോ വിഭജിക്കുവാന്‍ വേണ്ടി പ്രലോഭിപ്പിക്കപ്പെടുകയാണ് ദൈവ സൃഷ്ടികളുടെ മാഹാത്മ്യം നിമിത്തം സഭ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട രാഷ്ട്രീയ വിഷയങ്ങളുണ്ട്.  ഇങ്ങനെ ചെയ്യുന്നത് സഭയെ രാഷ്ട്രീയമാക്കുന്നതിനുവേണ്ടിയല്ല"  "നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ സഭകള്‍ക്ക് നിഷ്പക്ഷമായി നില്‍ക്കാന്‍ സാധിക്കുകയില്ല. ഇതുവഴി ആദര്‍ശപരമായി സഭകള്‍ കക്ഷിചേരണമെന്നില്ല". സഭയുടെ ജീവിതത്തിലും, ചിന്തയിലും കാണുന്ന ആദര്‍ശസ്വാധീനങ്ങളുടെ മുന്‍ അനുമാനങ്ങളുടെ വ്യാപകത്വം ക്രൈസ്തവരുടെ ഭാഗത്തുനിന്നും ഉയര്‍ന്നതരത്തിലുള്ള ജാഗ്രതയും, ആത്മനിരൂപണവും ആവശ്യപ്പെടുന്നുണ്ട്. ക്രൈസ്തവസഭ സമൂഹത്തിലെ അനീതിക്കുള്ള ആശയബന്ധമായ ഒരുപകരണമായിത്തീരാനും ദുരുപയോഗിക്കപ്പെടാതിരിക്കാനുംവേണ്ടി ജാഗ്രത കാണിക്കേണ്ടതാവശ്യമാണ്".

"വിവിധ മതങ്ങളിലും ലൗകിക പ്രവര്‍ത്തനങ്ങളിലും പ്രസ്ഥാനങ്ങളിലും ദൈവാരൂപി പ്രവര്‍ത്തിക്കുന്നുണ്ട്. മാത്രമല്ല മനുഷ്യ സമൂഹത്തിന്‍റെ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ സുവിശേഷവത്ക്കരണം നടക്കുന്നുണ്ട്". എങ്കിലും സഭയ്ക്ക് അവളുടെതായ കര്‍ത്തവ്യം ഉണ്ട്. ചരിത്രത്തിന്‍റെ ഓരോ ഘട്ടത്തിലും അവള്‍ സുവിശേഷവത്ക്കരണം നടത്തുകയും എല്ലാവിധ ജീവിതത്തിനും വേണ്ടിയുള്ള സുവിശേഷത്തിന്‍റെ വിവക്ഷകളെ വ്യക്തമായി പ്രകടിപ്പിക്കുകയും വേണം. പാപം, മാനസാന്തരം, ധാര്‍മ്മികത, പ്രസാദവരം തുടങ്ങിയവയ്ക്ക് നിഷേധിക്കാനാവാത്ത സാമൂഹിക മാനങ്ങള്‍ ഉണ്ട്. ക്രിസ്തു എല്ലാ വര്‍ഗ്ഗങ്ങള്‍ക്കും, ജാതികള്‍ക്കും, രാജ്യങ്ങള്‍ക്കും, സംസ്ക്കാരങ്ങള്‍ക്കും, മതങ്ങള്‍ക്കും, പ്രത്യയശാസ്ത്രങ്ങള്‍ക്കും, വ്യവസ്ഥിതികള്‍ക്കുമുള്ള കര്‍ത്താവും വിമോചകനുമാണ്. അതുകൊണ്ട് സുവിശേഷത്തിന്‍റെ ഈ സാമൂഹ്യ മാനത്തിന് വിശ്വസ്തയായിരുന്നുകൊണ്ട് ക്രിസ്തുവിന്‍റെ ഈ ദൗത്യം എല്ലാ സമയത്തും, എല്ലാ സ്ഥലത്തും, എല്ലാ സാഹചര്യങ്ങളിലും സഭനിര്‍വ്വഹിക്കണം. ജോണ്‍ പോള്‍ 2-ാമന്‍ തന്നിമിത്തം ഉദ്ഘോഷിക്കുന്നു: "ക്രിസ്തുവിന് വേണ്ടി കവാടങ്ങള്‍ തുറന്നിടുക. അവന്‍റെ രക്ഷണീയ ശക്തി പ്രവേശിക്കുന്നതിനുവേണ്ടി രാഷ്ട്രങ്ങളുടെയും, സാമ്പത്തിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും, സംസ്ക്കാരത്തിന്‍റെയും, നാഗരികതയുടെയും, വികസനത്തിന്‍റെയും വിശാല മേഖലകളുടെ സീമകളെ തുറന്നിടുക". ദൈവത്തിന് ഭൂമിയില്‍ സന്നിഹിതനാകുവാന്‍ പല മാര്‍ഗ്ഗങ്ങളുള്ളതുകൊണ്ട്, മനുഷ്യ ഗുണമുളവാക്കുകയും വിമോചിപ്പിക്കുകയും, സുവിശേഷവത്ക്കരിക്കുകയും ചെയ്യുന്ന ഈ സാമൂഹ്യസേവനം ചര്‍ച്ചയുടെയും, വിനീത ശുശ്രൂഷയുടെയും ചൈതന്യത്തിലായിരിക്കണം നിര്‍വ്വഹിക്കേണ്ടത്.

സഭ അവളുടെ സാമൂഹ്യശുശ്രൂഷ പലവിധം നിര്‍വ്വഹിക്കുന്നു: അനീതികളുടെയും മര്‍ദ്ദനാത്മകവും മനുഷ്യത്വഹീനവുമായ നയങ്ങളെയും, പരിപാടികളെയും ഘടനകളെയും, ഭരണസംവിധാനങ്ങളെയും പ്രവാചകതുല്യം ഭര്‍ത്സിച്ചുകൊണ്ടും ദരിദ്രരേയും മര്‍ദ്ദിതരേയും സംരക്ഷിച്ചുകൊണ്ടും വ്യക്തികള്‍ക്കും, ഗ്രൂപ്പുകള്‍ക്കും, പ്രസ്ഥാനങ്ങള്‍ക്കും പ്രചോദനവും മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കിക്കൊണ്ടും; എല്ലാ തലങ്ങളിലുമുള്ള പ്രോത്സാഹനവും പിന്തുണയും ക്രിയാത്മകമായ പ്രാരംഭകങ്ങളും കൊടുത്തുകൊണ്ടും - ട്രെയ്ഡ് യൂണിയനുകള്‍ക്കും, ജനപോരാട്ടങ്ങള്‍ക്കും ഗവണ്‍മെന്‍റിനും, ഐക്യരാഷ്ട്രസംഘടനകള്‍ക്കും മറ്റും - അര്‍ഹതയുള്ള കാര്യങ്ങള്‍ക്ക് നയതന്ത്രപരമായ സേവനങ്ങള്‍കൊണ്ടും; വ്രണിതരായ വ്യക്തികള്‍ക്കും വിഘടിച്ചു നില്‍ക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും തുറന്ന സംവാദത്തിനുള്ള ആഹ്വാനം നല്‍കുന്ന അനുരഞ്ജനശുശ്രൂഷ വഴിയായിട്ടും മൂല്യങ്ങള്‍കൊണ്ടും ഘടനകള്‍കൊണ്ടും സുവിശേഷത്തിന് യഥാര്‍ത്ഥ സാക്ഷികളാകുന്ന ക്രിസ്തീയ സമൂഹങ്ങളുടെ രൂപവല്‍ക്കരണംകൊണ്ടും മറ്റും ഇത് സാധിക്കുന്നതാണ്. അതുകൊണ്ട് സാമൂഹികവും അജപാലനപരവുമായ ആസൂത്രണം അത്യാവശ്യമാണെന്ന് മാത്രമല്ല സാമൂഹ്യപ്രവര്‍ത്തനത്തിനുള്ള കമ്മീഷനുകള്‍ക്ക് സഭയില്‍ അനിവാര്യമായ ഒരു പങ്കു വഹിക്കുവാനുമുണ്ട്.

  1. ഇതിനകം സഭ യാഥാര്‍ത്ഥ്യത്തെപ്പറ്റിയുള്ള ക്രിയാത്മകവും ഘടനാപരവുമായ ഒരു വീക്ഷണം സമ്പാദിക്കുകയും അവളുടെ സാമൂഹ്യസേവന ദൗത്യം ഈ കാഴ്ചപ്പാടിലൂടെ മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. ഈ അവബോധം എത്ര വിസ്തൃതവും ആഴവുമുള്ളതാണെന്ന് മനസ്സിലാക്കുവാനായിട്ട് വിഷയസൂചികയില്‍ കൊടുത്തിരിക്കുന്ന ചില പദങ്ങളെ ഉദാഹരണത്തിന് - " ഡൈനാമിസം," "പരിവര്‍ത്തനങ്ങള്‍, " " ഘടനകള്‍" മുതലായ പദങ്ങളെ നോക്കിയാല്‍ മാത്രം മതി. ഈ ലക്ഷ്യപ്രാപ്തിക്കായി ശതക്കണക്കിന് വാക്യങ്ങള്‍ ഉദ്ധരിക്കാനാകുന്നതാണ്. ലോകം പരിവര്‍ത്തനഘട്ടത്തിലൂടെ കടന്നുപോകുകയാണെന്ന് സഭ അംഗീകരിക്കുകയും, ഏറ്റവും പുരോഗമിച്ച സാങ്കേതിക വിദ്യയേയും ആധുനികാഭിലാഷങ്ങളുടേയും അവകാശങ്ങളേയും ആധുനിക മനുഷ്യരുടേയും രാഷ്ട്രങ്ങളുടേയും അവബോധത്തേയും അടിസ്ഥാനപരമായി സ്വാഗതം ചെയ്യുകയും ചെയ്യുന്നുണ്ട്. ഘടനകളുടെ പ്രാധാന്യത്തെ അവള്‍ മനസ്സിലാക്കുന്നതോടൊപ്പം വ്യതിയാനത്തെ പ്രതീക്ഷയുടെ ശ്രോതസ്സും അടിയന്തരാവശ്യവുമായി വീക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.

 ഉദാഹരണത്തിന് ജോണ്‍ 23-ാമന്‍ ആഗോളാധികാര വ്യവസ്ഥിതിയുടെ പുനഃസംവിധാനത്തിന് വേണ്ടി അഭ്യര്‍ത്ഥിക്കുന്നു. പോള്‍ ആറാമന്‍റെ വീക്ഷണത്തില്‍ പുരോഗതി കരുത്തുറ്റ വ്യതിയാനങ്ങളുടെ പരിഷ്കാരങ്ങളും അടിയന്തരമായ പരിവര്‍ത്തനങ്ങളും ആവശ്യപ്പെടുന്നുണ്ട്. PCJPയുടെ അഭിപ്രായത്തില്‍ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഘടനകളുടെ പരിവര്‍ത്തനത്തിന്‍റെ ആവശ്യവുമായി മാനുഷികാവകാശങ്ങള്‍ ബന്ധപ്പെട്ടു കിടക്കുന്നതായി സഭ അംഗീകരിക്കുന്നുണ്ട്. ബോധവല്ക്കരണം അനീതിപൂണ്ട സാമൂഹ്യഘടനകളുടെ വ്യതിയാനത്തിനുള്ള നടപടിയായി ഏഷ്യന്‍മെത്രാന്മാര്‍ കാണുന്നു. ഘടനകളുടെ വ്യതിയാനവും പുതിയ ബന്ധങ്ങളുടെയും മൂല്യങ്ങളുടേയും നിര്‍മ്മാണവും ആധുനിക കാലത്തെ ഏറ്റവും അര്‍ത്ഥപൂര്‍ണ്ണവും അവസരോചിതവുമായ നടപടിയായി ഇന്ത്യന്‍ മെത്രാന്‍മാര്‍ വീക്ഷിക്കുന്നു. WCCയുടേയും  EACCയുടേയും CCAയുടേയും പ്രമാണരേഖകള്‍ അവസരോചിതമായ സാമ്പത്തികവും രാഷ്ട്രീയവുമായ സ്ഥാപനങ്ങളെ നിര്‍മ്മിക്കേണ്ടതിന്‍റെ ആവശ്യത്തെപ്പറ്റി വീണ്ടും വീണ്ടും പ്രസ്താവിക്കുന്നുണ്ട്. 1952 ലെ ലക്നോവ് കോണ്‍ഫ്രന്‍സ് ഭൂനയ പരിഷ്കാരങ്ങളെപ്പറ്റിയും ഘടനകളുടെ വ്യതിയാനത്തിനു വേണ്ടുന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍റെ ആവശ്യത്തെപ്പറ്റിയും പ്രസ്താവിച്ചിട്ടുള്ളതാണ്. ജോണ്‍ പോള്‍ രണ്ടാമന്‍ 1981 ല്‍ തൊഴിലിന്‍റേയും ഉല്പാദനത്തിന്‍റെയും മേഖലകളെ സ്വാധീനിക്കുന്ന ആസന്ന പുരോഗതികള്‍ കഴിഞ്ഞ നൂറ്റാണ്ടിലെ വ്യവസായ വിപ്ലവത്തെക്കാള്‍ ഏറെയായി ദരിദ്രരും മര്‍ദ്ദിതരുമായ ജനലക്ഷങ്ങള്‍ക്ക് ആശ്വാസവും പ്രതീക്ഷയും നല്കുമെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

  1. മനുഷ്യനെയും സമൂഹത്തെയും പറ്റിയുള്ള വീക്ഷണവും അതിന്‍റെ മൗലിക തത്വങ്ങളും, പ്രേരകങ്ങളുമാണ് സഭയുടെ സാമൂഹ്യ പ്രബോധനങ്ങളുടെ അടിയില്‍ കിടക്കുന്നത്. ഈ പ്രമാണരേഖകള്‍ ദൈവത്തിന്‍റെ സാര്‍വ്വത്രിക പിതൃത്വവും, മനുഷ്യരുടെ ഭ്രാതൃത്വവും അതില്‍ നിന്നുളവാകുന്നതും എല്ലാ വ്യക്തികളേയും, രാഷ്ട്രങ്ങളേയും ബന്ധിക്കുന്നതുമായ ആദര്‍ശ ഐക്യത്തിനും മാനവ കുടുംബത്തിന്‍റെയും രാഷ്ട്ര സമൂഹങ്ങളുടേയും നിര്‍മ്മാണത്തിനുമാണ് പ്രാധാന്യം നല്കുന്നത്. ലോകത്തെപ്പറ്റിയുള്ള ധാര്‍മ്മികമായ കാഴ്ച്ചപ്പാട് - ഇതാണ് മതസ്വാതന്ത്രത്തിനുവേണ്ടി നിലകൊള്ളാന്‍ പ്രേരിപ്പിക്കുന്നതും നിരീശ്വരപരവും പദാര്‍ത്ഥപരവുമായ പ്രത്യയശാസ്ത്രങ്ങള്‍ക്കും വ്യവസ്ഥിതികള്‍ക്കും വിലങ്ങഴിച്ചുകൊണ്ട് മനുഷ്യരെയും സമൂഹങ്ങളേയും ദൈവത്തിന്‍റെ മുമ്പില്‍ ബോധമുള്ളവരും സമാധാനം പറയേണ്ടവരുമാക്കിത്തീര്‍ക്കുന്നത് - ഇതിനെയാണ് പ്രമാണ രേഖകള്‍ പ്രകാശിപ്പിക്കുന്നത്.

