x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

നാം നമ്മുടെ ശരീരത്തോട് എങ്ങനെ പെരുമാറണം?

Authored by : Congregation for Doctrine of Faith On 05-Aug-2022

സ്വന്തം ശരീരത്തോട് അക്രമം ചെയ്യുന്നതും അഞ്ചാം പ്രമാണം നിരോധിക്കുന്നു. നാം നമ്മെത്തന്നെ സ്വീകരിക്കുകയും സ്നേഹിക്കുകയും ചെയ്യണമെന്ന് യേശു വ്യക്തമായി ആവശ്യപ്പെടുന്നു: “നീ നിന്നെപ്പോലെ നിൻ്റെ അയല്ക്കാരനെ സ്നേഹിക്കണം" (മത്താ 22:39).

പരിത്യജിക്കപ്പെടലിൻ്റെയും സ്നേഹദാരിദ്ര്യത്തിൻ്റെയും അനുഭവങ്ങളോടുള്ള മനശ്ശാസ്ത്രപരമായ പ്രതികരണങ്ങളാണ് മിക്കപ്പോഴും, സ്വന്തം ശരീരത്തിനെതിരേയുള്ള നശീകരണ പ്രവൃത്തികൾ (ശരീരം മുറിപ്പെടുത്തൽ, മുറിക്കൽ മുതലായവ). അതുകൊണ്ട് അവ പ്രഥമവും പ്രധാനവുമായി നമ്മുടെ ആത്മാർത്ഥവും സ്നേഹപൂർണവുമായ പ്രത്യുത്തരം ആവശ്യപ്പെടുന്നു. അവയവദാനത്തിൻ്റെ സാഹചര്യത്തിൽ ദൈവദത്തമായ സ്വശരീരം നശിപ്പിക്കാൻ മാനുഷികാവകാശമില്ലെന്ന കാര്യം വ്യക്തമാക്കിയിരിക്കണം.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം (ചോദ്യം: 387)

how should we treat our body നാം നമ്മുടെ ശരീരത്തോട് എങ്ങനെ പെരുമാറണം? കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം our body നമ്മുടെ ശരീരം youcat 387 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message