We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 27-Jun-2022
സ്നേഹം മൂലം ലോകത്തെ സൃഷ്ടിച്ചവനും മനുഷ്യർ തന്നിൽ നിന്ന് പാപത്തിലേക്കു വീണുപോയാലും മനുഷ്യരോടുള്ള വിശ്വസ്തതയിൽ നിലനില്ക്കുന്നവനുമായ ദൈവമായി പഴയ നിയമത്തിൽ ദൈവം സ്വയം വെളിപ്പെടുത്തുന്നു. [54-64,70-72]
ദൈവം ചരിത്രത്തിൽ തന്നെത്തന്നെ അനുഭവിച്ചറിയാനുള്ള സാധ്യത നൽകുന്നു. എല്ലാ ജീവജാലങ്ങളെയും രക്ഷിക്കാൻ വേണ്ടി നോഹയുമായി അവിടന്ന് ഒരു ഉടമ്പടി സ്ഥാപിച്ചു. അബ്രാഹത്തെ അനവധി ജനതകളുടെ പിതാവ് (ഉത് 17:5b) ആക്കാനും അദ്ദേഹത്തിലൂടെ ഭൂമിയിലെ എല്ലാ കുടുംബങ്ങളെയും (ഉത് 12:3b) അനുഗ്രഹിക്കാനും വേണ്ടി വിളിക്കുന്നു. അബ്രാഹത്തിൽ നിന്ന് ഉത്ഭവിച്ച ഇസ്രായേൽജനം അവിടത്തെ സവിശേഷ സ്വത്തായിത്തീരുന്നു. മോശയ്ക്ക് അവിടന്ന് സ്വന്തം പേരുപറഞ്ഞ് സ്വയം വെളിപ്പെടുത്തി. അവിടത്തെ നിഗൂഢാത്മകമായ നാമം ‘യാവേ' എന്നാണ്. സാധാരണമായി അത് ലിപ്യന്തരണം ചെയ്യുന്നത് യാഹ്വേ എന്നാണ്. അതിൻ്റെ അർത്ഥം “ഞാൻ ആകുന്നവൻ ആകുന്നു" (ഞാൻ ഞാൻതന്നെ) എന്നാണ് (പുറ 3:14). അവിടന്ന് ഇസ്രായേൽ ജനതയെ ഈജിപ്തിലെ അടിമത്തത്തിൽ നിന്നു രക്ഷിക്കുന്നു. സീനായ് മലയിൽ അവരുമായി ഉടമ്പടി സ്ഥാപിക്കുന്നു. മോശയിലൂടെ അവർക്ക് നിയമം നല്കുകയും ചെയ്യുന്നു. മാനസാന്തരപ്പെടാനും ഉടമ്പടി നവീകരിക്കാനും വേണ്ടി തൻ്റെ ജനത്തെ ആഹ്വനം ചെയ്യാൻ ദൈവം വീണ്ടും വീണ്ടും അവരുടെ അടുക്കലേക്ക് പ്രവാചകരെ അയയ്ക്കുന്നു. ദൈവം നവീനവും ശാശ്വതവുമായ ഒരു ഉടമ്പടി സ്ഥാപിക്കുമെന്നും അത് മൗലികമായ നവീകരണവും സുനിശ്ചിതമായ രക്ഷയും നല്കുന്നതായിരിക്കുമെന്നും പ്രവാചകർ പ്രഘോഷിക്കുന്നു. ഈ ഉടമ്പടി എല്ലാ മനുഷ്യർക്കും വേണ്ടിയുള്ളതായിരിക്കും.
കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം മതബോധന ഗ്രന്ഥം gods reveal old testament Noah people of Israyel youcat 8 ദൈവം എങ്ങനെയാണ് പഴയ നിയമത്തിൽ സ്വയം വെളിപ്പെടുത്തിയത്? Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