ഇതിനു പുറമേ മനുഷ്യവ്യക്തി മാഹാത്മ്യത്തിനും; "അവന്‍ സ്വാതന്ത്യവും ഉത്തരവാദിത്വമുളളവനുമായ ഒരു വ്യക്തിയാണെന്നും" "ദൈവത്തിന്‍റെ പുത്രനാണെന്നും" "സാര്‍വ്വത്രികവും അലംഘനീയവും അനിഷേധ്യവുമായ അവകാശങ്ങള്‍ ഉളളവനാണെന്നും" ഈ പ്രമാണരേഖകള്‍ എടുത്തുകാട്ടുന്നുണ്ട്. "സഭയുടെ സാമൂഹ്യ പ്രബോധനങ്ങളുടെ സര്‍വ്വപ്രധാനമായ ആശയം മനുഷ്യര്‍ എല്ലാ സാമൂഹ്യ സ്ഥാപനങ്ങളുടെയും അടിസ്ഥാനവും, കാരണവും, അന്ത്യവുമാണെന്നുളളതാണ്". വ്യവസ്ഥിതികള്‍ മനുഷ്യനു വേണ്ടിയുളളതായിരിക്കണം, അല്ലാതെ മനുഷ്യന്‍ വ്യവസ്ഥിതിക്കു വേണ്ടിയുളളവനാകരുത്. മനുഷ്യര്‍ എന്തു ലക്ഷ്യത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവോ അവ സാധിക്കുന്നതിനുവേണ്ടിയുളള ഉപാധികളായിത്തീരണം ഈ വ്യവസ്ഥിതികള്‍. മനുഷ്യന്‍ രാഷ്ട്രത്തിനുവേണ്ടി ഉണ്ടാക്കപ്പെട്ടവനല്ല, മറിച്ച് രാഷ്ട്രം മനുഷ്യനുവേണ്ടിയുളളതാണ്. മനുഷ്യന്‍ ഉല്പാദനത്തിനുവേണ്ടി നിര്‍മ്മിക്കപ്പെട്ടവനല്ല, മറിച്ച് ഉല്പാദനം മനുഷ്യന്‍ വേണ്ടിയിട്ടാണ്. തൊഴില്‍ മനുഷ്യനുവേണ്ടിയാണ്, എന്നാല്‍ മനുഷ്യന്‍ തൊഴിലിനുവേണ്ടിയല്ല. അതുകൊണ്ട് മനുഷ്യോചിതമായ ഒരു നഗരം, മനുഷ്യന്‍റെ സേവനത്തിനുവേണ്ടിയുളള ഒരു സമൂഹം നാം നിര്‍മ്മിക്കണം. വ്യക്തികളും സമൂഹങ്ങളും തമ്മിലുളള പരസ്പരാശ്രയത്വത്തെയും, അധീനത്വാവകാശ പ്രമാണത്തെയും, (principle of subsidiarity) പൊതുനന്മയേയും ഈ പ്രമാണരേഖകള്‍ വിശദമാക്കുന്നുണ്ട്. മനുഷ്യനെയും സമൂഹത്തെയുംപറ്റിയുള്ള വീക്ഷണം, ആധുനിക ലോകവുമായുള്ള സംഭാഷണത്തിലൂടെ കൂടുതല്‍ സമ്പൂര്‍ണ്ണമാക്കേണ്ടതാണെങ്കിലും അവയുടെ മുഖ്യ ചിന്താധാരകള്‍ വളരെ വ്യക്തമാണ്.

  1. പ്രാദേശിക തലത്തിലും, ദേശീയ തലത്തിലും, അന്തര്‍ദ്ദേശീയ തലത്തിലുമുള്ള സാമൂഹ്യ സ്ഥാപനങ്ങളിലേയ്ക്കും ഘടനകളിലേയ്ക്കും മനുഷ്യരുടെ മൂല്യങ്ങളും സുവിശേഷ മൂല്യങ്ങളും കടന്നു ചെല്ലണം. പണത്തോടുള്ള ദുരാഗ്രഹവും അധികാരത്തോടുള്ള അഭിവാഞ്ഛയും, ലാഭേച്ഛയും, മാത്സര്യവും, സ്വാര്‍ത്ഥതയും, അസൂസയും, അഹങ്കാരവും, അവിശ്വാസവും, വിദ്വേഷവുംകൊണ്ട് മനുഷ്യരും, രാഷ്ട്രങ്ങളും ഘടനകളും, ആനയിക്കപ്പെടാതെ താഴെപ്പറയുന്ന മൂല്യങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതാണ്: മനുഷ്യസാഹോദര്യം, ആദര്‍ശഐക്യം, യോജിപ്പ്, സഹകരണം, സ്നേഹം, ഉപവി, പങ്കുവയ്ക്കല്‍, സത്യം, നീതി, സ്വാതന്ത്ര്യം, സമാധാനം, സമത്വം, ഭാഗഭാഗിത്വം, മനുഷ്യ മാഹാത്മ്യ അവബോധം, ഉത്തരവാദിത്വവും നേതൃത്വവും, ദരിദ്രരോടും മര്‍ദ്ദിതരോടുമുള്ള മുന്‍ഗണനാപരമായ ആദരവ് മുതലായവ. കൂടുതല്‍ മാനുഷികവും നീതിപൂര്‍ണ്ണവും സ്വതന്ത്രവും, സാഹോദര്യവും സമാധാനവും നിറഞ്ഞതും, പങ്കാളിത്തമുള്ളതും, നാനാത്വമുള്ളതുമായ ഒരു പുതിയ സമൂഹമോ അഥവാ പുതിയ ലോകമോ കെട്ടിപ്പടുക്കേണ്ടിയിരിക്കുന്നു. മിക്കപ്പോഴും പറഞ്ഞിട്ടുള്ള ഈ മൂല്യങ്ങള്‍, വ്യക്തികളുടെ ജീവിതത്തിലും, ബന്ധങ്ങളിലും മാത്രമല്ല ഘടനകളുടെയും, വ്യവസ്ഥിതികളുടേയും, സ്ഥാപനങ്ങളുടേയും, കൂടെ ഇഴുകിച്ചേരേണ്ടിയിരിക്കുന്നു. പുതിയ സമൂഹങ്ങളും, പുതിയ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ ഘടനകളും, പുതിയ മൂല്യ സഞ്ചയങ്ങളും, ബന്ധങ്ങളും നിര്‍മ്മിക്കപ്പെടുകയെന്നതാണ് ലക്ഷ്യം. മനുഷ്യരോട് യഥാര്‍ത്ഥ ആദരവുള്ളതും, സ്വാതന്ത്രവും സമാധാനവും എല്ലാവര്‍ക്കും നീതിയുള്ളതും അധികാരത്തിന്മേല്‍ വേണ്ടുന്ന നിയന്ത്രണമുള്ളതുമായ ഒരു ഉത്തരവാദിത്വം നിറഞ്ഞ സമൂഹത്തെയാണ് ക്രൈസ്തവന്‍ അന്വേഷിക്കുന്നത്. ഈ മൂല്യങ്ങളുടെയിടയില്‍ നിലകൊള്ളുന്ന കണ്ണികളെ, ഉദാഹരണത്തിന് സ്നേഹത്തിനും നീതിയ്ക്കുമിടയ്ക്കുള്ളതിനെ അല്ലെങ്കില്‍ സമാധാനത്തിനും നീതിയ്ക്കുമിടയ്ക്കുള്ളതിനെ - ഈ പ്രമാണ രേഖകള്‍ തിരക്കുകയും, നീതിക്കും, സ്വാതന്ത്ര്യത്തിനുമിടയ്ക്കും, കാര്യക്ഷമതയ്ക്കും പങ്കാളിത്വത്തിനുമിടയിലുള്ള ക്രിയാത്മകമായ സമീകരണാവസ്ഥയെ ഊന്നിപ്പറയുകയും ചെയ്യുന്നു.                                                                                               
  2. എല്ലാ വ്യക്തികളുടെയും മാത്രമല്ല, ഗ്രൂപ്പുകളുടെയും ന്യൂനപക്ഷങ്ങളുടെയും, സംസ്കാരത്തിന്‍റെയും, രാഷ്ട്രത്തിന്‍റെയും, അവകാശങ്ങളെയും, അനന്യതയേയും, മാഹാത്മ്യത്തേയും - പൊതുഗുണത്തിനു വേണ്ടിയുളള മൊത്തത്തിലുളള ചട്ടക്കൂട്ടില്‍ - ആദരിക്കപ്പെടണം. മാനവ ചരിത്രത്തില്‍ ഈ അവകാശങ്ങള്‍ ക്രമഗതമായി അനാച്ഛാദനം ചെയ്യപ്പെടുകയും വിശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്....മാനുഷികാവകാശങ്ങളെപ്പറ്റിയുളള നിരന്തരമായ വിചിന്തനങ്ങളില്‍ സഭയുടെ പ്രമാണരേഖകള്‍ വിശാലമായ പട്ടിക തയ്യാറാക്കുകയും ഈ രംഗത്തുളള അവബോധത്തിന്‍റെ നൂതന വളര്‍ച്ചയെ സ്വാഗതം ചെയ്യുകയും, ഇതിനെ ഘടനാപരമായ വ്യതിയാനങ്ങളും, സമൂഹത്തിലെ സമാധാനവുമായി ബന്ധിക്കുകയും മാനുഷികാവകാശങ്ങളെ സംരക്ഷിക്കുവാനുളള സഭയുടെ ദൗത്യത്തെ എടുത്തുപറയുകയും ചെയ്യുന്നുണ്ട്. തനിക്ക് നല്കപ്പെട്ടിരിക്കുന്ന സുവിശേഷം കൊണ്ട് സഭ മനുഷ്യാവകാശങ്ങളെ പ്രഘോഷിക്കുന്നു. ഈ അവകാശങ്ങളെ വളര്‍ത്തുന്നതിനുളള ആധുനിക കാലത്തെ ക്രിയാത്മകങ്ങളായ പ്രസ്ഥാനങ്ങളെ സഭ അംഗീകരിക്കുകയും ഏറെ വിലമതിക്കുകയും ചെയ്യുന്നുണ്ട്. മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയെന്നത്. ഏറ്റവും മൗലികമായ തലത്തില്‍ അനീതി നിറഞ്ഞ ഘടനകളില്ലാത്ത ഒരു സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയാണെന്നുകൂടി അര്‍ത്ഥമാക്കേണ്ടിയിരിക്കുന്നു. നമ്മെപ്പോലെതന്നെ നമ്മുടെ അയല്‍ക്കാരനെ സ്നേഹിക്കുകയെന്ന കല്പനപോലെ മാനുഷികാവകാശങ്ങള്‍ സുവിശേഷങ്ങളില്‍ അടിസ്ഥാനപരമാണ് എന്നു മാത്രമല്ല "പുറപ്പാട്" പോലെ നമ്മുടെ ചരിത്രത്തോടും പാരമ്പര്യത്തോടും ഇഴുകിച്ചേര്‍ന്നിരിക്കുന്നതാണ്.സമാധാനത്തിനും നീതിക്കും വേണ്ടിയുളള പോരാട്ടത്തില്‍ സഭ സാക്ഷ്യം വഹിക്കണം. ആരും ധൈര്യപ്പെടാത്തിടത്ത് അവള്‍ സംസാരിക്കണം...അതുകൊണ്ട് ഏഷ്യയിലെ മെത്രാന്മാര്‍ പ്രതിജ്ഞ ചെയ്യുന്നു: "മാനുഷികാവകാശങ്ങളെയും അവയുടെ സാക്ഷാത്ക്കാരത്തെയും ഏതൊരു സമയത്തും, ഏതൊരു സാഹചര്യത്തിലും ഉയര്‍ത്തിപ്പിടിക്കുകയും പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്ന് ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു". എല്ലാ ക്രൈസ്തവരും, എല്ലാ സഭകളും മനുഷ്യാവകാശങ്ങളോടുളള ഈ അര്‍പ്പണത്തെ സ്ഥിരീകരിക്കുകയും ജീവിക്കുകയും വേണം.                                                          
  3. ആധുനികലോകം ദൈവത്തിന്‍റെ പദ്ധതികളെ അടിസ്ഥാനപരമായി എതിര്‍ക്കുന്നു. ഭക്ഷണവും, വെള്ളവും, വസ്ത്രവും, കിടപ്പാടവും, ആരോഗ്യ സംരക്ഷണ മാര്‍ഗ്ഗങ്ങളും, വിദ്യാഭ്യാസവുമില്ലാതെ കഴിയുന്ന മനുഷ്യവംശത്തിന്‍റെ ബഹുഭൂരിപക്ഷം വരുന്ന ജനകോടികള്‍ ദൈവത്തിന്‍റെ സന്നിധിയിലേക്കുളള ഒരു കരച്ചിലാണ്. ദൈവമാകട്ടെ ഓരോ വ്യക്തിയും ജീവസന്ധാരണത്തിനു വേണ്ടിയുള്ള അവശ്യസാധനങ്ങള്‍ സമ്പാദിക്കണമെന്നും, ലോഭമെന്യേ അവ ആസ്വദിക്കണമെന്നുമാണ് ആഗ്രഹിക്കുന്നത്. ഈ പ്രമാണരേഖകള്‍ സമ്പൂര്‍ണ്ണവും സ്വതന്ത്രവുമായ മനുഷ്യജീവിതത്തെപ്പറ്റി സംസാരിക്കുക മാത്രമല്ല മനുഷ്യന്‍റെ കഴിവുകളെ വികസിപ്പിക്കണമെന്നുകൂടി നിര്‍ദ്ദേശിക്കുന്നുണ്ട്. പരിതസ്ഥിതികളും, ജാതികളും, മതങ്ങളും, പ്രദേശങ്ങളും, രാഷ്ട്രങ്ങളും തമ്മിലുള്ള അഗാധമായ അസമത്വങ്ങളും ദൈവത്തിനു സ്വീകാര്യമല്ല. പ്രായം, ലിംഗം, ഭാഷ, മതം, വര്‍ഗ്ഗം, നിറം, ജാതി മുതലായവയുടെ പേരിലുള്ള വിവേചനങ്ങളും തരംതിരിവുകളും; ശക്തിയുടെ ബൃഹത്തായ കേന്ദ്രീകരണങ്ങളും സാംസ്കാരികവും രാഷ്ട്രീയവുമായ ആശ്രിതത്വവും; മനുഷ്യാവകാശങ്ങളുടെ ലംഘനങ്ങളും, സ്വാതന്ത്ര്യത്തിന്‍റെ അടിച്ചമര്‍ത്തലുകളും, അധികാര ദുരുപയോഗങ്ങളും മറ്റും സ്വീകാര്യങ്ങളല്ല. മനുഷ്യരുടെയിടയില്‍ പ്രകടമായി ജീവിക്കുന്ന സുവിശേഷ മൂല്യങ്ങള്‍ സമൂഹഘടനയില്‍ സ്ഥാനം പിടിച്ചിട്ടില്ലെന്നുള്ളത് ഗൗരവാവഹമായ ഒരു വൈരുദ്ധ്യമാണ്.

