x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

വിശുദ്ധ കുർബാന എങ്ങനെയാണ് സംവിധാനം ചെയ്തിരിക്കുന്നത്?

Authored by : Congregation for Doctrine of Faith On 15-Jul-2022

ലത്തീൻ റീത്തനുസരിച്ചുള്ള വിശുദ്ധ കുർബാനയാഘോഷത്തിൻ്റെ സംവിധാനം താഴെപ്പറയുന്നു.

ജനങ്ങളുടെ സമ്മേളിക്കലോടെയും വൈദികൻ്റെയും മദ്ബഹയിൽ സേവനം ചെയ്യുന്ന മറ്റുള്ളവരുടെ (അൾത്താര ശുശ്രുഷകർ,വായനക്കാർ, ഗായകർ മുതലായവർ) പ്രവേശനത്തോടെയും വിശുദ്ധ കുർബാന ആരംഭിക്കുന്നു. അഭിവാദനത്തിനു ശേഷം അനുതാപകർമം നടക്കുന്നു. അത് ഉപസംഹരിക്കുന്നത് കീരിയേ എലെയ്സോൻ (കർത്താവേ, കനിയണമേ) എന്ന പ്രാർത്ഥനയോടെയാണ്. ഞായറാഴ്ചകളിലും (ആഗമനകാലത്തെയും വലിയ നോമ്പുകാലത്തെയും ഒഴികെ) തിരുനാൾ ദിനങ്ങളിലും "അത്യുന്നതങ്ങളിൽ മഹത്ത്വം” (ഗ്ളോറിയ) പാടുകയോ ചൊല്ലുകയോ ചെയ്യുന്നു. നിർദ്ദിഷ്ട ദിവസത്തെ പ്രാർത്ഥനയ്ക്കു ശേഷം പഴയ നിയമത്തിൽ നിന്നും പുതിയ നിയമത്തിൽ നിന്നും ഒന്നോ രണ്ടോ വായനകൾ (പാഠകങ്ങൾ) ഉണ്ടാകും. അതിനെത്തുടർന്ന് പ്രതിവചനസങ്കീർത്തനമുണ്ട്. സുവിശേഷ വായനയ്ക്ക് മുമ്പ് അല്ലേലുയ്യാ അഥവാ ഉദ്ഘോഷണം ഉണ്ടായിരിക്കും. സുവിശേഷ പ്രഘോഷണം കഴിഞ്ഞ് ഞായറാഴ്ചകളിലും തിരുനാൾ ദിനങ്ങളിലും വൈദികനോ ഡീക്കനോ സുവിശേഷ പ്രഭാഷണം നടത്തുന്നു. വീണ്ടും, ഞായറാഴ്ചകളിലും തിരുനാളുകളിലും മാത്രം, സമൂഹം വിശ്വാസ പ്രമാണം ചൊല്ലിക്കൊണ്ട് തങ്ങളുടെ വിശ്വാസം ഏറ്റുപറയുന്നു. അതിനുശേഷം സമർപ്പണ പ്രാർത്ഥന (മധ്യസ്ഥപ്രാർത്ഥനകൾ) ചൊല്ലുന്നു. വിശുദ്ധ കുർബാനയുടെ രണ്ടാം ഭാഗം കാഴ്ചവസ്തുക്കളുടെ സജ്ജീകരണത്തോടെ തുടങ്ങുന്നു. അത് കാഴ്ചവയ്പ്പ് പ്രാർത്ഥനയോടെ അവസാനിക്കും. കുർബാനയുടെ അത്യുച്ചകോടി സ്തോത്രയാഗ പ്രാർത്ഥനയാണ്. ആമുഖ പ്രാർത്ഥനയ്ക്കും "പരിശുദ്ധൻ പരിശുദ്ധൻ" എന്ന പ്രാർത്ഥനയ്ക്കും ശേഷമാണതു നടത്തുന്നത്. ഇപ്പോൾ അപ്പവും വീഞ്ഞും ക്രിസ്തുവിൻ്റെ ശരീരരക്തങ്ങൾ ആയി മാറുന്നു. ദൈവമഹത്ത്വകീർത്തനം (Doxology) പാടിക്കൊണ്ട് സ്തോത്രയാഗ പ്രാർത്ഥന അവസാനിക്കുന്നു. തുടർന്ന് കർത്തൃ പ്രാർത്ഥന ചൊല്ലും. അതിനുശേഷം സമാധാന പ്രാർത്ഥനയാണ്. പിന്നീട് ലോകത്തിൻ്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിൻ്റെ കുഞ്ഞാട്' എന്ന പ്രാർത്ഥന, അപ്പം മുറിക്കൽ, വിശ്വാസികൾക്കു ദിവ്യരഹസ്യങ്ങൾ നല്കൽ, (ദിവ്യകാരുണ്യ സ്വീകരണം) എന്നിവ നടക്കുന്നു. ദിവ്യകാരുണ്യം നല്കൽ കർത്താവിൻ്റെ ശരീരം മാത്രം നല്കിക്കൊണ്ടാണ് മിക്കപ്പോഴും നിർവഹിക്കുന്നത്. വിശുദ്ധ കുർബാന അവസാനിക്കുന്നത് ധ്യാനം, കൃതജ്ഞതാപ്രകാശനം, ഉപസംഹാര പ്രാർത്ഥന, വൈദികൻ നല്കുന്ന ആശീർവാദം എന്നിവയോടെയാണ്. 

