x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

ഒരു സമൂഹത്തിൽ സാമൂഹികനീതി എങ്ങനെയുണ്ടാകും?

Authored by : Congregation for Doctrine of Faith On 01-Aug-2022

ഓരോ വ്യക്തിക്കുമുള്ള അന്യാധീനപ്പെടുത്താനാവാത്ത മഹത്വം ആദരിക്കപ്പെടുകയും ആ മഹത്ത്വത്തിൽ നിന്നുണ്ടാകുന്ന അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും കലവറയില്ലാതെ നയിക്കപ്പെടുകയും ചെയ്യുന്നിടത്ത് സാമൂഹിക നീതിയുണ്ടാകും. ആ അവകാശങ്ങളിൽപ്പെട്ടതാണ് സമൂഹത്തിൻ്റെ രാഷ്ട്രീയവും സാമ്പത്തികവും സാംസ്കാരികവുമായ ജീവിതത്തിൽ സജീവമായി പങ്കെടുക്കാനുള്ള അവകാശം.

മനുഷ്യവ്യക്തിയുടെ അന്യാധീനപ്പെടുത്താനാവാത്ത മഹത്ത്വത്തോടുള്ള ബഹുമാനമാണ് എല്ലാ നീതിയുടെയും അടിസ്ഥാനം. വ്യക്തിയുടെ "സംരക്ഷണവും വളർത്തലും സൃഷ്ടാവു നമ്മെ ഭരമേല്പിച്ചിട്ടുള്ളതാണ്. വ്യക്തിയോട് ചരിത്രത്തിൻ്റെ ഓരോ നിമിഷത്തിലും സ്ത്രീപുരുഷന്മാർ കർശനമായും ഉത്തരവാദിതപൂർണമായും കടപ്പെട്ടിരിക്കുന്നു” (ജോൺ പോൾ 2-ാമൻ, ചാക്രിക ലേഖനം, “സൊള്ളിച്ചിത്തുദോ റേയി സോച്യാലിസ്" (Sollicitudo rei socialis), 1987-ൽ പ്രസിദ്ധീകരിച്ചത്). മാനുഷികാവകാശങ്ങൾ മാനുഷികമഹത്ത്വത്തിൻ്റെ തൊട്ടടുത്ത അനന്തരഫലമാണ്. ഒരു രാഷ്ട്രത്തിനും അവ ഇല്ലായ്മ ചെയ്യാനോ മാറ്റാനോ സാധ്യമല്ല. ഈ അവകാശങ്ങൾ ചവിട്ടിമെതിക്കുന്ന രാഷ്ട്രങ്ങളും അധികാരങ്ങളും നീതിരഹിത ഭരണക്രമങ്ങളാണ്. അവർക്ക് അധികാരം നഷ്ടപ്പെടും എന്നാലും ഒരു സമൂഹം നിയമങ്ങൾ കൊണ്ടല്ല, പിന്നെയോ അയൽക്കാരനോടുള്ള ഈ സ്നേഹം കൊണ്ടാണ് പൂർണത പ്രാപിക്കുന്നത്. എല്ലാവർക്കും തൻ്റെ അയൽക്കാരനെ (ഒരുവനെയും ഒഴിവാക്കാതെ) മറ്റൊരു "ഞാൻ" ആയി കാണാൻ (ഗാവുദിയും ഏത്ത് സ്പേസ് [GS] 27, 1) ആ സ്നേഹം കഴിവു നല്കും.

കത്തോലിക്കാ സഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം: 329)

social justice സാമൂഹികനീതി കത്തോലിക്കസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 329 ഒരു സമൂഹത്തിൽ സാമൂഹികനീതി എങ്ങനെയുണ്ടാകും? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message