മാനുഷികവും ക്രൈസ്തവവുമായ കാരണങ്ങളാല്‍ മേല്പറഞ്ഞ അനീതി പൂണ്ടതും മര്‍ദ്ദകമായതുമായ സ്ഥിതിവിശേഷങ്ങള്‍-വ്യക്തികളും, ഘടനകളും, പ്രത്യയശാസ്ത്രങ്ങളും മൂല്യ വ്യവസ്ഥിതികളുമാണ് അവയെ സൃഷ്ടിക്കുന്നത്. അതുകൊണ്ട് അവ- എതിര്‍ക്കപ്പെടേണ്ടതും പരിവര്‍ത്തനം ചെയ്യപ്പെടേണ്ടതുമാണ്. "സുവിശേഷങ്ങളും ദരിദ്രരുടെ ദുഃസ്ഥിതിയും സാമൂഹ്യ പരിവര്‍ത്തനത്തിനായിട്ട് പ്രവര്‍ത്തിക്കുവാന്‍ നമ്മെ വെല്ലുവിളിക്കുന്നുണ്ട്. സഭകളുടെ ദൗത്യം നീതിക്കും സ്വയം പര്യാപ്തതയ്ക്കും വേണ്ടിയുള്ള ദരിദ്രരുടെയും മര്‍ദ്ദിതരുടെയും പോരാട്ടങ്ങളില്‍ പിന്തുണ നല്കുകയെന്നുള്ളതാണ്. "അനീതി നിറഞ്ഞ വ്യവസ്ഥിതികളും ഘടനകളും കൊണ്ട് മര്‍ദ്ദിതരും, ബലാല്ക്കാരത്തിന് വിധേയമായവരുടെ കരച്ചില്‍ ശ്രവിച്ചിട്ട്, സ്വന്തം വൈകല്യങ്ങളും വൈകൃതങ്ങളും കൊണ്ട് ദൈവത്തിന്‍റെ പദ്ധതിയെ എതിര്‍ക്കുന്ന ഒരു ലോകത്തിന്‍റെ അഭ്യര്‍ത്ഥന ശ്രവിച്ചിട്ട്, ദരിദ്രര്‍ക്ക് സുവിശേഷവും മര്‍ദ്ദിതര്‍ക്ക് സ്വാതന്ത്ര്യവും, പീഡിതര്‍ക്ക് സന്തോഷവും പ്രഘോഷണം ചെയ്തുകൊണ്ട് സഭ ലോക ഹൃദയത്തില്‍ സന്നിഹിതയാകണം.

  1. നീതിക്കും, സ്വാതന്ത്ര്യത്തിനും, സമത്വത്തിനും, ഭാഗഭാഗിത്വത്തിനും, സാഹോദര്യത്തിനും, സമാധാനത്തിനും വേണ്ടിയുള്ള ആധുനിക മനുഷ്യന്‍റെ അഭിലാഷങ്ങളെ സഭ പ്രോത്സാഹിപ്പിക്കുന്നു. ന്യായാനുസൃതമായ ഈ അഭിലാഷങ്ങളെ സഭ പ്രോത്സാഹിപ്പിക്കുന്നു. ന്യായാനുസൃതമായ ഈ അഭിലാഷങ്ങളെ ഉള്‍ക്കൊള്ളുന്ന നയങ്ങളെയും, പരിപാടികളെയും, പ്രസ്ഥാനങ്ങളെയും, പോരാട്ടങ്ങളെയും സഭ പിന്തുണയ്ക്കുന്നു. കാരണം അവകളില്‍ ദൈവം സന്നിഹിതനായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അവള്‍ വിശ്വസിക്കുന്നു. ഒരു മെച്ചപ്പെട്ട ലോകത്തെ കെട്ടിപ്പടുക്കുന്നതിനായി അഭിനിവേശിക്കുന്നത് ദൈവം തന്നെയാണ്. ഈ ഉള്‍ക്കാഴ്ചകള്‍ PT, GS, OA, JW എന്നിവയില്‍ നേരത്തെതന്നെ കണ്ടെത്തുവാന്‍ സാധിച്ചിട്ടുണ്ട്. ഉദാഹരണത്തിന് സമത്വത്തിനും പങ്കാളിത്തത്തിനും വേണ്ടിയുളള അഭിലാഷങ്ങള്‍ മനുഷ്യ മഹത്വത്തിന്‍റെയും സ്വാതന്ത്യത്തിന്‍റെയും രണ്ട് രൂപങ്ങളാണെന്ന് പോള്‍ ആറാമന്‍ പ്രസ്താവിച്ചിട്ടുണ്ട്. തെക്കേ അമേരിക്കയിലെയും, ഏഷ്യയിലെയും, ഇന്ത്യയിലെയും മെത്രാന്മാര്‍ ഈ ആശയങ്ങളെ വിശദീകരിച്ചിട്ടുണ്ട്. ന്യായയുക്തമായ അഭിലാഷങ്ങളുടെ ഭഞ്ജനത്തെപ്പറ്റി മെഡലിന്‍ പ്രമാണരേഖകളും, നീതിയും സ്വാതന്ത്യവും മനുഷ്യരുടെ മൗലികാവകാശങ്ങളെപ്പറ്റിയുളള ആദരവും ആവശ്യപ്പെടുന്ന വേദനിക്കുന്ന ജനലക്ഷങ്ങളുടെ പൂര്‍വ്വാധികമുച്ചത്തിലുളള കരച്ചിലിനെപ്പറ്റി പ്യൂബ്ലാ പ്രമാണരേഖയും പ്രസ്താവിക്കുന്നുണ്ട്. ഈ അഭിലാഷങ്ങള്‍ പൊട്ടി വിടരുന്നത് ജനങ്ങളുടെ ആഴമാര്‍ന്ന ധാര്‍മ്മിക ബോധത്തില്‍ നിന്നും മനുഷ്യവ്യക്തികളാണെന്ന ഉദാത്തമായ ചിന്തയില്‍ നിന്നുമാണ്. ജനഹൃദയങ്ങളില്‍ കുടികൊളളുന്ന സുവിശേഷമൂല്യങ്ങള്‍ ഇങ്ങനെ പലപ്പോഴും വിമോചനത്തിനുവേണ്ടിയുളള ഒരു കരച്ചിലായിത്തീരുന്നുണ്ട്. നമ്മുടെ രാജ്യങ്ങള്‍ക്കുളളില്‍ നമ്മുടെ ജനങ്ങളുടെ ആഴമാര്‍ന്ന അഭിലാഷങ്ങള്‍ക്കും സുവിശേഷങ്ങളുടെ കല്പനകള്‍ക്കും പ്രത്യുത്തരം നല്കുന്ന സമൂഹങ്ങളെ കെട്ടിപ്പടുക്കുവാന്‍ ഏഷ്യയിലെ സഭ സഹായിക്കണം... നമ്മുടെ രാജ്യത്തെ ജനങ്ങളെ ഭൗതികവും, സാമൂഹികവും, ആദ്ധ്യാത്മികവുമായ അന്യാധീനപ്പെടുത്തലില്‍നിന്ന് നമ്മുടെ ജനങ്ങളെ മോചിപ്പിക്കുന്നതിനായുളള പോരാട്ടങ്ങളിലും അഭിലാഷങ്ങളിലും ദൈവത്തിന്‍റെ പദ്ധതി പ്രവര്‍ത്തിക്കുന്നതുകൊണ്ട് ഇന്ത്യയിലെ സഭയും പൂര്‍ണ്ണമായി ഉള്‍ച്ചേരണം.

ഈ ലോകത്തിലുളള ദൈവത്തിന്‍റെ ക്രിയാത്മകമായ സാന്നിദ്ധ്യത്തെപ്പറ്റിയും ഉള്‍ച്ചേരുന്നതിനുളള അവിടുത്തെ ക്ഷണത്തെപ്പറ്റിയും സഭയുടെ പ്രമാണരേഖകള്‍ വീണ്ടും വീണ്ടും ഊന്നിപ്പറയുന്നുണ്ടെന്നുളള കാര്യം ഇവിടെ അനുസ്മരിക്കുന്നതു നല്ലതായിരിക്കും. ഏതാനും പ്രസക്ത ഭാഗങ്ങളെ നമുക്കിവിടെ ഉദ്ധരിക്കാം. ആധുനിക ലോകത്തിലുളള ദൈവത്തിന്‍റെ സാന്നിദ്ധ്യത്തെപ്പറ്റിയും, സംഭവങ്ങളിലും ആവശ്യങ്ങളിലും അഭിലാഷങ്ങളിലും കണ്ടെത്തേണ്ടുന്ന ലക്ഷ്യങ്ങളെപ്പറ്റിയും സഭയ്ക്ക് വിശദീകരിക്കേണ്ടതുണ്ട്. പ്യൂബ്ലാ പ്രമാണരേഖ മാനുഷികവും ദൈവികവുമായ വിശ്വാസത്തെ പ്രഖ്യാപിക്കുന്നുണ്ട്. "ലാറ്റിനമേരിക്കയുടെ ഹൃദയത്തില്‍ വിമോചകനായ യേശുക്രിസ്തുവിലൂടെ, ദൈവം സജീവനായി സന്നിഹിതനാണ ്".  "ദരിദ്രരിലൂടെ നമ്മെ വെല്ലുവിളിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നത് ക്രിസ്തുവാണ്". ജെനീവ കോണ്‍ഫ്രന്‍സ് സമര്‍ത്ഥിക്കുന്നു. "സാമ്പത്തിക സാമൂഹ്യ ഘടനകളിലൂടെ കേന്ദ്രഭാഗത്ത് ക്രിസ്തു ഉണ്ട്. "ദ്രാവകാവസ്ഥ, വാണിജ്യനിബന്ധനകള്‍, നികുതികള്‍, ആന്തരിക സംവിധാനങ്ങളുടെ വികസനം തുടങ്ങിയ സാങ്കേതിക വിഷയങ്ങളിലും ദൈവത്തിന് താല്പര്യമുണ്ട്. ക്വോലാലംപൂര്‍ അസംബ്ലി പ്രസ്താവിക്കുന്നു: ആധുനിക ഏഷ്യയിലെ വിപ്ലവങ്ങളില്‍ ക്രിസ്തു എപ്രകാരം പ്രവര്‍ത്തിക്കുന്നുവെന്ന് വിവേചിച്ചറിയുവാന്‍ സഭ പരിശ്രമിക്കണം. അവന് പ്രത്യുത്തരം നല്കിക്കൊണ്ട് അവന്‍റെ സാന്നിധ്യവും അധികാരവും മനസ്സിലാക്കിക്കൊടുത്തുകൊണ്ട്, സഭ അവിടെ സന്നിഹിതയാണ്.... വീണ്ടും ഇന്ത്യയിലെ ക്രിസ്ത്യന്‍ കൗണ്‍സില്‍പറയുന്നു. എല്ലാവര്‍ക്കും ജീവനുണ്ടാകുവാനും അതു സമൃദ്ധമായി ഉണ്ടാകുവാനുംവേണ്ടിയുളള ജനങ്ങളുടെ വിമോചന പോരാട്ടത്തില്‍ പങ്കെടുക്കുവാന്‍ യേശുക്രിസ്തു നമ്മെ വിളിക്കുന്നു.