കർത്താവേ കനിയണമേ എന്ന പ്രാർത്ഥന

കാർമ്മികൻ: കർത്താവേ, കനിയണമേ
പ്രത്യുത്തരം: കർത്താവേ, കനിയണമേ
കാർമ്മികൻ: ക്രിസ്തുവേ, കനിയണമേ
പ്രത്യുത്തരം: ക്രിസ്തുവേ, കനിയണമേ കർത്താവേ കനിയണമേ
കാർമ്മികൻ: കർത്താവേ, കനിയണമേ

ഗ്രീക്കു ഭാഷയിൽ

കാർമ്മികൻ: കീരിയേ, എലെയ്സോൻ
പ്രത്യുത്തരം: കീരിയേ, എലെയ്സോൻ
കാർമ്മികൻ: ക്രിസ്തേ, എലെയ്സോൻ
പ്രത്യുത്തരം: ക്രിസ്തേ, എലെയ്സോൻ
കാർമ്മികൻ: കീരിയേ, എലെയ്സോൻ
പ്രത്യുത്തരം: കീരിയേ, എലെയ്സോൻ 

മഹത്ത്വകീർത്തനം (ഗ്ളോറിയ)

അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്ത്വം
ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം.
കർത്താവായ ദൈവമേ, സ്വർഗീയ രാജാവേ,
സർവശക്തനും പിതാവുമായ ദൈവമേ,
അങ്ങയെ ഞങ്ങൾ സ്തുതിക്കുന്നു;
അങ്ങയെ ഞങ്ങൾ വാഴ്ത്തുന്നു;
അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു;
അങ്ങയെ ഞങ്ങൾ മഹത്ത്വപ്പെടുത്തുന്നു.
അങ്ങയുടെ മഹിമയ്ക്കായി ഞങ്ങൾ നന്ദി പറയുന്നു.
ഏകജാതനായ പുത്രാ, കർത്താവായ യേശുക്രിസ്തുവേ
കർത്താവായ ദൈവമേ, ദൈവത്തിൻ്റെ കുഞ്ഞാടേ,
പിതാവായ ദൈവത്തിൻ്റെ പുത്രാ,
ലോകത്തിൻ്റെ പാപങ്ങൾ നീക്കുന്ന അങ്ങ്
ഞങ്ങളിൽ കനിയണമേ;
ലോകത്തിൻ്റെ പാപങ്ങൾ നീക്കുന്ന അങ്ങ്
ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ;
പിതാവിൻ്റെ വലതുഭാഗത്തിരിക്കുന്ന അങ്ങ് ഞങ്ങളിൽ കനിയണമേ
പരിശുദ്ധാത്മാവിനോടുകൂടെ,
പിതാവായ ദൈവത്തിൻ്റെ മഹത്ത്വത്തിൽ,
യേശു ക്രിസ്തുവേ,
അങ്ങുമാത്രം പരിശുദ്ധൻ,
അങ്ങുമാത്രം കർത്താവ്,
അങ്ങുമാത്രം അത്യുന്നതൻ, ആമ്മേൻ.

