x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

കുടുംബം എങ്ങനെയാണ് അതിൻ്റെ വിശ്വാസത്തിൽ ഒന്നിച്ചു ജീവിക്കുന്നത്?

Authored by : Congregation for Doctrine of Faith On 04-Aug-2022

ക്രൈസ്തവ കുടുംബം ഒരു സൂക്ഷ്മ സഭയായിരിക്കണം. വിശ്വാസത്തിൽ പരസ്പരം ശക്തിപ്പെടുത്താനും ദൈവത്തെ സംബന്ധിച്ച തീക്ഷ്ണതയിൽ ഓരോരുത്തരും മുന്നിട്ടു നില്ക്കാനും ക്രൈസ്തവ കുടുംബത്തിലെ അംഗങ്ങളെല്ലാം ക്ഷണിക്കപ്പെട്ടിരിക്കുന്നു. അവരിൽ ഓരോരുത്തരും മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കണം. മറ്റുള്ളവരോടൊപ്പം പ്രാർത്ഥിക്കുകയും വേണം. അവർ പരസ്നേഹപ്രവർത്തനങ്ങളിൽ സഹകരിക്കണം. 

മാതാപിതാക്കൾ തങ്ങളുടെ വിശ്വാസത്തിൽ നിലനിന്നുകൊണ്ട് തങ്ങളുടെ കുട്ടികളെ മാമ്മോദീസ മുക്കാൻ കൊണ്ടുവരുന്നു. കുട്ടികൾക്ക് വിശ്വാസത്തിൽ മാതൃകകളായി നിലകൊള്ളുകയും ചെയ്യുന്നു. സ്നേഹിക്കുന്ന ദൈവത്തിൻ്റെ സുപരിചിത സാന്നിധ്യത്തിൽ ജീവിക്കുന്നത് എത്ര വിലപ്പെട്ടതും ഉപകാരപ്രദവുമായ കാര്യമാണെന്ന് അനുഭവിച്ചറിയാൻ കുട്ടികൾക്ക് മാതാപിതാക്കൾ സാധ്യത നല്കണമെന്നാണ് അതിൻ്റെ അർത്ഥം. ചിലപ്പോൾ കുട്ടികളിൽ നിന്നു മാതാപിതാക്കൾ വിശ്വാസം പഠിക്കും. ദൈവം അവരിലൂടെ സംസാരിക്കുന്നതെങ്ങനെയെന്നു കേൾക്കും. എന്തെന്നാൽ, ചെറുപ്പക്കാരുടെ വിശ്വാസത്തോടൊപ്പം കൂടുതൽ ഭക്തിയും ഔദാര്യവുമുണ്ടായിരിക്കും. “എന്തെന്നാൽ കർത്താവു പലപ്പോഴും കൂടുതൽ നല്ലകാര്യം ചെറുപ്പക്കാരനു വെളിപ്പെടുത്തിക്കൊടുക്കും” (നൂർസിയായിലെ വിശുദ്ധ ബെനഡിക്ട്, നിയമസംഗ്രഹം, അധ്യായം 3, നമ്പർ 3)

കത്തോലിക്കാ സഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം: 373)

കുടുംബവും വിശ്വാസവും family and faith കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം കുടുംബം family youcat 373 കുടുംബം എങ്ങനെയാണ് അതിൻ്റെ വിശ്വാസത്തിൽ ഒന്നിച്ചു ജീവിക്കുന്നത്? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message