  1. ഭാവിയില്‍ പുതിയ പ്രതിപാദ്യവിഷയമുണ്ടാകാമെങ്കിലും താഴെപ്പറയുന്ന വിഷയങ്ങള്‍ സഭയുടെ സാമൂഹ്യ പഠനങ്ങളില്‍ മുഖ്യമായവയായി അ0ഗീകരിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യാവകാശങ്ങള്‍, നീതിയും സമാധാനവും, വര്‍ഗ്ഗീയതയ്ക്കും പട്ടാളമേധാവിത്വത്തിനുമെതിരായുളള പോരാട്ടങ്ങള്‍, സാമ്പത്തിക വികസനം, സ്ത്രീകളുടെ സ്വാതന്ത്യം, ന്യായമായ വേതനവും ഉചിതമായ തൊഴില്‍ സാഹചര്യങ്ങളും, അന്താരാഷ്ട്രബന്ധങ്ങള്‍, വാണിജ്യബന്ധങ്ങളിലുളള നീതി, സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ രംഗങ്ങളിലുളള ഘടനാപരമായ വ്യതിയാനം.                                                                                            
  2. ഭൗതിക കാര്യങ്ങളില്‍ സ്വാതന്ത്യവും, സാമൂഹ്യ സാമ്പത്തിക കാര്യങ്ങളില്‍ ന്യായാനുസൃതമായുളള വിവിധ ഐശ്ചികങ്ങളും പ്രഖ്യാപിച്ചുകൊണ്ട്, ദേശീയവും അന്തര്‍ദേശീയവുമായ തലങ്ങളില്‍ സഭ ഒരു പുതിയ സാമ്പത്തിക വ്യവസ്ഥിതിക്കുവേണ്ടി വ്യക്തമായി നിലകൊളളുന്നു. ഈ സാമ്പത്തിക വ്യവസ്ഥിതിയാകട്ടെ പൊതുനന്മയ്ക്കും സാമൂഹ്യനീതിക്കും, സ്നേഹത്തിനും, പങ്കാളിത്വത്തിനും വ്യക്തിപരമായ മുന്നേറ്റത്തിലും, ഉത്തരവാദിത്വത്തിലും, ആദര്‍ശൈക്യത്തിലും, സഹകരണത്തിലുമുളള വ്യഗ്രതയാല്‍ നിര്‍മ്മിക്കപ്പെട്ടതാണ്. സമ്പദ്വ്യവസ്ഥയാകട്ടെ ഓരോ വ്യക്തിയുടെയും സമ്പൂര്‍ണ്ണ വികസനത്തെ പ്രോത്സാഹിപ്പിക്കുന്നതും ഓരോ മനുഷ്യരും വലുതാകാന്‍വേണ്ടി കൂടുതല്‍ പ്രദാനം ചെയ്യുന്നതും എല്ലാ മനുഷ്യരുടെയും ഉപയോഗത്തിനുവേണ്ടിയുളള ഉപഭോക്തൃ സാധനങ്ങളെ കൂടുതല്‍ ഉല്പാദിപ്പിക്കുന്നതും നീതിപൂര്‍ണ്ണമായി വിതരണം ചെയ്യുന്നതുമായ മനുഷ്യസേവനത്തിനുവേണ്ടിയുളള ഒന്നായിരിക്കണം. പൊതുനന്മയ്ക്കും ദരിദ്രര്‍ക്കുംവേണ്ടി സംഘടിപ്പിക്കപ്പെട്ട ഒന്നായിരിക്കണമത്. സാധനങ്ങളുടെ പൊതു ഉപയോഗത്തിന്‍റെ തത്വമാണ് സമ്പൂര്‍ണ്ണ ധാര്‍മ്മികവും സാമൂഹികവുമായ വ്യവസ്ഥിതിയുടെ ആദ്യത്തെ പ്രമാണം. തൊഴിലിന് മൂലധനത്തിന്മേല്‍ മുന്‍ഗണനയുണ്ട്. അതുകൊണ്ട് മൂലധനം തൊഴിലിനു വേണ്ടിയായിരിക്കണം. അല്ലാതെ തൊഴില്‍ മൂലധനത്തിനു വേണ്ടിയായിക്കൂടാ. മനുഷ്യരെ വെറുമൊരു വാണിജ്യവസ്തുവും ലാഭത്തിനുവേണ്ടിയുളള ഉപാധിയുമായി പരിഗണിക്കപ്പെടരുതെന്ന് മാത്രമല്ല തൊഴിലിലൂടെ സ്വയം വികസിക്കുവാനുളള സാധ്യത അവര്‍ക്ക് ലഭിക്കേണ്ടതാണെന്ന് അനുസ്മരിക്കണം. ഈ വീക്ഷണത്തിന്‍റെ പ്രകാശത്തില്‍ സഭ മുതലാളിത്തപരമായ ഉല്പതീക്ഷ്ണതയെയും ഉദ്യോഗമേധാവിത്തപരമായ കൂട്ടുവ്യവസ്ഥിതിയേയും, നീതിരഹിതമായ വേതനങ്ങളെയും, മനുഷ്യത്വത്തിനു ചേരാത്ത തൊഴില്‍ സാഹചര്യങ്ങളെയും പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തിലുളളവ, നീതിരഹിതമായ വാണിജ്യ ബന്ധങ്ങളെയും ദ്രവ്യത്തിന്‍റെ അധീശ ശക്തികളേയും ബഹുരാഷട്ര കമ്പനികളുടെ ചൂഷണങ്ങളെയും രാജ്യങ്ങളും ദേശങ്ങളും വിഭാഗങ്ങളും തമ്മിലുളള വിപുലമായ അസമത്വങ്ങളെയും സംശയരഹിതമായി അധിക്ഷേപിച്ച് തളളുന്നുണ്ട്. മറ്റു പലകാര്യങ്ങളുടെയും കൂട്ടത്തില്‍ മദ്ധ്യവര്‍ത്തികളായ ഘടനകളെയും ഉടമസ്ഥാവകാശത്തിലും നടത്തിപ്പിലുമുളള തൊഴിലാളികളുടെ പങ്കാളിത്വത്തെയും സഹകരണപ്രസ്ഥാനങ്ങളെയും തൊഴില്‍ സംഘടനകളെയും അതുപോലുളള പൗരസംഘടനകളെയും പൊതുനന്മയ്ക്കുവേണ്ടിയുളള രാഷ്ട്രത്തിന്‍റെ ഇടപെടലിനെയും ഏറ്റവും ദരിദ്രരായവരുടെ സംരക്ഷണത്തെയും, ഭൂമിയുടെയും നഗരവസ്തുക്കളുടെയും നീതിപൂര്‍ണ്ണമായ വിതരണത്തേയും ചില അവസരങ്ങളില്‍ ദേശവത്ക്കരണത്തേയും അന്താരാഷ്ട്രഘടനകളുടെ പരിവര്‍ത്തനത്തേയും സഭ പിന്‍താങ്ങുന്നുണ്ട്.                         
  3. ഇതിന് സമാനമായ ഒരു ശൈലിയില്‍ പൊതു നന്മയെ അതായത് എല്ലാ പൗരന്മാരുടെയും, ഗണങ്ങളുടെയും പ്രത്യേകിച്ച് ഏറ്റവും ബലഹീനരും ശക്തിരഹിതരുമായവരുടെ നന്മയെ, കാര്യക്ഷമമായി വളര്‍ത്തുന്നതും സ്വാതന്ത്യം, പങ്കാളിത്തം, നീതി, ക്രമം എന്നീ സുവിശേഷ മൂല്യങ്ങളെ ഉള്‍കൊളളുന്നതുമായ രാഷ്ട്രീയ ഘടനകള്‍ക്കും അധികാരങ്ങള്‍ക്കുംവേണ്ടി സഭ നിലകൊളളുന്നു. സമ്പദ്വ്യവസ്ഥപോലെ രാഷ്ട്രമീമാംസയും മനുഷ്യന്‍റെ സേവനത്തിനുവേണ്ടിയുളളതും മനുഷ്യനോട് സചേതനമായതും അവന്‍റെ പൂര്‍ണ്ണനന്മയെ സംരക്ഷിക്കുന്നതുമായിരിക്കണം. രാഷ്ട്രം വ്യക്തികളെ സേവിക്കണം; വ്യക്തികള്‍ രാഷ്ട്രത്തെയല്ല. ഈ രംഗത്തും രണ്ട് പരമകാഷ്ഠകളാകുന്ന കൂട്ടസ്ഥിതിസമത്വ സാമ്പത്തിക ശാസ്ത്രത്തെയും ഉത്പതിക്ഷ്ണതയേയും സഭ ശക്തമായി തിരസ്കരിക്കുന്നുണ്ട് - വേറെ വാക്കുകളില്‍ പറഞ്ഞാല്‍ അമിതമായി ഇടപെടുന്ന രാഷ്ട്രങ്ങളെയും അല്ലെങ്കില്‍ ആവശ്യത്തിനുപോലും ഇടപെടാത്ത രാഷ്ട്രങ്ങളെയും - അതുപോലെതന്നെ ഇടതുപക്ഷ ഭരണത്തിന്‍റെയും വലതുപക്ഷ ഭരണത്തിന്‍റെയും അധികാര ദുരുപയോഗങ്ങളെയും തിരസ്കരിക്കുന്നുണ്ട്. സഭ സഭാശാസനയേയും വ്യക്തികളുടെ അവകാശങ്ങളെയും മധ്യവര്‍ത്തികളായ സംഘടനകളെയും പ്രാതിനിദ്ധ്യത്തെ അനുഭവിക്കുന്ന ഘടനകളെയും പങ്കാളിത്വത്തെയും മറ്റും പറ്റി സംസാരിക്കുന്നുണ്ട്. അനീതിപൂണ്ട നിയമങ്ങളും നയങ്ങളും ചെറുക്കപ്പെടേണ്ടതാണ്. അങ്ങനെതന്നെ അയോഗ്യരായ പ്രതിനിധികള്‍ പുറംതളളപ്പെടേണ്ടതും, യോഗ്യരായവര്‍ പ്രതിഷ്ഠിക്കപ്പെടേണ്ടതുമാണ്. നിയമത്താല്‍തന്നെ പൗരന്മാര്‍ക്ക് സംരക്ഷണം കിട്ടേണ്ടതും മനസ്സാക്ഷി അനുസൃതമായ തടസ്സം ഉന്നയിക്കുവാനുളള അവകാശം ഉണ്ടാകേണ്ടതുമാണ്. എന്നിരുന്നാലും മര്‍ദ്ദകവും ഉദ്യോഗമോധാവിത്വവും അധികാരാധിപത്വവും കൈവെടിഞ്ഞ ഒരു പുതിയ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും രാഷ്ട്രം ശക്തമായിരിക്കണം. ഘടനകളെ മാറ്റികൊണ്ട്, ഉത്പാദനത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടും, വര്‍ദ്ദിപ്പിച്ചുകൊണ്ടും, അസമത്വങ്ങളെ ലഘൂകരിച്ചുകൊണ്ടും എല്ലാവര്‍ക്കും നീതി വാഗ്ദാനം ചെയ്തുകൊണ്ടും മര്‍ദ്ദിതരേയും ദരിദ്രരേയും ചൂഷണത്തിനെതിരെ സംരക്ഷിച്ചുകൊണ്ടും രാഷ്ട്രം നിലകൊളളണം. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതിനും സംഘടിത ശക്തിദുര്‍ഗ്ഗങ്ങളുടെ ദുഷ്പ്രവണതകളെ എതിര്‍ക്കുന്നതിനും, സാംസ്കാരികവും ധാര്‍മ്മികവുമായ സ്വാതന്ത്യത്തെ സംരക്ഷിക്കുന്നതിനും യഥാര്‍ത്ഥ ക്രമസമാധാനത്തെ പുലര്‍ത്തുന്നതിനും രാഷ്ട്രത്തിനു കഴിയണം. അന്താരാഷ്ട്രതലങ്ങളില്‍ രാഷ്ട്രങ്ങളുടെ ഇടുങ്ങിയ താല്പര്യങ്ങള്‍ക്കതീതമായി ലോകനന്മയെ സംരക്ഷിക്കുന്നതിനുവേണ്ടി യുക്തമായ ഘടനകളും സംഘടനകളും നിലവില്‍ വരേണ്ടതാണ്. ഇപ്രകാരം സഭ, ദൈവത്തോടും മനുഷ്യരോടും കടപ്പാടുളള ഒരു നേതൃത്വത്തെയും രാഷ്ട്രീയ സംവിധാനത്തെയും വ്യക്തമായി ദര്‍ശിക്കുന്നുണ്ട്.

  1. സഭയ്ക്ക് എല്ലാ നാഗരികതകളും സംസ്കാരങ്ങളും പ്രത്യയശാസ്ത്രങ്ങളും മതങ്ങളുമായി സംവാദം നടത്തുകയും സുവിശേഷവല്ക്കരിക്കുകയും മാനവീകരിക്കുകയും ചെയ്യേണ്ടതായിട്ടുണ്ട്. ഈ മാനുഷിക യാഥാര്‍ത്ഥ്യങ്ങളുമായുളള സമ്പര്‍ക്കങ്ങള്‍ വഴി സഭ സ്വയം നവീകരിക്കുകയും പരിവര്‍ത്തനം ചെയ്യുകയും ചെയ്യുന്നതിനോടൊപ്പം അവള്‍ നിരന്തരം സുവിശേഷങ്ങളെ മനനം ചെയ്ത് അതിന്‍റെ മൂല്യങ്ങളെ ജനങ്ങളുടെ ആചാരങ്ങളിന്മേലും, പാരമ്പര്യങ്ങളിന്മേലും, പെരുമാറ്റ രീതികളിന്മേലും ആശയങ്ങളുടെയും മനോഭാവങ്ങളുടെയും മേലും ഭക്തിയുടെയും മതാനുഷ്ഠാനങ്ങളുടെമേലും മറ്റും പ്രസരിപ്പിക്കേണ്ടതായിട്ടുണ്ട്. കത്തോലിക്കാസഭയും, WCC യും പലപ്പോഴും സംസ്ക്കാരങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും മൂല്യങ്ങളെയും പറ്റി പ്രതിപാദിച്ചിട്ടുണ്ട്. പ്രൂബ്ലാ പ്രമാണരേഖയും ജോണ്‍ പോള്‍ രണ്ടാമനും മനുഷ്യരുടെ മതവിശ്വാസാഭാസത്തെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. ഈ പ്രതിപാദ്യവിഷയങ്ങള്‍ സുവിധിതമായതുകൊണ്ട് ചിന്തോദ്ദീപകമായ ചില ഭാഗങ്ങള്‍ മാത്രമേ ഞാനിവിടെ ചേര്‍ക്കുന്നുള്ളൂ. "വിധി നിര്‍ണ്ണയത്തിനുള്ള മാനങ്ങളെയും, മുന്‍ഗണന അര്‍ഹിക്കുന്ന മൂല്യങ്ങളെയും, പ്രത്യേക താല്‍പര്യങ്ങളുടെ കേന്ദ്രങ്ങളെയും, ചിന്താധാരകളെയും, അഭിനിവേശങ്ങളുടെ ഉറവിടങ്ങളെയും, ജീവിത മാതൃകകളെയും, - അവ ദൈവത്തിന്‍റെ പദ്ധതികളുമായി വിഘടിക്കുന്നെങ്കില്‍ അവയെ മാറ്റുവാന്‍ സഭ ജനങ്ങളെ പ്രേരിപ്പിക്കണം." ആധുനിക ലോകം "മനോഭാവങ്ങളുടെയും, ആശയങ്ങളുടെയും സാര്‍വ്വത്രിക പരിവര്‍ത്തനവും" "ഒരു നൂതന മൂല്യവ്യവസ്ഥിതിയും" "ചിന്തയിലും പ്രവര്‍ത്തനത്തിലുമുള്ള ഒരു വിപ്ലവവും" ആവശ്യപ്പെടുന്നുണ്ട്. എല്ലാ കാര്യങ്ങളിലും സൂവിശേഷാധിഷ്ഠിതമായി "ചിന്തിക്കുന്നതിനെയും, നിര്‍ണ്ണയിക്കുന്നതിനെയും, പ്രവര്‍ത്തിക്കുന്നതിനെയും" പ്രേരിപ്പിക്കേണ്ട ദൗത്യം സഭയ്ക്കുള്ളതാണ്.