മഹത്ത്വകീർത്തനം ലത്തീൻ ഭാഷയിൽ:

ഗ്ളോറിയ ഇൻ എക്ച്ചേൽസിസ് ദേവാ,
ഏത്ത് ഇൻ തേറാ
പാക്സ് ഹോമിനിബൂസ് ബോനേ വോളുന്താത്തിസ്
ലാവുദാമൂസ് തേ, ബനെദിച്ചിമൂസ് തേ
അദോരാമൂസ് തേ ഗ്ളോറിഫിക്കാമൂസ് തേ
ഗ്രാസിയാസ് ആജീമൂസ് തിബി
പ്രോപ്‌തേർ മാഞ്ഞാം ഗ്ളോറിയാം തൂവാം
ദോമിനേ ദേവൂസ്, റെക്സ് ചെലേസ്തിസ്,
ദേവൂസ് പാതേർ ഓമ്‌നിപൊത്തൻസ്,
ദോമിനേ ഫീലി ഊനിജെനിത്തേ,
യേസു ക്രിസ്തേ , ആഞ്ഞൂസ് ദേയി,
ദോമിനേ ദേവൂസ്, ഫീലിയൂസ് പാത്രിസ്
ക്വി തൊള്ളിസ് പെക്കാത്താ മുന്തി, മിസരേരെ നോബിസ്
ക്വി തൊള്ളിസ് പെക്കാത്താ മുന്തി
സുഷിപ്പേ ദെപ്രെകാസ്യോനേം നോസ്ത്രം
ക്വീ സേദെസ് ആദ് ദെക്സ്തേരാം
പാത്രിസ്, മിസെരേരെ നോബിസ്.
ക്വോനിയാം തൂ സോളൂസ് സാങ്ത്തൂസ്
തൂസോളൂസ് ദോമിനൂസ്,
തൂസോളൂസ് ആൾത്തിസീമൂസ്,
യേശുക്രിസ്തേ, കും സാങ്തോ സ്പിരിത്തു
ഇൻ ഗ്ളോറിയ ദേയി പാത്രിസ്, ആമേൻ.

"പരിശുദ്ധൻ പരിശുദ്ധൻ"

പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ,
സൈന്യങ്ങളുടെ കർത്താവായ ദൈവം
ആകാശവും ഭൂമിയും അങ്ങയുടെ മഹിമയാൽ നിറഞ്ഞിരിക്കുന്നു;
ഉന്നതങ്ങളിൽ ഹോസാന
കർത്താവിൻ്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ
ഉന്നതങ്ങളിൽ ഹോസാന

“പരിശുദ്ധൻ പരിശുദ്ധൻ” ലത്തീൻ ഭാഷയിൽ

സാങ്ത്തൂസ്, സാങ്ത്തൂസ്, സാങ്ത്തൂസ്, ദോമിനോസ്
ദേവൂസ് സാബവോത്. പ്ളേനിസുന്ത് ചേളി എത്തുതേറാ
ഗ്ളോറിയാ തൂവാ. ഹോസാന ഇൻ എക്സ്ചെൽസീസ്.
ബെനെദിക്ത്തൂസ് ക്വീ വേനിത്ത് ഇൻ നോമിനെ
ദോമിനി ഹോസാന ഇൻ എക്സ്ചെൽസീസ്

ദൈവത്തിൻ്റെ കുഞ്ഞാട്

ലോകത്തിൻ്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിൻ്റെ കുഞ്ഞാടേ,
ഞങ്ങളിൽ കനിയണമേ
ലോകത്തിൻ്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിൻ്റെ കുഞ്ഞാടേ,
ഞങ്ങളിൽ കനിയണമേ.
ലോകത്തിൻ്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിൻ്റെ കുഞ്ഞാടേ,
ഞങ്ങൾക്ക് സമാധാനം നല്കണമേ.

“ദൈവത്തിൻ്റെ കുഞ്ഞാടേ' എന്ന പ്രാർത്ഥന ലത്തീൻ ഭാഷയിൽ

ആഞ്ഞുസ് ദേയി, ക്വി തൊള്ളിസ് പെക്കാത്താ മുന്തി
മിസെരേരെ നോബിസ്
ആഞ്ഞൂസ് ദേയി ക്വി തൊള്ളിസ് പെക്കാത്താ മുന്തി
മിസെരേരെ നോബിസ്
ആഞ്ഞൂസ് ദേയി ക്വി തൊള്ളിസ് പെക്കാത്താ മുന്തി
ദോണാ നോബിസ് പാച്ചെം

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:214) 

holy mass structure of holy mass കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം വിശുദ്ധ കുർബാനയുടെ ഘടന youcat 214 വിശുദ്ധ കുർബാന എങ്ങനെയാണ് സംവിധാനം ചെയ്തിരിക്കുന്നത്? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message