x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

മാമ്മോദീസ എങ്ങനെയാണു നടത്തുന്നത്?

Authored by : Congregation for Doctrine of Faith On 25-Jun-2022

പുരാതനകാലത്ത് മാമ്മോദീസാനുഷ്ഠാനത്തിൻ്റെ രൂപം അർത്ഥിയെ മൂന്നുപ്രാവശ്യം വെള്ളത്തിൽ മുക്കുകയെന്നതായിരുന്നു. എന്നാൽ, ഇപ്പോൾ സാധാരണമായി വെള്ളം മൂന്നു പ്രാവശ്യം അർത്ഥിയുടെ തലയിൽ ഒഴിക്കുകയാണു ചെയ്യുന്നത്. കൂദാശ പരികർമ്മം ചെയ്യുന്ന ശുശ്രൂഷകൻ അർത്ഥിയുടെ പേരു പറഞ്ഞിട്ട് “ഞാൻ നിന്നെ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ മാമ്മോദീസ മുക്കുന്നു" എന്നു പറഞ്ഞുകൊണ്ടാണ് വെള്ളം ഒഴിക്കുന്നത്. [1229-1245, 1278]

വെള്ളം ശുദ്ധീകരണത്തിൻ്റെയും നവജീവിതത്തിൻ്റെയും പ്രതീകമാണ്. യോഹന്നാൻ മാംദാന നല്കിയിരുന്ന അനുതാപത്തിൻ്റെ മാമ്മോദീസയിൽ ഇത് പണ്ട് വ്യക്തമാക്കിയിട്ടുണ്ട്. “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ" ജലം കൊണ്ടു നടത്തുന്ന മാമ്മോദീസ മാനസാന്തരത്തിൻ്റെയും പശ്ചാത്താപത്തിൻ്റെയും അടയാളത്തെക്കാൾ കവിഞ്ഞ ഒന്നാണ്. അത് ക്രിസ്തുവിലുള്ള നവജീവിതമാണ്. അതുകൊണ്ടാണ് മാമ്മോദീസാനുഷ്ഠാനത്തിൽ ലേപനം, വെള്ളവസ്ത്രം, മാമ്മോദീസാത്തിരി എന്നീ അടയാളങ്ങൾ ഉൾക്കൊണ്ടിരിക്കുന്നത്.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:195)

baptism how baptism administered മതബോധനഗ്രന്ഥം കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം youcat 195 മാമ്മോദീസ എങ്ങനെയാണു നടത്തുന്നത്? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message