വര്‍ഗ്ഗങ്ങളുടെ പക്ഷപാതം കൊണ്ടും ഗോത്രപരവും സാംസ്ക്കാരികവുമായ മുന്‍വിധി കൊണ്ടും ആശയപരമായ മുന്‍വിഭാവനകള്‍കൊണ്ടും - അവ പലപ്പോഴും അചേതനമാണെന്നിരുന്നാല്‍ തന്നെയും - ക്രൈസ്തവ വിശ്വാസവുമായിട്ട് ഇട കലര്‍ന്നിരിക്കുന്നതുകൊണ്ട് ഈ ദൗത്യം ദുഷ്ക്കരവും അന്ത്യം കാണാത്തതുമാണ്. ക്രൈസ്തവന്‍റെ ചിന്താരൂപങ്ങള്‍ സുവിശേഷാനുസൃതമായിരിക്കണമെന്നില്ല. കാരണം മിക്കവരും 'അവരുടെ ചിന്താശീലങ്ങള്‍കൊണ്ടും, പ്രവര്‍ത്തനങ്ങല്‍ കൊണ്ടും നിര്‍ണ്ണീതരാണ ്'. വര്‍ഗ്ഗങ്ങളുടെയും സംസ്ക്കാരങ്ങളുടെയും ഐക്യം കാരണം മറ്റുള്ളവര്‍ അവരുടെ ചുറ്റുപാടുകളെ ഐശ്ചയങ്ങളും വിധി നിര്‍ണ്ണയങ്ങളും സംവരണമെന്യെ പങ്കു വയ്ക്കുന്നു. 'ആരും ഒരിടത്തും ഏതെങ്കിലുമൊരു തരത്തിലുള്ള ആശയാധിഷ്ഠിതമായ വീക്ഷണത്തില്‍ നിന്ന് മോചിതനല്ല'  എന്നാല്‍ ക്രിസ്തുവാകട്ടെ 'എല്ലാറ്റിനേയും പുനര്‍ നവീകരിക്കുന്നു. നമ്മുടെ ചിന്തയുടെയും പ്രവര്‍ത്തനങ്ങളുടെയും മാനങ്ങളെ അവിടുന്ന് വിധിക്കുകയും ഉപയോഗ രഹിതമാക്കിത്തീര്‍ക്കുകയും ചോയ്യുന്നു. അദ്ദേഹം നമുക്ക് 'യഥാര്‍ത്ഥ സ്വാതന്ത്ര്യം' നല്കുന്നു. അങ്ങനെ സഭ നിരന്തരം സുവിശേഷവല്‍ക്കരിക്കപ്പെടുകയും സുവിശേഷവല്‍ക്കരിക്കുകയും, വിമോചിക്കപ്പെടുകയും ചെയ്യേണ്ടതായിട്ടുണ്ട്....

  1. സമൂഹത്തില്‍ മൗലികമായ പരിവര്‍ത്തനം സാധിക്കാന്‍ വേണ്ടി സഭ പലതരം മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഇവയെ മൊത്തത്തില്‍ രണ്ടായി തരംതിരിക്കാം. ഒരു വശത്ത് മുകളില്‍ നിന്നുള്ള പരിവര്‍ത്തനത്തെ, അതായത് ഗവണ്‍മെന്‍റുകളും, അന്താരാഷ്ട്ര സംഘടനകളും, ഉത്തരവാദപൂരിതരായ നേതാക്കന്മാരും, ധനികരുടെയും ശക്തരുടെയും വിദ്യാസമ്പന്നരുടെയും മാനസാന്തരവും വഴി ഉണ്ടാകുന്നതിന് സഭ മുന്‍ അംഗീകാരം നല്‍കുന്നുണ്ട്. മറുവശത്ത് അടിയില്‍ നിന്നുള്ള പരിവര്‍ത്തനത്തിന് അതായത് തൊഴിലാളി സംഘടനകളും പൊതുജനാഭിപ്രായ രൂപവല്‍ക്കരണവും, ബോധവല്‍ക്കരണവും, വിവിധകരത്തിലുള്ള ജനസംഘടനകളും, മനുഷ്യാവകാഷങ്ങളും സാമൂഹ്യനീതിയും, ഘടനാപരമായ വ്യതിയാനങ്ങളും സമഗ്രവിമോചനവും ജനശക്തിയും വളര്‍ത്തുന്നതിനുള്ള നീക്കങ്ങളും പോരാട്ടങ്ങളും ഏകകാലത്ത് സഭ അംഗീകരിക്കുന്നുണ്ട്. നമുക്ക് ഗ്രഹിക്കാന്‍ പാടുള്ളതുപോലെ, ഈ രണ്ട് സമീപനങ്ങളും സഭയുടെ നിലപാടിന്‍റെ അവശ്യ ഘടകങ്ങളായിത്തീര്‍ന്നിട്ടുണ്ട്. രണ്ടാമത്തെ സമീപനത്തിന് ആധുനികകാലത്ത് ലഭിച്ച പ്രചാരണത്തിന് സഭയുടെ പ്രമാണരേഖകള്‍ ശക്തി നല്‍കുകയും സാമാന്യവല്‍ക്കരിക്കുകയും ചെയ്യുന്നതോടൊപ്പം സാമൂഹ്യ പരിപര്‍ത്തനപ്രക്രിയയില്‍ സംഘട്ടനത്തിനുള്ള പങ്കിനെപറ്റി പറയുകയും ചെയ്യുന്നുണ്ട്. "ഭര്‍സിക്കല്‍" "ഏറ്റുമുട്ടല്", "ജനങ്ങളുടെ പോരാട്ടങ്ങള്", "ജനപോരാട്ടങ്ങളിലുള്ള സഭയുടെ പങ്കാളിത്തം" തുടങ്ങിയ വിഷയങ്ങള്‍ മുഖ്യമായിത്തീര്‍ന്നിട്ടുണ്ട്. WCCയുടെയും EACC/CCAയുടെയും ചില പ്രധാന പ്രമാണ രേഖകള്‍ മാറ്റനുള്ള വിപ്ലവാത്മകയ മാര്‍ഗ്ഗത്തെ അംഗീകരിക്കുകപോലും ചോയ്തിച്ചുണ്ട്.... നീതിക്കും സമാധാനത്തിനും സ്ഥാപനവല്‍ക്കരിക്കപ്പെട്ടതും, വിപ്ലവാത്മകമായതും മര്‍ദ്ദനപരമായതുമായ ബലാല്‍ക്കാരത്തിനും സഭയടെപ്രമാണരേഖകള്‍ ഉചിതമായ പല ഉള്‍ക്കാഴ്ചകളും നല്‍കുന്നുണ്ട്. ചില പ്രത്യേകാവസരങ്ങളില്‍ വിപ്ലവപരമായ ബലാല്‍ക്കാരത്തിന് സഭ നൈയാമികത നല്‍കുന്നുണ്ടെങ്കിലും അക്രമരഹിതമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവള്‍ മുന്‍ഗണന നല്‍കുന്നത്. എന്നാല്‍ ബലാല്‍ക്കാരത്തിന്‍റെ ഉപയോഗത്തെപ്പറ്റി കൂടുതള്‍ വിശാലമനോഭാവം കാണിക്കുന്നു.

സഭയുടെ പ്രമാണരേഖകള്‍ ഈ വിഷയങ്ങളില്‍ വിഭിന്നഭാവങ്ങള്‍ കാണിക്കുന്നതുകൊണ്ട് കൂടുതല്‍ സൂക്ഷ്മത കാണിക്കുന്നത് നന്നായിരിക്കും. മുകളില്‍ നിന്നുള്ള പരിവര്‍ത്തനത്തെ പിന്‍താങ്ങുന്നതോടൊപ്പം മാര്‍പ്പാപ്പമാരുടെ ചാക്രികലേഖനങ്ങളും, വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രഖ്യാപനങ്ങളും, മെത്രാന്മാരുടെ സിനഡും, PCJ യും ആധുനിക ലോകത്തിലെ സാമൂഹ്യാവബോധത്തിന്‍റെ വളര്‍ച്ചയേയും, തൊഴിലാളി സംഘടനകളുടെ രൂപവല്‍ക്കരണത്തെയും, ജനങ്ങളുടെ നീക്കങ്ങളെയും സ്വാഗതം ചെയ്തിട്ടുണ്ട്. ചിലയവസരങ്ങളില്‍ സംഘട്ടനത്തിന്‍റെ ക്രിയാത്മകമായ പങ്കിനെ അവര്‍ അംഗീകരിച്ചിട്ടുണ്ട്. അനിയന്ത്രിതമായ ചൂഷണാവസരങ്ങളില്‍ ബലാല്‍ക്കാരത്തിനുള്ള ഗൗരവമായ പ്രലോഭനത്തെയും അതിന്‍റെ നൈയാമികതയെപ്പറ്റിയും പോള്‍ ആറാമന്‍ പ്രസ്താവിച്ചിട്ടുണ്ട്. ലാറ്റിന്‍ അമേരിക്കയിലെ കത്തോലിക്കാ മെത്രാന്മാരും- പിന്നീട്, ഒരു പരിധിവരെ ഏഷ്യയിലെ മെത്രാന്മാരും സാമൂഹ്യ പരിവര്‍ത്തനത്തില്‍, അടിയില്‍ നിന്നുള്ള പരിവര്‍ത്തനത്തിന് ദരിദ്രരുടെയും, മര്‍ദ്ദിതരുടെയും പങ്കിനെ അംഗീകരിച്ചുകൊണ്ട് അവരുടെ ബോധവല്‍ക്കരണത്തിനും പ്രവര്‍ത്തനഘടനയ്ക്കും കൂടൂതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഭര്‍ത്സിക്കല്‍ പോരാട്ടം എന്നീ വിഷയങ്ങള്‍ മുന്‍നിരയില്‍ വന്നു. ജനീവ കോണ്‍ഫ്രന്‍സിന് ശേഷം WEE യുടെയും EACC/CCA യുടെയും ചില പ്രമാണ രേഖകള്‍ ഒരു പടി കൂടി മുന്നോട്ടു പോയി: അവ ക്രൈസ്തവരുടെ വിപ്ളവാത്മകമായ സമീപനത്തിന്‍റെ നൈയാമികതയെ അംഗീകരിക്കുകയും, സമൂഹത്തിലുള്ള അധികാരശക്തിയുടെ പ്രശ്നത്തെ വിശകലനം ചെയ്യുകയും, മറ്റു പലതിന്‍റെയും കൂട്ടത്തില്‍ ശക്തി നേടുന്നതിനായി ജനപോരാട്ടങ്ങള്‍ക്കും, ഇത്തരം പോരാട്ടങ്ങളിലുള്ള സഭയുടെ പങ്കാളിത്വത്തിനും പ്രാധാന്യം നല്‍കുകയും ചെയ്തു.

സുപ്രധാനമായ ചില ഭാഗങ്ങളെ ഒരിക്കല്‍ കൂടി നമുക്ക് പരിചിന്തന വിഷയമാക്കാം. മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള ക്രിയാത്മകമായ നീക്കങ്ങളിലുളള സഭയുടെ വലിയ ആദരവിനെപ്പറ്റി രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും തൊഴിലാളികളും തൊഴിലാളി വര്‍ഗ്ഗങ്ങളുടെയിടയിലുമുളള ആദര്‍ശ ഐക്യങ്ങളിലുളള അര്‍പ്പണത്തെപ്പറ്റി ജോണ്‍ പോള്‍ രണ്ടാമനും പ്രസ്താവിച്ചിട്ടുണ്ട്. തൊഴിലിനും മൂലധനത്തിനുമിടയിലുളള വസ്തുനിഷ്ഠവും വിശാലവുമായ സംഘട്ടനത്തെ LE അംഗീകരിച്ചിട്ടുണ്ട്. അതോടൊപ്പം തൊഴിലാളി സംഘടനകള്‍ സാമൂഹ്യനീതിക്കുവേണ്ടിയുളള പോരാട്ടത്തിന്‍റെ ജിഹ്വകളെയെന്നവണ്ണം അല്ലാതെ വര്‍ഗ്ഗസമരത്തിന്‍റെ ഭാഗമായിട്ട് വീക്ഷിക്കരുതെന്ന് പറയുന്നുണ്ട്. വര്‍ഗ്ഗസമരം ഉപേക്ഷിക്കുകയെന്നാല്‍. സാമൂഹ്യനീതിക്കുവേണ്ടിയുളള അഭിമാനകരമായ പോരാട്ടത്തെ സുദൃഡമായി തെരെഞ്ഞടുക്കുകയെന്നതാണ്. പ്രബുദ്ധവും സംഘടിതവുമായ സമൂഹത്തിന്‍റെ ക്രിയാത്മകതയില്‍ പ്രതീക്ഷവെച്ചു കൊണ്ട് തോക്കേ അമേരിക്കയിലെ മെത്രാന്മാര്‍, അവരുടെ ജനങ്ങള്‍ തദ്ദേശ നിവാസികള്‍ക്കുവേണ്ടിയുളള സംഘടനകള്‍ നിര്‍മ്മിച്ച് വികസിപ്പിച്ച് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും നീതിക്കുവേണ്ടി പോരാടുന്നതിനും പ്രേരണ നല്കി. ദരിദ്രരുടെ പോരാട്ടങ്ങളും പ്രശ്നങ്ങളും സ്വന്തം കാര്യങ്ങളായി അവര്‍ പരിഗണിക്കുകയും വിമോചനത്തിനും വികസനത്തിനും ഉളള പ്രധാന വക്താക്കളായി അവരെ വീക്ഷിക്കുകയും ചെയ്തു. ഏഷ്യയിലെ മെത്രാന്മാരും തൊഴിലാളികളെയും കൃഷിവലന്മാരെയും അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുളള പ്രചോദനങ്ങളിലും സംഘടനകളിലും അവരെ സഹായിക്കുന്നതിനും തീരുമാനിച്ചു. ചിലരിങ്ങനെ പ്രസ്താവിച്ചു. വിഘടിച്ചു നില്ക്കുന്ന താല്പര്യങ്ങളുളളിടത്ത് പോരാട്ടം സാധാരണമാണ്. സാമൂഹ്യ പ്രവര്‍ത്തനം മിക്കപ്പോഴും ജനങ്ങളും അധികാരികളും തമ്മിലുളള യഥാര്‍ത്ഥ സംഭാഷണത്തിനുളള അവശ്യമായ ഉപാധിയാണ്.  ഈ കാര്യത്തില്‍ നമ്മുടെ ദൗത്യം പിന്‍തുണ നല്ക്കുകയെന്നതാണ്. പോരാട്ടം വളര്‍ച്ചയുടെ അടയാളമാണ്. ഇന്ത്യയിലെ മെത്രാന്മാര്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ, ജനങ്ങളുടെ പോരാട്ടങ്ങളിലും നീക്കങ്ങളിലും ദൈവത്തിന്‍റെ പദ്ധതി യാഥാത്ഥീകരിക്കപ്പെടുന്നു.

