x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

യേശു പ്രാർത്ഥിക്കാൻ പഠിച്ചത് എങ്ങനെയാണ്?

Authored by : Congregation for Doctrine of Faith On 23-Jun-2022

യേശു പ്രാർത്ഥിക്കാൻ പഠിച്ചത് എങ്ങനെയാണ്?

യേശു തന്‍റെ കുടുബത്തിലും സിനഗോഗിലും വച്ച് പ്രാർത്ഥിക്കാൻ പഠിച്ചു. എന്നാലും പ്രാർത്ഥനയുടെ പരമ്പരാഗത അതിരുകൾക്കപ്പുറം കടന്നു. അവിടത്തെ പ്രാർത്ഥന സ്വർഗസ്ഥനായ തന്റെ പിതാവുമായുള്ള ഐക്യം തെളിയിക്കുന്നു. ആ ഐക്യം ദൈവപുത്രനായ ഒരാൾക്കേ പ്രാപ്യമാകുകയുള്ളൂ. 12598-2599

ഒരേ സമയം ദൈവവും മനുഷ്യനുമായ യേശു മറ്റു യഹൂദകുട്ടികളോടൊപ്പം തന്‍റെ ജനത്തിന്‍റെ ഇസ്രായേൽ ജനത്തിന്‍റെ മതാനുഷ്ഠാനങ്ങളുടെയും പ്രാർത്ഥനാസൂക്തങ്ങളുടെയും ഇടയിൽ വളർന്നുവന്നു. എന്നാലും പന്ത്രണ്ടുവയസ്സുള്ള യേശുവിനെ സംബന്ധിച്ച് ദേവാലയത്തിലുണ്ടായ സംഭവം (ലൂക്കാ 2:4) തെളിയിക്കുന്നതുപോലെ, പഠനം വഴി നേടാനാവാത്ത ഒന്ന് യേശുവിന്‍റെ ജീവിതത്തിലുണ്ടായിരുന്നു. സ്വർഗത്തിലുള്ള തന്‍റെ പിതാവുമായുള്ള അകൃത്രിമവും അഗാധവും അനന്യവുമായ ഐക്യമാണത്. മറ്റെല്ലാ മനുഷ്യരെയും പോലെ, യേശു പരലോകത്തെ, വരാനുള്ള ലോകത്തെ പ്രതീക്ഷിക്കുകയും അതിനായി ദൈവത്തോടു പ്രാർത്ഥിക്കുകയും ചെയ്തു. ഒരിക്കൽ ആളുകൾ യേശുവിനോടു പ്രാർത്ഥിക്കുമെന്നും അവിടത്തെ ദൈവമായി അംഗീകരിക്കുമെന്നും അവിടത്തെ കൃപയ്ക്കായി യാചിക്കുമെന്നും ഈ സന്ദർഭം വ്യക്തമാക്കുന്നു.

കത്തോലിക്ക സഭയുടെ യുവജന മതബോധന ഗ്രന്ഥം ചോദ്യം 474

catechism of the catholic church How did Jesus learn to pray? jesus prayer മതബോധന ഗ്രന്ഥം കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ccc YOU CAT 474 യേശു പ്രാർത്ഥിക്കാൻ പഠിച്ചത് എങ്ങനെയാണ്? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message