We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 18-Jul-2022
വിശുദ്ധ ലിഖിതങ്ങളിലും സഭയുടെ സജീവപാരമ്പര്യത്തിലും യഥാർത്ഥവിശ്വാസം നാം കാണുന്നു.
പുതിയനിയമം സഭയുടെ വിശ്വാസത്തിൽനിന്ന് വികസിച്ചുണ്ടായതാണ്. വിശുദ്ധലിഖിതങ്ങളും പാരമ്പര്യവും ഒന്നിച്ചു നിലകൊള്ളുന്നു. വിശ്വാസകൈമാറ്റം പ്രമാണരേഖകളിലൂടെയല്ല പ്രധാനമായി നടക്കുന്നത്. വിശുദ്ധലിഖിതങ്ങൾ 'തുകൽച്ചുരുളുകളിലെന്നതിനെക്കാൾ സഭയുടെ ഹൃദയത്തിലാണ് എഴുതപ്പെട്ടിരിക്കുന്നത്' എന്ന് ആദിമസഭയിൽ പറയപ്പെട്ടിരുന്നു. ശിഷ്യന്മാരും-അപ്പസ്തോലന്മാരും സർവോപരി ക്രിസ്തുവുമായുള്ള സജീവമായ കൂട്ടായ്മയിൽ തങ്ങളുടെ പുതിയ ജീവിതം അനുഭവിച്ചു. യേശുവിൻ്റെ ഉത്ഥാനാനന്തരം വ്യത്യസ്തമായ ഒരു രീതിയിൽ തുടർന്ന ഈ കൂട്ടായ്മയിലേക്ക് ആദിമ സഭ ആളുകളെ ക്ഷണിച്ചു. ആദിമ ക്രിസ്ത്യാനികൾ “അപ്പസ്തോലന്മാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പം മുറിക്കൽ, പ്രാർത്ഥന എന്നിവയിൽ താത്പര്യപൂർവം പങ്കുചേർന്നു" (അപ്പ 2:42). അവർ പരസ്പരം ഐക്യപ്പെട്ടിരുന്നു. എന്നാലും മറ്റുള്ളവർക്കും ഇടമുണ്ടായിരുന്നു. ഇന്നും ഇത് നമ്മുടെ വിശ്വാസത്തിൻ്റെ ഭാഗമാണ്. കത്തോലിക്കാസഭയിൽ അപ്പസ്തോലന്മാരുടെ കാലം മുതൽ ഇന്നോളം വ്യത്യാസപ്പെടുത്താതെ സംരക്ഷിച്ചുപോരുന്ന, ദൈവവുമായുള്ള കൂട്ടായ്മ അറിയാൻ മറ്റു വ്യക്തികളെ ക്രിസ്ത്യാനികൾ ക്ഷണിക്കുന്നു.
കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം മതബോധനഗ്രന്ഥം true faith tradition of our church tradition youcat 12 എന്താണ് യഥാർത്ഥ വിശ്വാസത്തിന്റേതായിട്ടുള്ളതെന്ന് നമുക്ക് എങ്ങനെ പറയാൻ കഴിയും? Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



