x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

ഒരു കുദാശ പരികർമ്മം ചെയ്യുന്നത് യോഗ്യതയില്ലാത്തയാളാണെങ്കിൽ അതിന് ഫലമില്ലാതിരിക്കുമോ?

Authored by : catechism of the catholic church On 23-Jun-2022

ഇല്ല. നിർവഹിക്കപ്പെടുന്ന കൗദാശിക പ്രവൃത്തിയുടെ അടിസ്ഥാനത്തിൽ കൂദാശകൾ ഫലപ്രദമാണ്. കർമ്മശക്തിയാൽത്തന്നെ, ഫലപ്രദമാണ് ("എക്സ് ഓപ്പരേ ഓപ്പരാത്തോ" എന്ന് ലത്തീനിൽ ഇതിനു പറയുന്നു). മറ്റു വാക്കുകളിൽ പറഞ്ഞാൽ, പരികർമ്മിയുടെ ധാർമ്മിക സ്വഭാവത്തെയോ ആധ്യാത്മിക വീക്ഷണത്തെയോ ആശ്രയിക്കാതെ തന്നെ അപ്രകാരമായിരിക്കും. സഭ ചെയ്യുന്നതു ചെയ്യുകയെന്ന ഉദ്ദേശ്യം അയാൾക്ക് ഉണ്ടായിരുന്നാൽ മതിയാകും. (1127-1128, 1131)

തീർച്ചയായും കൂദാശകളുടെ പരികർമ്മികൾ മാതൃകാപരമായി ജീവിക്കുവാൻ സർവപ്രകാരേണയും കടപ്പെട്ടിരിക്കുന്നു. എന്നാൽ കൂദാശകൾ അവയുടെ ശുശ്രൂഷകരുടെ വിശുദ്ധി മൂലമല്ല ഫലമുളവാക്കുന്നത്. പിന്നെയോ ക്രിസ്തു തന്നെ അവയിൽ പ്രവർത്തിക്കുന്നതുകൊണ്ടാണ്. എങ്ങനെയായാലും, നാം കൂദാശകൾ സ്വീകരിക്കുമ്പോൾ നമ്മുടെ സ്വാതന്ത്ര്യം അവിടന്ന് ആദരിക്കുന്നു. അതു കൊണ്ടാണ് നാം ക്രിസ്തുവിൽ ആശ്രയിച്ചാൽ മാത്രമേ അവയ്ക്ക് ഭാവാത്മകമായ ഫലമുണ്ടാവുകയുള്ളൂ എന്നു പറയുന്നത്.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം (ചോദ്യം :178)

sacraments holyness church കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 178 ഒരു കുദാശ പരികർമ്മം ചെയ്യുന്നത് യോഗ്യതയില്ലാത്തയാളാണെങ്കിൽ അതിന് ഫലമില്ലാതിരിക്കുമോ? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message