x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

പരിസ്ഥിതിയെ നാം എങ്ങനെ കൈകാര്യം ചെയ്യണം?

Authored by : Congregation for Doctrine of Faith On 09-Aug-2022

ഭാവിതലമുറകൾക്കും ഭൂമിയിൽ നന്നായി ജീവിക്കാൻ കഴിയുന്നതിനും വേണ്ടി അതിനെ അതിൻ്റെ ജീവശാസ്ത്രപരമായ നിയമങ്ങളോടും വർഗങ്ങളുടെ വൈവിധ്യത്തോടും സ്വാഭാവികസൗന്ദര്യത്തോടും കുറഞ്ഞുകൊണ്ടിരിക്കുന്ന വിഭവങ്ങളോടും കൂടെ പരിപാലിക്കണം. അങ്ങനെ ചെയ്യുമ്പോൾ സൃഷ്ടിയെ സംബന്ധിച്ച ദൈവകല്പന നാം നിറവേറ്റുകയാണ്. ജീവയോഗസ്ഥാനമായി നാം അതിനെ സംരക്ഷിക്കണം.

ഉത്പത്തിപ്പുസ്തകത്തിൽ ദൈവം പറയുന്നു: “സന്താനപുഷ്ടിയുള്ളവരായി പെരുകുവിൻ. ഭൂമിയിൽ നിറഞ്ഞ് അതിനെ കീഴടക്കുവിൻ. കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയിൽ ചരിക്കുന്ന സകല ജീവികളുടെയും മേൽ നിങ്ങൾക്ക് ആധിപത്യമുണ്ടായിരിക്കട്ടെ" (ഉത്പ 1:28). “ഭൂമിയുടെമേൽ ആധിപത്യമുണ്ടായിരിക്കുക" യെന്നതിന് അജീവ-സജീവ പ്രകൃതിയെ, മൃഗങ്ങളെയും സസ്യവൃക്ഷാദികളെയുമെല്ലാം തന്നിഷ്ടംപോലെ കൈകാര്യം ചെയ്യാൻ വ്യവസ്ഥാതീതമായ അവകാശമുണ്ടെന്ന് അർത്ഥമില്ല. മനുഷ്യൻ ദൈവത്തിൻ്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ടവനാകയാൽ അജപാലകനെപ്പോലെയും കാര്യസ്ഥനെപ്പോലെയും ദൈവത്തിൻ്റെ സൃഷ്ടപ്രപഞ്ചം പരിപാലിക്കണം. എന്തെന്നാൽ ബൈബിളിലെ പ്രഥമ ഗ്രന്ഥത്തിൽ ഇങ്ങനെ പറയുന്നു: “ഏദെൻ തോട്ടം കൃഷിചെയ്യാനും സംരക്ഷിക്കാനും ദൈവമായ കർത്താവ് മനുഷ്യനെ അവിടെയാക്കി" (ഉത്പ 2:15).

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം (ചോദ്യം: 435) 

പരിസ്ഥിതി environment nature പ്രകൃതി കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 436 പരിസ്ഥിതിയെ നാം എങ്ങനെ കൈകാര്യം ചെയ്യണം? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message