x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

സഭ മറ്റു മതങ്ങളെ എങ്ങനെ കാണുന്നു?

Authored by : Congregation for Doctrine of Faith On 16-Sep-2022

മറ്റു മതങ്ങളിൽ നന്മയായും സത്യമായും കാണുന്നവയെല്ലാം സഭ ബഹുമാനിക്കുന്നു. മനുഷ്യാവകാശമെന്ന നിലയിൽ മതസ്വാതന്ത്ര്യം സഭ മാനിക്കുകയും വളർത്തുകയും ചെയ്യുന്നു. എന്നാലും മനുഷ്യവംശം മുഴുവൻ്റെയും ഏക രക്ഷകൻ യേശുക്രിസ്തു ആണെന്ന് സഭ അറിയുന്നു. അവിടന്നു മാത്രമാണ് “വഴിയും സത്യവും ജീവനും” (യോഹ 14:6). [841 -848]

ദൈവത്തെ അന്വേഷിക്കുന്ന ആരും ക്രൈസ്തവരായ നമ്മോട് അടുപ്പമുള്ളവരാണ്. മുസ്ലിങ്ങളോട് സവിശേഷമായ ഒരളവിൽ “ചാർച്ച"യുണ്ട്. യഹൂദമതവും ക്രിസ്തുമതവും പോലെ ഇസ്ലാം മതവും ഏക ദൈവവിശ്വാസമുള്ള മതമാണ് (ഏകദൈവവിശ്വാസം). മുസ്ലീങ്ങളും സ്രഷ്ടാവായ ദൈവത്തെ ആരാധിക്കുന്നു. അബ്രാഹത്തെ തങ്ങളുടെ വിശ്വാസത്തിൻ്റെ പിതാവായി ബഹുമാനിക്കുന്നു. യേശുവിനെ വലിയൊരു പ്രവാചകനായി ഖുർ ആൻ പരിഗണിക്കുന്നു. അവിടത്തെ അമ്മയായ മറിയത്തെ പ്രവാചകൻ്റെ അമ്മയായി ആദരിക്കുന്നു. ക്രിസ്തുവിനെയും സഭയെയും സ്വന്തം കുറ്റത്താലല്ലാതെ അറിയാതിരിക്കുകയും എന്നാലും ആത്മാർത്ഥമായി ദൈവത്തെ തേടുകയും മനസ്സാക്ഷിയുടെ സ്വരം അനുസരിക്കുകയും ചെയ്യുന്ന എല്ലാവർക്കും നിത്യരക്ഷ പ്രാപിക്കാൻ കഴിയുമെന്നു സഭ പഠിപ്പിക്കുന്നു. എന്നാൽ യേശുക്രിസ്തുവിനെ വഴിയും സത്യവും ജീവനുമായി തിരിച്ചറിയുകയും എന്നാലും അവിടത്തെ അനുഗമിക്കാൻ വിസമ്മതിക്കുകയും ചെയ്യുന്ന ആർക്കും മറ്റുവഴികളിലൂടെ രക്ഷപ്രാപിക്കാനാവുകയില്ലെന്നും സഭ പഠിപ്പിക്കുന്നു. “സഭയ്ക്കു പുറമേ രക്ഷയില്ല" (Extra ecclesiam nulla salus) എന്ന ചൊല്ലിൻ്റെ അർത്ഥമിതാണ്.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:136)

സഭ church and other religions church സഭ മറ്റു മതങ്ങളെ എങ്ങനെ കാണുന്നു? How does the Church view other religions? other religions കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 136 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message