x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

സ്വതന്ത്രരായിരിക്കാൻ ദൈവം എങ്ങനെയാണ് നമ്മെ സഹായിക്കുന്നത്?

Authored by : Congregation for Doctrine of Faith On 28-Jul-2022

നമ്മൾ "സ്വാതന്ത്ര്യത്തിനായി വിമോചിതരാകണമെന്നും "(ഗലാ 5:1 കാണുക) സഹോദരസ്നേഹത്തിനു കഴിവുള്ളവരാകണമെന്നും ക്രിസ്തു ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് അവിടന്ന് നമ്മിലേക്ക് പരിശുദ്ധാത്മാവിനെ അയയ്ക്കുന്നത്. പരിശുദ്ധാത്മാവ് നമ്മെ ലൗകിക ശക്തികളിൽ നിന്നു സ്വതന്ത്രരാകുന്നു. സ്നേഹത്തിൻ്റെയും ഉത്തരവാദിത്വത്തിൻ്റെയും ജീവിതത്തിനായി നമ്മെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

എത്രകൂടുതലായി നാം പാപം ചെയ്യുന്നുവോ അത്രകൂടുതലായി നമ്മെപ്പറ്റി മാത്രം നാം ചിന്തിക്കുന്നു. സ്വതന്ത്രമായി വികസിക്കുന്നതിൽ അത്രയ്ക്ക് കുറവുണ്ടാവുകയും ചെയ്യുന്നു. പാപം ചെയ്യുമ്പോൾ നന്മ ചെയ്യാനും പരസ്നേഹം അഭ്യസിക്കാനും നാം കഴിവില്ലാത്തവരായിത്തീരുന്നു. നമ്മുടെ ഹൃദയങ്ങളിലേക്ക് അവരോഹണം ചെയ്ത പരിശുദ്ധാത്മാവ് ദൈവത്തോടും മനുഷ്യവംശത്തോടുമുള്ള സ്നേഹം കൊണ്ടുനിറഞ്ഞ ഹൃദയം നമുക്കു നല്കുന്നു. നമ്മെ ആന്തരിക സ്വാതന്ത്ര്യത്തിലേക്കു നയിക്കുകയും സ്നേഹത്തിനായി നമ്മുടെ ഹൃദയം തുറക്കുകയും നന്മയ്ക്കും സ്നേഹത്തിനും വേണ്ടിയുള്ള കൂടുതൽ നല്ല ഉപകരണങ്ങളാക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിന് നാം നമ്മെത്തന്നെ വിട്ടുകൊടുക്കുന്നു.

കത്തോലിക്കാ സഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം: 290)

free men How does God help us to be free men? കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം സ്വതന്ത്രർ youcat 290 സ്വതന്ത്രരായിരിക്കാൻ ദൈവം എങ്ങനെയാണ് നമ്മെ സഹായിക്കുന്നത്? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message