WCC-യുടെ പ്രമാണരേഖകള്‍ നിലവിലിരിക്കുന്ന ശക്തി ദുര്‍ഗ്ഗങ്ങളുടെ പക്ഷഭേദങ്ങളെ എടുത്തുകാട്ടുകയും ജനശക്തിയുടെ ആവശ്യത്തെ വിളിച്ചറിയിക്കുകയും ചെയ്യുന്നുണ്ട്. അവികസിത രാജ്യങ്ങളില്‍ ഏറെപ്പേര്‍ പട്ടിണിയിലാണ്. കാരണം ഭൂസ്വത്ത് കൈവശം വെയ്ക്കുകയും വ്യവസായം നിയന്ത്രിക്കുകയും മുഖ്യ നയങ്ങള്‍ തീരുമാനിക്കുകയും ചെയ്യുന്നത് ചെറിയ ഒരു വിഭാഗമാണ്. ഗവണ്‍മെന്‍റുകള്‍ തല്പരകക്ഷികളുടെയും പൊതുനയങ്ങളുടെയും,  പ്രതിനിധികളുടേതായതുകൊണ്ട്, ധനികരേയും ശക്തരേയും അനുകൂലിക്കുന്നതിനും സഹായിക്കുന്നതിനും പ്രേരിതമാകുന്നു. ഇപ്രകാരമുളള അനീതികള്‍ രാജ്യത്തിനുളളിലും രാജ്യങ്ങള്‍ തമ്മിലുമുളള അധീശാധികാരത്തിനും വിധേയത്വത്തിനും കാരണമായ ഘടനകളെയും സ്ഥിതിവിശേഷങ്ങളെയും അതിജീവിക്കുന്നതിനുള്ള ജനങ്ങളുടെ നീക്കങ്ങളെ ജനിപ്പിക്കുന്നു. "അനീതിക്കും മര്‍ദ്ദനത്തിനുമെതിരായിട്ടുള്ള പോരാട്ടം, അധികാര ശക്തികളും അവ കൈകാര്യം ചെയ്യുന്നതിനുമായുള്ള ഏറ്റുമുട്ടലുകളെ അനിവാര്യമാക്കിത്തീര്‍ക്കുന്നു." സ്വന്തം അവകാശ സംരക്ഷണത്തിനുവേണ്ടിയുള്ള ജനങ്ങളുടെ പോരാട്ടമാണ് മൗലികമായ പ്രാധാന്യം അര്‍ഹിക്കുന്നത്." മര്‍ദ്ദനത്തെ അവസാനിപ്പിക്കുന്നതിനുള്ള മനസ്സും ശക്തിയും ഉത്ഭൂതമാകുന്നത് സ്വന്തം ജീലിതത്തില്‍ അത് സഹിച്ചവരില്‍നിന്നാണ്. അല്ലാതെ വിശേഷാനുകൂല്യങ്ങളനുഭവിക്കുന്ന വ്യക്തികളില്‍ നിന്നോ ഗ്രൂപ്പുകളില്‍നിന്നോ രാഷ്ട്രങ്ങളില്‍ നിന്നോ അല്ല." "ശക്തികൂടാതെ പങ്കാളിത്തം അസാധ്യമാണ്." "അതുകൊണ്ട് രാഷ്ട്രീയവും സാമ്പത്തികവുമായ ശക്തിയുടെ വിതരണം പങ്കാളിത്വത്തിന്‍റെ ഒരാവശ്യ ഘടകമാണ്." ആധുനിക കാലഘട്ടം "രണ്ടാമത്തെ വിമോചനത്തിനു" വേണ്ടിയുള്ള, അതായത്, "സ്വന്തം സമൂഹങ്ങളില്‍ നടക്കുന്ന കാര്യങ്ങളെ നിശ്ചയിക്കുന്നതിനുള്ള ശക്തി സംഭരിക്കുന്നതിനുള്ള പോരാട്ടത്തിന്‍റെ കാലഘട്ടമാണ്."  " ജനസംഘടനകളുടെ നിര്‍മ്മാണവും ജനപോരാട്ടങ്ങളിലുള്ള മനുഷ്യരുടെ ഉള്‍ച്ചേരലും, ശക്തിയിലും അധികാരത്തിലും അവര്‍ക്കുള്ള ന്യായമായ വിഹിതം ലഭിക്കുന്നതിന് ആവശ്യമാണ്." "സമാധാനവും, വിമോചനവും, നീതിയും പ്രാപിക്കുന്നതിന് പോരാട്ടങ്ങള്‍ മിക്കപ്പോഴും ആവശ്യമായിവരും."  "എല്ലാ ഐശ്ചികവും ത്യാഗം ആവശ്യപ്പെടുന്നുണ്ട്. എല്ലാ വ്യതിയാനവും അതുപോലെതന്നെ പോരാട്ടവും ആവശ്യപ്പെടുന്നുണ്ട്. ചരിത്രത്തിന്‍റെയും സുവിശേഷങ്ങളുടെയും സന്ദേശമിതാണ്."

നീതിക്കും, വിമോചനത്തിനും, അധികാരത്തിനും വേണ്ടിയുള്ള ജനപോരാട്ടങ്ങള്‍ ദൈവതിരുമന്സസിനോട് അനുരൂപമായിരിക്കുന്നതുകൊണ്ട് സഭയുടെ സമ്പൂര്‍ണ്ണമായ പിന്തുണ അവര്‍ക്കു ലഭിക്കേണ്ടതാണ്. "മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള ക്രൈസ്തവരുടെ പോരാട്ടം യേശുക്രിസ്തുവിനോടുള്ള മൗലികമായ ഒരു പ്രത്യുത്തരമാണ്." ദരിദ്രരോടും, മര്‍ദ്ദിതരോടും, തിരസ്കൃതരോടും ഉള്ള അര്‍പ്പണത്തില്‍ ക്രിസ്തുവിനെ പിന്‍ചെല്ലുവാനും, കുരിശെടുക്കുവാനും ദൈവം തന്‍റെ സഭയം ആഹ്വാനം ചെയ്യുന്നു. "നൈയാമികമായ അവകാശലബ്ദിക്കു വേണ്ടിയുള്ള വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും ജനങ്ങളുടെയും പോരാട്ടങ്ങളില്‍ അവര്‍ക്കു പിന്തുണ നല്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ സഭ കണ്ടെത്തേണ്ടതാണ്. "എല്ലാ മനുഷ്യര്‍ക്കും തീരുമാനങ്ങളെടുക്കുവാനുള്ള അവകാശവും അധികാരവും ദൈവം നല്കിയിട്ടുണ്ട്." ദൈവരാജ്യത്തിന്‍റെ സുവിശേഷം ഈ ലോകത്തിലെ പോരാട്ടങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതുകൊണ്ട്, നിലവിലിരിക്കുന്ന മനുഷ്യ പോരാട്ടങ്ങളില്‍ സഭ മുഴുവനായി ഉള്‍ച്ചേരുകയും, അവയിലുള്ള ദൈവത്തിന്‍റെ വിമോചനത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും സന്ദേശം വ്യക്തമാക്കുകയും ചെയ്യേണ്ടതാണ്. "ജനപോരാട്ടങ്ങളുടെ പങ്കാളിത്തം സഭയുടെ സഭയുടെ സമ്പൂര്‍ണ്ണ ദൗത്യത്തിലെ കേന്ദ്രബന്ദുവാണ്." അതുകൊണ്ട് സഭകള്‍ "ദരിദ്രരുടെ പോരാട്ടങ്ങളില്‍ ആദര്‍ശൈക്യമുള്ള സഭകളായിത്തീരുകയും ദാരിദ്ര്യത്തിനും ചൂഷണത്തിനും എതിരായുള്ള പോരാട്ടങ്ങളില്‍ - അവ സഭകളുടെയൊ, ഗവണ്‍മെന്‍റുകളുടെയൊ, രാജ്യാന്തര കോര്‍പ്പറേഷനുകളുടെയോ ആയാലും - ചേരുകയും വേണം." "ദാരിദ്ര്യത്തിനും, അനീതിക്കും, മര്‍ദ്ദനത്തിനുമെതിരായിട്ടുള്ള ഏഷ്യയിലെ പോരാട്ടങ്ങളില്‍ സഭ പങ്കുകൊള്ളണമെന്ന് ആഗ്രഹിക്കുന്നത് ദൈവം തന്നെയാണ്." ഏഷ്യയിലെ സഭ അതുകൊണ്ട് മാനവീകരണത്തിനു പോരാടുന്ന ജനങ്ങളോട് ചേരുന്നതിന് ആവശ്യമായ ധൈര്യവും, മഹാമനസ്കതയും കണ്ടെത്തേണ്ടതാണ്. "ബലഹീനരായവര്‍ക്ക് ബലം പ്രദാനം ചെയ്തുകൊണ്ട് ശക്തികളുടെ അസന്തുലിതാവസ്ഥയെ ഉന്മൂലനം ചെയ്ത് കൂടുതല്‍ നീതിയും മാനുഷികതയും നിറഞ്ഞ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനായിരിക്കണം ഊന്നല്‍ നല്കേണ്ടത്." ദരിദ്രരുമായിട്ടുള്ള ദൈവത്തിന്‍റെ ആദര്‍ശൈക്യമാണ് നമ്മുടെ പ്രത്യാശയുടെ ഉറവിടം. സമ്പൂര്‍ണ്ണ വിമോചനത്തിനായുള്ള പോരാട്ടത്തില്‍ പങ്കെടുക്കുവാന്‍ അത് നമ്മെ പ്രേരിപ്പിക്കുന്നു. "മനുഷ്യ പോരാട്ടങ്ങളിലുള്ള ഭാഗഭാഗിത്തംവഴി ക്രൈസ്തവര്‍ ദൈവത്തെപ്പറ്റിയുള്ള നവമായ അവബോധവും, ഈ ലോകത്തെപ്പറ്റിയുള്ള നിരൂപണാത്മകമായ ധാരണയും പ്രാപിച്ച് ദൈവശാസ്ത്രപരമായി വിചിന്തനം ചെയ്യാന്‍ പ്രാപ്തരായിത്തീരുന്നു.

WCC-യുടെ ചില പ്രമാണരേഖകള്‍, അതുകൊണ്ട് മാറ്റത്തിനു വേണ്ടിയുള്ള വിപ്ലവപരവും ചിലപ്പോള്‍ അക്രമാസക്തവുമായ സമീപനത്തെ ന്യായീകരിക്കുന്നു. മൗലീകവും വിപ്ലവാത്മകവുമായ ഈ നിലപാടിനു സഭയുടെ പാരമ്പര്യത്തില്‍ ഈടുറ്റ ആലംബം ഉള്ളതുകൊണ്ട് അതിന് സഭയുടെ ജീവിതത്തില്‍ യഥാര്‍ത്ഥമായ സ്ഥാനവും സാമൂഹ്യ ദൗത്യങ്ങളെപ്പറ്റി നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളില്‍ പ്രാമാണ്യതയും ലഭിക്കേണ്ടതാണ്. "ക്രൈസ്തവന് സ്വീകരിക്കാവുന്ന ഏക നിലപാട് സമ്പൂര്‍ണ്ണ അക്രമരാഹിത്യത്തിന്‍റേതാണെന്നു പറയാവുന്നതല്ല. ക്രൈസ്തവര്‍ അന്ത്യമോപാധിയായി ബലാല്‍ക്കാരത്തില്‍ ഉള്‍പ്പെടേണ്ട അവസരങ്ങള്‍ ഉണ്ടാകാം." ആധുനിക ലോകത്തിലെ പല സാഹചര്യങ്ങളും മനുഷ്യരെ അനീതിപൂണ്ട വ്യവസ്ഥിതിക്കെതിരായിട്ടുള്ള പ്രക്ഷോഭണത്തിന് നിര്‍ബന്ധിക്കുന്നുണ്ട്. പ്രതിഷേധിക്കുവാനുള്ള അവകാശത്തെ ക്രൈസ്തവര്‍ അംഗീകരിച്ചിട്ടുണ്ട്, മൊത്തത്തില്‍, ബലപ്രയോഗത്തെ സഭകള്‍ അപലപിച്ചിട്ടില്ല. "വിപ്ലവത്തെ അക്രമവുമായിട്ടു താദാത്മ്യപ്പെടുത്താനാവുന്നതല്ല. ഭരണവിഭാഗം മര്‍ദ്ദകരൊ, ജനാഭിലാഷങ്ങളെ മാനിക്കാത്തവരൊ ആയ രാജ്യങ്ങളില്‍ വൈദേശിക ഘടകങ്ങളാല്‍ പിന്‍താങ്ങപ്പെട്ടു ബലത്തിന്‍റെയും, ഭീഷണിയുടെയും മാര്‍ഗ്ഗങ്ങളിലൂടെ എല്ലാ വ്യതിയാനങ്ങളെയും എതിര്‍ക്കുന്ന അവസരങ്ങളില്‍ വിപ്ലവാത്മകമായ പരിണാമങ്ങള്‍ അക്രമാസക്തമാകാനിടയുണ്ട്."

അതുകൊണ്ട് WCC ക്രമാഗതമായി ബലത്തിന്‍റെയും, സംഘട്ടനത്തിന്‍റെയും, വിപ്ലവത്തിന്‍റെയും, അക്രമത്തിന്‍റെയും, ഒരു വിശകലനത്തെയും, ദൈവവിജ്ഞാനീയത്തെയും വികസിപ്പിച്ചെടുക്കുകയാണെന്ന് നമുക്ക് കാണാവുന്നതാണ്. മനുഷ്യപ്പോരാട്ടങ്ങള്‍ക്കും വിപ്ലവങ്ങള്‍ക്കും ഉള്ള പിന്തുണയും സുവിശേഷവത്കരണവും സഭയുടെ ദൗത്യത്തിന്‍റെ സുപ്രധാനമായ ഒരു മാനമാണ്.

