x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

ഏകവും വിശുദ്ധവും കാതോലികവും അപ്പസ്തോലികവുമായ സഭ എങ്ങനെ സംഘാടനം ചെയ്തിരിക്കുന്നു?

Authored by : Congregation for Doctrine of Faith On 16-Sep-2022

സഭയിൽ അല്മായരും വൈദിക ഗണവുമുണ്ട്. (വൈദികഗണം) ദൈവമക്കളെന്ന നിലയിൽ അവർ തുല്യമഹത്വമുള്ളവരാണ്. അവർക്ക് തുല്യപ്രാധാന്യമുള്ളവരും എന്നാൽ വ്യത്യസ്തങ്ങളുമായ ധർമ്മങ്ങളുണ്ട്. അല്മായരുടെ ധർമ്മം മുഴുവൻ ലോകത്തെയും ദൈവരാജ്യത്തിലേക്കു നയിക്കുകയെന്നതാണ്. ഇവരെക്കൂടാതെ പട്ടം സ്വീകരിച്ച ശുശ്രൂഷകരുണ്ട് (വൈദികഗണം, ക്ളെറിക്കുകൾ). അവർക്ക് ഭരണം, പ്രബോധനം, വിശുദ്ധീകരണം എന്നീ സഭാത്മക കടമകളുണ്ട്. രണ്ടു ജീവിതാവസ്ഥകളിലും അവിവാഹിതാവസ്ഥ, ദാരിദ്ര്യം, അനുസരണം എന്നിവയിലൂടെ ദൈവത്തിനു സ്വയം സമർപ്പിക്കുന്ന ക്രൈസ്തവരുണ്ട്. (ഉദാഹരണത്തിന്, സമർപ്പിതരായ സന്ന്യസ്തർ). [871-876, 934,935]

ഓരോ ക്രൈസ്തവനും തൻ്റെ ജീവിതം വഴി ക്രിസ്തുവിനു സാക്ഷ്യം വഹിക്കാൻ കടമയുണ്ട്. എന്നാൽ ഓരോ വ്യക്തിയോടും കൂടെ ദൈവം സവിശേഷപഥത്തിലൂടെ സഞ്ചരിക്കുന്നു. ചിലരെ അവിടന്ന് അല്മായരായി അയയ്ക്കുന്നു. അവരുടെ കുടുംബവും തൊഴിലും വഴി ലോകമധ്യത്തിൽ ദൈവരാജ്യം പടുത്തുയർത്താനാണത്. ഈ ലക്ഷ്യത്തോടെ മാമ്മോദീസ സ്ഥൈര്യലേപനം എന്നിവയിൽ അത്യാവശ്യമായിരിക്കുന്ന പരിശുദ്ധാത്മാവിൻ്റെ ദാനങ്ങൾ ദൈവം അവരുടെ മേൽ ചൊരിയുന്നു. മറ്റുള്ളവരെ അവിടന്ന് അജപാലന ശുശ്രൂഷ ഏല്പിക്കുന്നു. അവർ അവിടത്തെ ജനത്തെ ഭരിക്കുകയും പഠിപ്പിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യണം. ഈ കടമ ആർക്കും സ്വയം ഏറ്റെടുക്കാനാവുകയില്ല. വിശുദ്ധ പട്ടങ്ങളിലൂടെ കർത്താവ് തന്നെ തൻ്റെ വഴിയേ തൻ്റെ ദൈവിക ശക്തിയോടെ അവനെ അയയ്ക്കണം. എങ്കിൽ മാത്രമേ ക്രിസ്തുവിൻ്റെ സ്ഥാനത്തുനിന്നു പ്രവർത്തിക്കാനും കൂദാശകൾ പരികർമ്മം ചെയ്യാനും അവനു കഴിയൂ.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:138)

ഏകവും വിശുദ്ധവുമായ സഭ കാതോലികവും അപ്പസ്തോലികവുമായ സഭ holy and catholic church catholic കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 138 ഏകവും വിശുദ്ധവും കാതോലികവും അപ്പസ്തോലികവുമായ സഭ എങ്ങനെ സംഘാടനം ചെയ്തിരിക്കുന്നു? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message