x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

മോശ എങ്ങനെയാണു പ്രാർത്ഥിച്ചത്?

Authored by : catechism of the catholic church On 05-Nov-2021

മോശ എങ്ങനെയാണു പ്രാർത്ഥിച്ചത്?

“ദൈവത്തോടു സംസാരിക്കൽ ആണ് പ്രാർത്ഥിക്കൽ” എന്നു മോശയിൽ നിന്നു നാം പഠിക്കുന്നു. കത്തിജ്വലിക്കുന്ന മുൾപടർപ്പിൽ ദൈവം മോശയുമായി യഥാർത്ഥ സംഭാഷണം നടത്തി, അദ്ദേഹത്തിന് ഒരു ദൗത്യം നിശ്ചയിച്ചുകൊടുക്കു കയും ചെയ്തു. മോശ തടസ്സങ്ങൾ പറയുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. അവസാനം ദൈവം തന്‍റെ വിശുദ്ധ നാമം വെളിപ്പെടുത്തി. അപ്പോൾ മോശ ദൈവത്തിൽ വിശ്വസിച്ച് ആശ്രയിക്കുകയും പൂർണഹൃദയത്തോടെ അവിടത്തെ സേവിക്കാൻ സ്വയം സമർപ്പിക്കുകയും ചെയ്തു. അതുപോലെ നമ്മളും പ്രാർത്ഥിക്കുകയും അങ്ങനെ ദൈവത്തിന്റെ വിദ്യാലയത്തിലേക്കു പോകുകയും വേണം. (2574-25171)

  • ബൈബിൾ മോശയുടെ പേര് 767 പ്രാവശ്യം പറയുന്നുണ്ട്. ഇസ്രായേൽ ജനത്തിന്‍റെ വിമോചകനനും നിയമദാതാവുമെന്ന നിലയിൽ അത്രമാത്രം കേന്ദ്രസ്ഥാനത്താണ് അദ്ദേഹം നിലകൊള്ളുന്നത് . അതേസമയം തന്‍റെ ജനത്തിനുവേണ്ടിയുള്ള ഒരു മഹാ മധ്യസ്ഥനുമായിരുന്നു മോശ. പ്രാർത്ഥനയിൽ അദ്ദേഹം ദൗത്യം സ്വീകരിച്ചു. പ്രാർത്ഥനയിൽ നിന്ന് അദ്ദേഹം ശക്തി ശേഖരിച്ചു. അദ്ദേഹത്തിന് ദൈവവുമായി അവഗാഢവും വ്യക്തിപരവുമായ ബന്ധമുണ്ടായിരുന്നു. “ഒരു മനുഷ്യൻ തന്‍റെ സുഹൃത്തിനോടു സംസാരിക്കുന്നതുപോലെ കർത്താവു മോശയോട് മുഖാഭിമുഖം സംസാരിച്ചിരുന്നു

(പുറ 33. 11 a). എന്തെങ്കിലും പ്രവർത്തിക്കുകയോ ജനങ്ങളെ പഠിപ്പിക്കുകയോ ചെയ്യുന്നതിനുമുമ്പ് അദ്ദേഹം പ്രാർത്ഥിക്കാൻ വേണ്ടി മലയിലേക്ക് പിൻവലിഞ്ഞിരുന്നു. അങ്ങനെ ഗാഢ ധ്യാനപ്രാർത്ഥനയുടെ ആദിമമാതൃകയുമാണ് മോശ.

കത്തോലിക്ക സഭയുടെ യുവജന മതബോധന ഗ്രന്ഥം ചോദ്യം 472

catechism of the catholic church മതബോധന ഗ്രന്ഥം കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം moses speaking with god YOU CAT 472 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message