  1. സുവിശേഷവും ആധുനിക കാലത്തെ നാടകീയമായ സ്ഥിതിവിശേഷവും ദരിദ്രരോടും മര്‍ദ്ദിതരോടുമായിട്ടുള്ള നിര്‍ണ്ണായകവും സ്ഥൂലവുമായ ഐശ്ചികം സ്വീകരിക്കുവാന്‍ സഭയെ പ്രേരിപ്പിക്കുന്നുണ്ട്. ഈ നിശ്ചയത്തിന്‍റെയും മുന്‍ഗണനയുടേയും പ്രകാശത്തില്‍ സഭ താഴെ കൊടുക്കുന്ന ഉപാധികള്‍ സ്വീകരിക്കേണ്ടതാണ്: സാംസ്കാരികവും, സാമ്പത്തികവും, രാഷ്ട്രീയവുമായ ശക്തികളില്‍നിന്ന് സ്വയം സ്വതന്ത്രയാകുക; സ്വന്തം ജീവിതരീതി ലളതമാക്കി ദരിദ്രരുമായിട്ടുള്ള അടുത്ത സമ്പര്‍ക്കത്തില്‍ കഴിയുക, - അവരുടെ (ദരിദ്രരുടെ) ജീവിതശൈലിയിലും തൊഴിലിലും ഇടയ്ക്കിടെ പങ്കു കൊള്ളുക- അവര്‍ക്ക് ലഭ്യമാക്കിക്കൊണ്ട്, മര്‍ദ്ദിതര്‍ക്കുവേണ്ടി സേവനം ചെയ്യുന്നതിനായി അവരുടെ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണങ്ങളെ ദുരീകരിക്കുന്നതിനായി സ്വന്തം ആളുകളേയും അര്‍ത്ഥത്തേയും വിനിയോഗിക്കുക; സാമൂഹ്യ പരിവര്‍ത്തനത്തിനും ഘടനാപരമായ വ്യതിയാനത്തിനും ഉള്ള ഉപാധികളായിത്തീരുന്നതിനുവേണ്ടി നിലവിലിരിക്കുന്ന സ്ഥാപനങ്ങളെയെല്ലാം പുര്‍നിര്‍ണ്ണയം ചെയ്യുകയും പുനപരിശോധന നടത്തുകയും ചെയ്യുക, ഈ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയുള്ള പുതിയ ഘടനകളെയും സ്ഥാപനങ്ങളെയും നിര്‍മ്മിക്കുക, നീതിക്കുവേണ്ടി സാക്ഷ്യം നല്കുകയും ബോധനം നല്കുകയും ചെയ്യുക, അവസാനമായി ദരിദ്രരുടേയും മര്‍ദ്ദിതരുടേയും നീതിയുക്തമായ പോരാട്ടങ്ങളില്‍ അവരോടൊത്ത് പങ്കുചേരുകയും ചെയ്യുക, എന്നിവയാണവ. നീതിക്കും സ്വാതന്ത്ര്യവും, പങ്കാളിത്തവും സംശയരഹിതമായി സഭയില്‍ അഭ്യസിക്കപ്പെടണം. ദരിദ്രര്‍ക്കും, തൊഴിലാളികള്‍ക്കും, കൃഷീവലന്മാര്‍ക്കും, സ്ത്രീകള്‍ക്കും, ചെറുപ്പക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും-അല്മേനികള്‍ക്കും-സഭയില്‍ ശബ്ദമുണ്ടാവുകയും അവ കേള്‍പ്പപ്പെടുകയും വേണം. ചുരുക്കത്തില്‍, സഭ ദരിദ്രമായിത്തീരുകയും, ദരിദ്രരുടേതായിത്തീരുകയും ചെയ്തുകൊണ്ട് ദരിദ്രരോടും മര്‍ദ്ദിതരോടുമുള്ള ദൈവത്തിന്‍റെ മുന്‍ഗണനാപരമായ താല്പര്യത്തിനും പ്രവര്‍ത്തനത്തിനുമുള്ള യഥാര്‍ത്ഥസാക്ഷിയും ഉപകരണവുമായിത്തീരണം.

സഭയുടെ ആധുനിക കാലത്തെ പ്രമാണ രേഖകളില്‍ ഈ ഉള്‍ക്കാഴ്ചകളെല്ലാം സര്‍വ്വ സാധാരണമാണ്. മെഡെലിനിലും, പ്യൂബ്ളായിലും, തെക്കെ അമേരിക്കയിലെ മെത്രന്മാര്‍ ദരിദ്രരോടുള്ള ആദര്‍ശ ഐക്യവും മുന്‍ഗണനയും പ്രകടിപ്പിക്കുന്ന പ്രവാചക തുല്യമായ ഐശ്ചികം സ്വീകരിച്ചിട്ടുണ്ട്. ദരിദ്രരുടെ സമ്പൂര്‍ണ്ണ വിമോചനത്തെ ലക്ഷ്യമാക്കുന്ന ദരിദ്രരോടുള്ള മുന്‍ഗണനാപരമായ ഐശ്ചികത്തിലേയ്ക്ക് സഭ മുഴുവനും പരിവര്‍ത്തനം ചെയ്യപ്പെടേണ്ടിയിരിക്കുന്നു. ദരിദ്രരോടുള്ള സുവിശേഷ പ്രഘോഷണമാണ് യേശുവിന്‍റെ ദൗത്യത്തിന്‍റെ മഹത്തരമായ അടയാളവും തെളിവുമെന്നു മാത്രമല്ല നമ്മുടെ ക്രിസ്തു അനുകരണത്തിന്‍റെ സവിശേഷമായ അളവുകോലും. ജോണ്‍പോള്‍ രണ്ടാമന്‍റെ വാക്കുകളില്‍ ലോകമെങ്ങുമുള്ള സഭ ദരിദ്രരുടെ സഭയായിത്തീരുവാന്‍ ആഗ്രഹിക്കുന്നു. മാനുഷീകവും ക്രൈസ്തവവുമായ ഈ ഐശ്ചികം സഭയുടെ ഏറ്റവും വലിയ ആഗ്രഹത്തെ പ്രകടിപ്പിക്കുന്നു. ഏഷ്യയിലെ മെത്രാന്മാരും ദരിദ്രരുടെ സഭയെയാണ് സ്വാഗതം ചെയ്തിരിക്കുന്നത്. കാരണം, ബോധപൂര്‍വ്വം എടുത്ത ഒരു ഐശ്ചികത്തിലൂടെ മാത്രമെ ഇത് യഥാര്‍ത്ഥവല്ക്കരിക്കപ്പെടുകയുള്ളൂ. ക്രിസ്തു ദരിദ്രരുടെയും മര്‍ദ്ദിതരുടെയും പക്ഷം ചേരുന്നതു കൊണ്ട്, സഭ മറ്റാരും ധൈര്യപ്പെടാത്ത സ്ഥലങ്ങളില്‍ സംസാരിക്കണമെന്ന് ഉപ്പ്സാലാ അസ്സംബ്ളി എടുത്തു പറയുന്നുണ്ട്. ദരിദ്രര്‍ക്കും മര്‍ദ്ധിതര്‍ക്കും മുന്‍ഗണന നല്കുന്നതുവഴി ദൈവനീതി പ്രഥമത അഭ്യസിക്കപ്പെടുന്നെന്ന് WCC ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദരിദ്രരുമായുള്ള ഐക്യ ബന്ധത്തെ തിരഞ്ഞെടുത്തു കൊണ്ട് വസ്തുനിഷ്ഠമായ പ്രവര്‍ത്തനങ്ങളിലൂടെ അവരുടെ പോരാട്ടങ്ങളില്‍ ചേരുവാന്‍ സഭകള്‍ ക്ഷണിക്കപ്പെടുന്നുണ്ട്. ക്രിസ്തുവിനെപ്പോലെ നമ്മളും ദരിദ്രരുടെയും മര്‍ദ്ധിതരുടെയും ഭാഗത്തായിരിക്കണം. കാരണം, അവിടുത്തെ മുന്‍ഗണനകള്‍ വ്യക്തമായിരുന്നു. ഏഷ്യയിലെയും ഇന്ത്യയിലെയും, പ്രമാണരേഖകള്‍ തത്തുല്യമായ രീതിയില്‍ സംസാരിക്കുന്നുണ്ട്. മര്‍ദ്ദിതരുടെ ഭാഗത്തായിരിക്കുകയെന്നതാണ് സഭയുടെ ആധുനിക കാലഘട്ടത്തിലെ പ്രധാനമായ വിളി. "ജനങ്ങളോടൊന്നിച്ച് ക്രിസ്തുവില്‍ ജീവിക്കുകയെന്നു വെച്ചാല്‍ മര്‍ദ്ദനത്തിന് വിധേയരായവരുടെ കൂടെ നില്ക്കുക എന്നതാണ്."

ഈ നിലപാടിന്‍റെ പ്രായോഗിക വിവക്ഷകളെപ്പറ്റി എടുത്തുകാട്ടുന്നത് നന്നായിരിക്കും. "സമ്പത്തിന്‍റെയും ചങ്ങലകളില്‍ നിന്ന് അരൂപിയിലും ചൈതന്യത്തിലും സ്വതന്ത്രമായിരിക്കുവാന്‍ ഞങ്ങള്‍ (സഭ) ആഗ്രഹിക്കുന്നു." "ഭൗതിക ശക്തികളില്‍നിന്ന് കൂടുതല്‍ കൂടുതല്‍ സഭ സ്വതന്ത്രമാകേണ്ടതുണ്ട്". ദരിദ്രരോടുള്ള ഐശ്ചിക സ്ഥാപിത താത്പര്യങ്ങളോടും അല്ലെങ്കില്‍ സ്ഥാപനങ്ങളോടും, അവ മതപരവും, സാമ്പത്തികവും, സാമൂഹികവും, രാഷ്ട്രീയവുമാകാം, എതിരിടേണ്ട സാഹസം ഉള്‍ക്കൊള്ളുന്നുണ്ട്. എന്നിരിന്നാലും നമ്മുടെ കര്‍ത്താവു ചെയ്തതുപോലെ ദൈവരാജ്യത്തിന്‍റെ വളര്‍ച്ചയ്ക്കുവേണ്ടി എല്ലാം നഷ്ടമാക്കാന്‍ നാം ഒരുങ്ങിയിരിക്കണം. പറയുവാനോ പ്രവര്‍ത്തിക്കുവാനോ സാധിക്കാത്തവിധം ഏതെങ്കിലും പാര്‍ട്ടി, ഗവണ്‍മെന്‍റ്, വര്‍ഗ്ഗം അഥവാ പ്രത്യയശാസ്ത്രം എന്നിവയോട് ബന്ധപ്പെട്ട് കിടക്കുമ്പോള്‍ സഭ രാഷ്ട്രീയമായിത്തീരുകയാണ്. സഭകള്‍ ബലം അഥവാ ശക്തി ഉപയോഗിക്കുന്നതിനുള്ള അടിസ്ഥാനപരമായ മാനം ദരിദ്രരുടെയും മര്‍ദ്ദിതരുടെയും നന്മയും അവരുടെ വിമോചനവുമായിരക്കണം. നമ്മെത്തന്നെ ലഭ്യരാക്കിക്കൊണ്ട് ദരിദ്രരോട് കൂടുതല്‍ ചേര്‍ന്നിരിക്കുവാന്‍ നാം ആഗ്രഹിക്കുന്നു. ഏറ്റവും ദരിദ്രരായവര്‍ക്കും, ഏറ്റവും ആവശ്യം അര്‍ഹതയുള്ള വിഭാഗത്തിനും മുന്‍ഗണന നല്കിക്കൊണ്ടു വിഭവങ്ങളെയും ശ്ലൈഹിക പ്രവര്‍ത്തനത്തിനുള്ള വ്യക്തികളെയും വിതരണം ചെയ്യുന്നതിന് സഭ തയ്യാറാണ്. സന്യാസികള്‍ അവരുടെ സമ്പത്തിനെ മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും അവരുടെ കെട്ടിടങ്ങളെയും ഉപകരണങ്ങളെയും മനുഷ്യ സമൂഹത്തിന്‍റെ സേവനത്തിനായി നീക്കിവയ്ക്കുകയും ചെയ്യേണ്ടതാണ്. എല്ലാ പ്രാദേശിക സന്യാസ സമൂഹവും അവരുടെ കെട്ടിടങ്ങളെയും ഉപകരണങ്ങളെയും മനുഷ്യ സമൂഹത്തിന്‍റെ സേവനത്തിനായി നീക്കിവയ്ക്കുകയും ചെയ്യേണ്ടതാണ്. എല്ലാ പ്രാദേശിക സന്യാസ സമൂഹവും അവരുടെ കെട്ടിടങ്ങളുടെയും ഭൂമിയുടെയും ഉപയോഗത്തെപ്പറ്റിയും അവിടെയുള്ള തൊഴിലാളികളുടെ വേതന പട്ടികയെപ്പറ്റിയും നിരൂപണ ബുദ്ധ്യാ തങ്ങളോടുതന്നെ ചോദ്യങ്ങള്‍ ചോദിക്കേണ്ടതാണ്. "സഭയുടെ സ്ഥാപനങ്ങള്‍ സാമൂഹ്യ നീതിയുടെ മാതൃകകളായിത്തീരണം." നമ്മുടെ പൗരാണിക സ്ഥാപനങ്ങള്‍ നീതി നിറഞ്ഞ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള യഥാര്‍ത്ഥ സാക്ഷികളായിത്തീരുന്നതിനു വേണ്ടിയും, സാമൂഹ്യ പരിവര്‍ത്തനത്തിനുള്ള ഫലപ്രദമായ ഉപകരണങ്ങളായിത്തീരുന്നതിനു വേണ്ടിയും അവയെ നാം തുടരെ വിലയിരുത്തണം. സാമൂഹ്യ നീതിക്കു വേണ്ടിയുള്ള പര്യാന്വേഷണത്തില്‍ പഴയ ശ്ലൈഹിക വേലകള്‍ ഉപേക്ഷിച്ച് പുതിയ തരം പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുവാന്‍ പോലും നാം തയ്യാറാകണം. ശുശ്രൂഷകളുടെ ഉരക്കല്ല് ക്രിസ്തുവിനോടുള്ള വിശ്വസ്തതയും മനുഷ്യരുടെ ആവശ്യങ്ങളും ആയിരിക്കണം.

