We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : catechism of the catholic church On 23-Jun-2022
യേശു മരണത്തെ നേരിട്ടപ്പോൾ എങ്ങനെ പ്രാർത്ഥിച്ചു.?
യേശു മരണത്തെ മുഖാമുഖം കണ്ടപ്പോൾ മാനുഷിക ഭീതിയുടെ അത്യഗാധത അനുഭവിച്ചു. എന്നാലും ആ മണിക്കൂറിലും സ്വർഗസ്ഥനായ തന്‍റെ പിതാവിൽ ആശ്രയിക്കാനുള്ള ശക്തി അവിടത്തേക്ക് ഉണ്ടായിരുന്നു. "ആബാ പിതാവേ, എല്ലാം അങ്ങേ സാധ്യമാണ്. ഈ പാനപാത്രം എന്നിൽ നിന്നു മാറ്റിത്തരണമേ. എന്നാൽ എന്‍റെ ഹിതമല്ല, അങ്ങയുടെ ഹിതം മാത്രം (നിറവേറട്ടെ)" (മർക്കോ 14:36). [2605-2606, 2620]
“ആവശ്യത്തിന്‍റെ സമയങ്ങൾ പ്രാർത്ഥിക്കാൻ നമ്മെ പഠിപ്പിക്കുന്നു. എല്ലാവരും തന്നെ ഈ വസ്തുത സ്വജീവിതത്തിൽ അനുഭവിക്കുന്നുണ്ട്. മരണം ഭീഷണിപ്പെടുത്തിയപ്പോൾ യേശു എങ്ങനെ പ്രാർത്ഥിച്ചു. ആ മണിക്കൂറുകളിൽ അവിടത്തെ നയിച്ചത് തന്റെ പിതാവിന്റെ സ്നേഹത്തിനും പരിപാലനത്തിനും സ്വയം സമർപ്പിക്കാനുള്ള സമ്പൂർണസന്നദ്ധതയാണ്. എന്നാലും യേശു പ്രാർത്ഥനകളിൽ ഏറ്റവും അപരിമേയമായ പ്രാർത്ഥന ഉരുവിട്ടു. എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, എന്തുകൊണ്ടു നീ എന്നെ ഉപേക്ഷിച്ചു. മർക്കോ 15:34, സങ്കീർത്തനം 21:1, ഉദ്ധരിച്ചു
മനുഷ്യവംശത്തിന്റെ എല്ലാകാലത്തെയും എല്ലാ നിരാശതയും എല്ലാ വിലാപങ്ങളും എല്ലാ കരച്ചിലുകളും ദൈവത്തിന്‍റെ സഹായഹസ്തത്തിനുവേണ്ടിയുള്ള ദാഹവും ക്രൂശിതന്‍റെ ഈ വാക്കുകളിൽ ഉൾക്കൊണ്ടിരിക്കുന്നു. “പിതാവേ, അങ്ങയുടെ കരങ്ങളിൽ എന്‍റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു" (ലൂക്ക 23:46) എന്ന വാക്കുകളോടെ അവിടന്നു അന്ത്യശ്വാസം വിട്ടു. ആ വാക്കുകളിൽ അവിടത്തേക്കു തന്റെ പിതാവിലുള്ള അതിരറ്റ വിശ്വാസം നാം കേൾക്കുന്നു. മരണത്തെ കീഴടക്കാനുള്ള വഴി പിതാവിന്‍റെ ആ ശക്തി അറിയുന്നു. അങ്ങനെ മരണനേരത്തുള്ള യേശുവിന്‍റെ പ്രാർത്ഥന അവിടത്തെ ഉത്ഥാനത്തിന്‍റെ ഈസ്റ്റർ വിജയം മുൻകൂട്ടി ആസ്വദിക്കുന്നു .
catechism of the catholic church How did Jesus pray as he was facing his death? death jesus prayer YOU CAT 476 യേശു മരണത്തെ നേരിട്ടപ്പോൾ എങ്ങനെ പ്രാർത്ഥിച്ചു. Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



