x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

ദൈവം സർവജ്ഞനും സർവശക്തനുമാണെങ്കിൽ എന്തുകൊണ്ട് അവിടന്ന് തിന്മ നിരോധിക്കുന്നില്ല?

Authored by : Congregation for Doctrine of Faith On 24-Aug-2022

"ദൈവം തിന്മ അനുവദിക്കുന്നത് അതിൽ നിന്നു കൂടുതൽ നല്ല ഫലമെന്തെങ്കിലും ഉണ്ടാകാൻ വേണ്ടിമാത്രമാണ്" (വിശുദ്ധ തോമസ് അക്വീനാസ്). [309-314, 324]

ലോകത്തിലെ തിന്മ നിഗൂഢവും വേദനാജനകവുമായ ഒരു രഹസ്യമാണ്. ക്രുശിതൻ പോലും തൻ്റെ പിതാവിനോടു ചോദിച്ചു : "എൻ്റെ ദൈവമേ, എന്തുകൊണ്ടു നീ എന്നെ ഉപേക്ഷിച്ചു?” (മത്താ 27:46). അതിനെ സംബന്ധിച്ച് ഏറെകാര്യങ്ങൾ അഗ്രാഹ്യമാണ്. എന്നാലും ഒരു കാര്യം നമുക്ക് തീർച്ചയായും അറിയാം: ദൈവം നൂറുശതമാനം നല്ലവനാണ്. അവിടന്ന് ഒരിക്കലും തിന്മയിലുള്ള ഒന്നിൻ്റെയും ഉദ്ഭവകാരണമായിരിക്കുകയില്ല. നന്മയായിരിക്കാൻ വേണ്ടിയാണ് അവിടന്ന് ലോകം സൃഷ്ടിച്ചത്. പക്ഷേ, അത് ഇനിയും പൂർണമായിട്ടില്ല. ഭയങ്കരമായ വിപ്ലവങ്ങളിലൂടെയും വേദനാജനകമായ പ്രക്രിയകളിലൂടെയും അത് രൂപീകരിക്കപ്പെടുകയും അന്തിമ പൂർണതയിലേക്കു ചലിപ്പിക്കപ്പെടുകയും ചെയ്യുകയാണ്. ജന്മനാ ഉള്ള വൈകല്യം, പ്രകൃതിക്ഷോഭം മുതലായവയെ ഭൗതികതിന്മകളെന്നു സഭ വിളിക്കുന്നു. അവയെ വർഗീകരിക്കാനുള്ള നല്ലമാർഗം അതായിരിക്കും. മറിച്ച്, ധാർമ്മിക മണ്ഡലത്തിലെ തിന്മ ലോകത്തിൽ സ്വാതന്ത്ര്യം ദുർവിനിയോഗം ചെയ്യുന്നതിൽ നിന്നുണ്ടാകുന്നതാണ്. “ഭൂമിയിലെ നരകം” ബാലസൈന്യം, ആത്മഹത്യാബോംബിങ്, കോൺസെൻട്രേഷൻക്യാംപുകൾ മുതലായവ സാധാരണഗതിയിൽ മനുഷ്യർ സൃഷ്ടിക്കുന്നതാണ്. അതുകൊണ്ട് നിർണായകമായ ചോദ്യം," ഇത്രമാത്രം തിന്മ ലോകത്തിലുള്ളപ്പോൾ എങ്ങനെ ഒരുവന് നല്ലവനായ ദൈവത്തിൽ വിശ്വസിക്കാൻ കഴിയും" എന്നതല്ല. പിന്നെയോ “ദൈവമില്ലെങ്കിൽ ഹൃദയവും ധാരണാശക്തിയുമുള്ള ഒരു വ്യക്തിക്ക് എങ്ങനെ ജീവിതത്തിൽ നിലനില്ക്കാനാവും?" എന്നതായിരിക്കണം. തിന്മയ്ക്ക് ആദ്യവാക്കോ അവസാനവാക്കോ ഇല്ലെന്ന് ക്രിസ്തുവിൻ്റെ മരണവും ഉത്ഥാനവും നമ്മെ കാണിക്കുന്നു. ഏറ്റവും മോശമായ തിന്മയിൽ നിന്ന് ദൈവം തികച്ചും നല്ല ഫലം സൃഷ്ടിച്ചു. അന്തിമവിധിയിൽ ദൈവം എല്ലാ അനീതിക്കും അവസാനം വരുത്തുമെന്ന് നമ്മൾ വിശ്വസിക്കുന്നു. വരാനുള്ള ലോകത്തിൽ തിന്മയ്ക്ക് ഒട്ടും സ്ഥാനമുണ്ടാവുകയില്ല. അവിടെ സഹനം അവസാനിക്കും.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:51)

തിന്മ സർവജ്ഞനും സർവശക്തനുമായ ദൈവം evil prevent evil കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 51 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message