 

  1. സഭ, ഇന്നത്തെ ലോകത്തെ അവളുടെ സാമൂഹ്യ സേവനങ്ങളോട് വിശ്വസ്തതയായിരിക്കുന്നതിനുവേണ്ടി, എല്ലാ ക്രൈസ്തവരും, ദൈവവിശ്വാസികളും, സന്മനസ്സുള്ള എല്ലാ മനുഷ്യരും തമ്മിലുള്ള സംവാദവും, സഹകരണവും പരിപോഷിപ്പിക്കണം. അവള്‍ യാഥാര്‍ത്ഥ്യ ബോധത്തോടെ, എന്നാല്‍ മുഴുഹൃദയത്തോടും കൂടെ വിവിധ സംസ്കാരങ്ങളിലും, ഭാഷകളിലും, ജാതിയിലും, പ്രത്യയശാസ്ത്രങ്ങളിലും, ഘടനകളിലും പെട്ട മനുഷ്യര്‍ തമ്മിലുള്ള അനുരഞ്ജനത്തെയും, ഐക്യത്തെയും, സൗഹാര്‍ദ്ദത്തെയും ഊട്ടിവളര്‍ത്തുകയും, മതേതരശക്തികളോടും, സംഘടനകളോടും, പ്രസ്ഥാനങ്ങളോടും ചേര്‍ന്ന് സഹിഷ്ണതയോടെ പ്രവര്‍ത്തിക്കുകയും വേണം. ക്രൈസ്തവമതം ഉള്‍പ്പെടെയുള്ള എല്ലാമതങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും, മാനുഷിക യാഥാര്‍ത്ഥ്യങ്ങളെയും, അവയുടെ വിഗ്രഹാരാധനപരവും, വിഘടനാത്മകവുമായ ചായ്വുകളില്‍ നിന്നും മോചിപ്പിക്കുന്നതിന് സഭ സഹായിക്കണം. വളരെ എളുപ്പത്തിലുള്ള ഒത്തുതീര്‍പ്പുകള്‍ കൊണ്ടും, ഉപരിപ്ലവമായ ഐക്യംകൊണ്ടും, തൃപ്തിപ്പെടുത്തുന്നതിന് പക്ഷം അടിസ്ഥാനപരമായ പ്രശ്നങ്ങളെ ശരിയായ വിധത്തില്‍ അഭിമുഖീകരിക്കുന്നതില്‍ വിജയിക്കുകയും അതേ സമയം തന്നെ സഭയ്ക്കുള്ളില്‍ത്തന്നെയുള്ള അഭിപ്രായ വ്യത്യാസങ്ങളെയും, സംഘര്‍ഷങ്ങളെയും (Tension) പരിഹരിച്ച് ശരിയായ സാര്‍വ്വത്രികത കൈവരിക്കുകയും ചെയ്യുകയാണെങ്കില്‍ സഭയ്ക്ക് ഇന്നത്തെ ലോകത്ത് വളരെ പ്രധാനപ്പെട്ട ഒരു പങ്കു വഹിക്കുവാന്‍ സാധിക്കു. ഒരു പുതിയ സമൂഹത്തിനുവേണ്ടി നിലകൊള്ളുന്ന എല്ലാവരെയും ഒന്നിച്ചു ചേര്‍ത്തുള്ള ഒരു ആഗോള പ്രസ്ഥാനത്തിനു മാത്രമേ ഇന്നിന്‍റെ വലിയ വെല്ലുവിളികള്‍ക്ക് ഉത്തരം നല്‍കുവാന്‍ സാധിക്കുകയുള്ളൂ.

സംവാദത്തിനായുള്ള ആഹ്വാനം വളരെ പ്രശസ്തമായതുകൊണ്ട് തെരഞ്ഞെടുത്തിരിക്കുന്ന ഭാഗം പ്രധാനമായും അതിലുണ്ടാകാവുന്ന ബുദ്ധിമുട്ടുകളെയും വളച്ചൊടിക്കലുകളെയും കുറിച്ചാണ് പ്രതിപാദിക്കുന്നത്. "കൂടുതല്‍ നീതിപൂര്‍ണ്ണവും, സാഹോദര്യ പൂര്‍ണ്ണവുമായ ഒരു പുതിയ ലോകത്തെ കെട്ടിപ്പടുക്കുന്നതില്‍ ഞങ്ങളോടൊത്ത് പ്രവര്‍ത്തിക്കുവാന്‍ ഞങ്ങള്‍ എല്ലാ മനുഷ്യരോടും, താഴ്മയോടെ, വളരെ തീക്ഷ്ണമായി അഭ്യര്‍ത്ഥിക്കുന്നു."  "രാഷ്ട്രങ്ങളും ചേരികളും പ്രത്യയശാസ്ത്രങ്ങളും തമ്മിലുള്ള സംവാദവും തുറന്ന മനസ്ഥിതിയും, സുരക്ഷിതത്വത്തിനും സഹവര്‍ത്തിത്വത്തിനും വേണ്ട അത്യന്താപേക്ഷിതമായ ഒരു ഘടകമാണ്." "രാഷ്ട്രീയ പ്രശ്നങ്ങള്‍ തിരിച്ചറിയാന്‍ വയ്യാത്ത വിധം അവ്യക്തമായതുകൊണ്ട്" പലപ്പോഴും തീരുമാനമെടുക്കലില്‍ വളരെ ആഴമായ ധാര്‍മ്മിക പ്രശ്നങ്ങളും, മൂല്യങ്ങള്‍ തമ്മിലും, വിധേയത്വങ്ങള്‍ തമ്മിലുള്ള ശക്തമായ സംഘട്ടനങ്ങള്" ഉണ്ടാകാറുണ്ട്. നമ്മുടെ ക്രിസ്തീയ വിശ്വാസം സമൂഹസേവനത്തിനുവേണ്ടി ഒരു പൊതുവായ അടിത്തറയും, കാതലായ മനോഭാവങ്ങളും, പൊതുവായ ലക്ഷ്യങ്ങളും നമുക്കു നല്‍കുന്നു. "എന്നാല്‍ പ്രത്യേകമായ സാമൂഹിക പ്രശ്നങ്ങളില്‍ അത് നമുക്കൊരെളുപ്പമായ നിര്‍ദ്ദേശം തരുന്നില്ല. പ്രത്യേകമായ സാഹചര്യങ്ങളില്‍ സ്വീകരിക്കാവുന്ന ധാരാളം വഴികള്‍ അതിനുണ്ട്." എല്ലാ മതങ്ങളും തത്വശാസ്ത്രങ്ങളും, വിഭാഗീയമായ ചിന്താഗതികള്‍ രൂപപ്പെടുത്തുന്നതിന് ഇടയായേക്കാം. തത്വശാസ്ത്രങ്ങളുമായുള്ള സംഭാഷണം സഭയ്ക്ക് അതില്‍ തന്നെയുള്ള സ്വഭാവമാണ്. "സഭ രാഷ്ട്രീയമായും, ആശയപരമായുള്ള മതിലുകള്‍ക്കതീതമാണെങ്കിലും, രാഷ്ട്രങ്ങളുടെ രാഷ്ട്രീയവും, ആദര്‍ശപരവുമായ സംഘട്ടനങ്ങളില്‍ ആഴമായി ബന്ധപ്പെട്ടുകൊണ്ടാണിരിക്കുന്നത്." ക്രിസ്ത്യാനികള്‍, തങ്ങള്‍ വസിക്കുന്ന സമൂഹങ്ങളുടെ തത്വശാസ്ത്രപരമായ കാഴ്ചപ്പാടുകളില്‍ നിന്നും ഒരു പുതിയ രീതിയില്‍ ഉയര്‍ന്നിരിക്കണം." സഭയിലുള്ള സമാധാനം യഥാര്‍ത്ഥ പ്രശ്നങ്ങളെ മറന്നുകൊണ്ടുള്ള ഒരു ഒത്തു തീര്‍പ്പല്ല. സത്യമായിരിക്കണം സമാധാനം. ശക്തിയേറിയ പരസ്പര വിമര്‍ശനത്തിനും, വിവാദങ്ങളുടെ ബുദ്ധിമുട്ടുകള്‍ വഹിച്ചു കൊണ്ട്, വിവാദത്തിനും, ക്രിസ്തുവിന്‍റെ സത്യത്തില്‍ അടിയുറച്ച ധാര്‍മ്മിക തീരുമാനങ്ങളുടെ (രാഷ്ട്രീയമായവയും) പരീക്ഷണത്തിനുമാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. അവിശ്വാസികളുമായി യാതൊരു വിധത്തിലും ബന്ധപ്പെടാതിരിക്കത്തക്ക വിധത്തില്‍ സുവിശേഷത്തെ വളച്ചൊടിക്കുവാന്‍ ക്രിസ്ത്യാനികള്‍ തയ്യാറാവരുത്. "എന്നാല്‍ നമ്മുടെ അനുരഞ്ജന ദൗത്യം നീതിയെ ബലി കഴിച്ചുകൊണ്ടുള്ള ഒന്നാകരുത്. "സമരങ്ങള്‍ക്ക് അര്‍ത്ഥം നല്‍കുന്നതും, പ്രശ്നങ്ങളുട നടുവിലും അനുരഞ്ജനത്തിനുള്ള സാധ്യത നല്‍കുന്നതുമായ ഒരു ദൗത്യം സഭകള്‍ക്കുണ്ട്. വളരെ വേദനാജനകമായ പരിപാടിയാണെങ്കിലും, സഭകള്‍ക്കുള്ളിലും പുറത്തുമുള്ള ചര്‍ച്ച സാധ്യവും അത്യാവശ്യവുമാണ്. " മുന്‍ അദ്ധ്യായങ്ങള്‍ സഭയുടെ സാമൂഹിക പഠനങ്ങള്‍ക്ക് ക്രിയാത്മകമായ ഒരു പൊതു കാഴ്ചപ്പാടാണ് നല്‍കിയിരിക്കുന്നത്." സംക്ഷിപ്തതയ്ക്കുവേണ്ടി വളരെ ആശയങ്ങള്‍; സാങ്കേതികത, യന്ത്രവല്‍ക്കരണം, സാമൂഹിക പുരോഗതി, സാമ്പത്തിക പുരോഗതി, നീതിയും സമാധാനവും, അക്രമത്തിന്‍റെ കാരണവും രീതിയും, അക്രമരാഹിത്യപരമായ പ്രവര്‍ത്തനങ്ങള്‍, നിയമത്തിന്‍റെ പങ്ക്, രാജ്യ സുരക്ഷിതത്വാവസ്ഥ, അന്താരാഷ്ട്രീയ ബന്ധങ്ങള്‍, ദൈവരാജ്യം, വിമോചനം, പുതിയ ദൈവശാസ്ത്ര സമീപനം, പരിതസ്ഥിതിയും വിഭവങ്ങളും മുതലായവ നല്‍കിയിട്ടുണ്ട്. പൂര്‍ണ്ണമല്ലെങ്കിലും, ഈ വിചിന്തനം വ്യക്തമായി കാണിച്ചുതരുന്നത് സഭ ഇന്ന് ആശയപരമായിട്ടെങ്കിലും അവളുടെ വിശ്വാസം ഇന്നത്തെ ലോകത്തിനനുരൂപമാക്കാന്‍ തയ്യാറാണ് എന്നാണ്. സമകാലീന ലോകത്തിലുള്ള സുവിശേഷത്തിന്‍റെ അര്‍ത്ഥം കണ്ടുപിടിച്ച് അതിനനുസരിച്ച് അവളുടെ ജീവിതവും, ഘടകങ്ങളും, പ്രവര്‍ത്തനവും ക്രമീകരിക്കുവാന്‍ സഭ യഥാര്‍ത്ഥത്തില്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. മതങ്ങളും, നാഗരികതയും, ആദര്‍ശസംഹിതകളും, മൂല്യബോധവും, സാമൂഹികവും രാഷ്ട്രീയവുമായ സംവിധാനങ്ങളും, വ്യക്തികളും സമൂഹങ്ങളും  രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധങ്ങളും മറ്റു മനുഷ്യസാഹചര്യങ്ങളും യാഥാര്‍ത്ഥ്യങ്ങളുമെല്ലാം സ്വതന്ത്രമാക്കപ്പെടുകയും, സുവിശേഷവല്‍ക്കരിക്കപ്പെടുകയും, പൂര്‍ണ്ണമാക്കപ്പെടുകയും ചെയ്യണമെന്ന് അവള്‍ പ്രഘോഷിക്കുന്നു. ചില വ്യക്തമാക്കപ്പെട്ട പ്രശ്നങ്ങള്‍ക്ക് നിത്യമായ പരിഹാരം നല്‍കി അവയെ നിത്യമായി സുവിശേഷവല്‍ക്കരിക്കുക മാത്രമല്ല, മറിച്ച് എന്നും വളരുന്നതും, കൂടുതല്‍ നീതിയുക്തവും, സ്വതന്ത്രവും, സാഹോദര്യ പൂര്‍ണ്ണവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുകയാണ് അവളുടെ ലക്ഷ്യം. ഈ ഉദ്യമത്തില്‍ കൂടുതല്‍ അഭികാമ്യമായ ജീവിതവും, ഗ്രഹണവും ക്രൈസ്തവ വിശ്വാസത്തിന്‍റെ പങ്കുവെയ്ക്കലും ആഘോഷവുമാണ് സഭ നിരന്തരം നവീകരിക്കുന്നത്. അങ്ങനെ സഭ, തുടര്‍ന്നുകൊണ്ടിരിക്കുന്ന ലോകത്തിന്‍റെയും സഭയുടെ തന്നെയും രൂപീകരണത്തില്‍ പങ്കാളിയാകാന്‍ വിളിക്കപ്പെട്ടവളാണ്...

സഭയുടെ, ലോകത്തോടും, ഭാവി സഭയോടുമുള്ള അടിസ്ഥാനപരമായ ഈ തുറവി പ്രത്യേക പഠനങ്ങളെക്കാള്‍ വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ഇപ്പോള്‍ വിശദീകരിച്ച "മുഖ്യമായ ഉള്‍ക്കാഴ്ചകളും," യഥാര്‍ത്ഥത്തില്‍ പ്രസക്തമാണെന്ന് ഒരുവനു കാണാവുന്നതാണ്. കൂടാതെ സഭയുടെ സാമൂഹിക പഠനങ്ങള്‍ പരസ്പര ആശയ വിനിമയത്തിലൂടെ രൂപപ്പെടുകയും, രൂപപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നുവെന്ന് ഈ അദ്ധ്യായങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ശൈശവ ദിശയില്‍ നിന്ന് ആരംഭിച്ച് വളരെ പ്രധാനപ്പെട്ട സംഭാവനകള്‍ സഭകളുടെ പ്രസ്താവനകളില്‍ പൂര്‍ണ്ണമായി കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. നമ്മള്‍ കണ്ടതുപോലെ മറ്റ് ഉള്‍ക്കാഴ്ചകളും രൂപപ്പെട്ടു വരുന്നുണ്ട്. ഔദ്യോഗിക രേഖകള്‍ സാധാരണ ക്രിസ്ത്യാനികളെക്കാള്‍ പുരോഗമനപരവും തീവ്രവാദികളുടെ ആശയങ്ങളെക്കാള്‍ പുരോഗമനം കുറഞ്ഞവയുമാണ്. അവ രണ്ടും ആദ്യത്തെ വിഭാഗത്തില്‍പ്പെട്ടവരെ പ്രോത്സാഹിപ്പിക്കുകയും രണ്ടാമത്തെ വിഭാഗത്തില്‍പ്പെട്ടവരെ മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു. സഭ ചരിത്രത്തില്‍ ജീവിക്കുന്നതുകൊണ്ടു ഡയലറ്റിക്കല്‍ പ്രോസസ് തുടരുകയും സഭയുടെ പഠനങ്ങള്‍ തുടര്‍ന്നും രൂപപ്പെടുകയും ചെയ്യും.

(സഭയുടെ സാമൂഹിക പ്രബോധനങ്ങള്‍, ധര്‍മ്മാരാം കോളേജ് ബാംഗളൂര്‍)      

church social studies Mar Joseph Pamplany theology the catholic studies catholic apologetics Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message