x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

എങ്ങനെയാണ് ലിറ്റർജി നാം ജീവിക്കുന്ന സ്ഥലത്തെ സ്വാധീനിക്കുന്നത്?

Authored by : Congregation for Doctrine of Faith On 27-Jun-2022

ക്രിസ്തു തൻ്റെ വിജയം വഴി ലോകത്തിലെ എല്ലാ സ്ഥലങ്ങളിലും പ്രവേശിച്ചിട്ടുണ്ട്. അവിടന്നു തന്നെയാണ് യഥാർത്ഥ ദേവാലയം. ദൈവത്തെ “ആത്മാവിലും സത്യത്തിലും" (യോഹ 4:24) ആരാധിക്കുകയെന്നത് ഏതെങ്കിലും ഒരു പ്രത്യേക സ്ഥലവുമായി ബന്ധിക്കപ്പെട്ടിട്ടല്ല. എന്നാലും ക്രൈസ്തവലോകം ദേവാലയങ്ങളാലും വിശുദ്ധ അടയാളങ്ങളാലും നിറഞ്ഞിരിക്കുന്നു. എന്തെന്നാൽ സമ്മേളിക്കാൻ പ്രത്യേക സ്ഥലങ്ങളും ഈ പുതിയ യാഥാർത്ഥ്യം അനുസ്മരിപ്പിക്കാൻ അടയാളങ്ങളും മനുഷ്യർക്ക് ആവശ്യമാണ്. നാം എങ്ങോട്ടു യാത്ര ചെയ്യുന്നുവോ നമ്മുടെ ആ സ്വർഗ്ഗീയ പിതൃഭവനത്തിൻ്റെ പ്രതീകമാണ് ഓരോ ദൈവഭവനവും. [1179-1181, 1197-1198]

തീർച്ചയായും നമുക്ക് എവിടെ വച്ചുവേണമെങ്കിലും പ്രാർത്ഥിക്കാം. വനത്തിൽ, കടൽത്തീരത്ത്, കിടക്കയിൽ, എന്നാൽ നമ്മൾ കേവലം ആത്മാക്കളല്ല. ശരീരത്തോടുകൂടിയവരാണ്. അതുകൊണ്ട് നാം പരസ്പരം കാണുകയും കേൾക്കുകയും അനുഭവിച്ചറിയുകയും ചെയ്യണം. അതുകൊണ്ട് ക്രിസ്തുവിൻ്റെ ശരീരമായിരിക്കാൻ കണ്ടുമുട്ടണമെങ്കിൽ സവിശേഷസ്ഥലം നമുക്ക് ആവശ്യമാണ്. ദൈവത്തെ ആരാധിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നാം മുട്ടുകുത്തണം. രൂപാന്തരപ്പെട്ട അപ്പം നല്കപ്പെടുമ്പോൾ നാം അതു ഭക്ഷിക്കണം. അവിടന്ന് നമ്മെ വിളിക്കുമ്പോൾ നമ്മുടെ ശരീരത്തെ ചലിപ്പിക്കണം. ലോകത്തിൻ്റെ ഉടമസ്ഥൻ ആരാണെന്നും നാം എങ്ങോട്ടാണു യാത്ര ചെയ്യുന്നതെന്നും റോഡിൻ്റെ അരികിലുള്ള ഒരു കുരിശ് നമ്മെ അനുസ്മരിപ്പിക്കും.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:189)

liturgy spirit and truth liturgy and space കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 189 എങ്ങനെയാണ് ലിറ്റർജി നാം ജീവിക്കുന്ന സ്ഥലത്തെ സ്വാധീനിക്കുന്നത്? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message