We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 28-Jul-2022
നന്മപ്രവൃത്തികൾ തിന്മപ്രവൃത്തികളിൽ നിന്നു തിരിച്ചറിയാൻ ഒരു വ്യക്തിക്കു കഴിയും. എന്തെന്നാൽ അവന് യുക്തിയും മനസ്സാക്ഷിയുമുണ്ട്. വ്യക്തമായ വിധിതീർപ്പുകൾ നടത്താൻ അവ അവനെ സഹായിക്കും.
നന്മപ്രവൃത്തികൾ തിന്മപ്രവൃത്തികളിൽ നിന്നു വേർതിരിച്ചറിയാൻ താഴെപ്പറയുന്ന മാർഗനിർദ്ദേശങ്ങൾ എളുപ്പമുള്ളതാക്കും:
1) ഞാൻ ചെയ്യുന്നതു നല്ലതായിരിക്കണം. നല്ല ഉദ്ദേശ്യം മാത്രം മതിയാവുകയില്ല. ബാങ്കു കൊള്ളചെയ്യുന്നത് എപ്പോഴും തിന്മയാണ്. ദരിദ്രർക്കു പണം നല്കുകയെന്ന നല്ല നിയോഗത്തോടെയാണ് ആ കുറ്റം ചെയ്തതെങ്കിലും അതു തിന്മയാണ്.
2) ഞാൻ ചെയ്യുന്നത് യഥാർത്ഥത്തിൽ നന്മയാണെങ്കിലും നല്ല പ്രവൃത്തി ദുരുദ്ദേശ്യത്തോടെയാണു ചെയ്യുന്നതെങ്കിൽ അതു പ്രവൃത്തി മുഴുവനും തിന്മയാക്കും. ഞാൻ ഒരു വൃദ്ധയെ അവളുടെ വീട്ടിൽ കൊണ്ടുചെന്നാക്കുകയും വീട്ടിൽ അവളെ സഹായിക്കുകയും ചെയ്യുന്നെങ്കിൽ അതു നല്ല പ്രവൃത്തിയാണ്. പക്ഷേ, പിന്നീട് അവളുടെ വീട് കൊള്ളയടിക്കണമെന്ന ലക്ഷ്യത്തോടെയാണ് അങ്ങനെ ചെയ്യുന്നതെങ്കിൽ സർവപ്രവൃത്തികളെയും ആ ലക്ഷ്യം തിന്മയാക്കും.
3) ഒരാൾ പ്രവർത്തിക്കുന്ന സാഹചര്യം ഉത്തരവാദിത്വം ലഘൂകരിക്കും. പക്ഷേ, പ്രവൃത്തിയുടെ നന്മയോ തിന്മയോ ആയ സ്വഭാവത്തെ സാഹചര്യം ഒട്ടും മാറ്റുകയില്ല. അമ്മയെ തല്ലുന്നത് എപ്പോഴും തിന്മയാണ്, അമ്മ മുമ്പു ശിശുവിനോട് സ്നേഹം കാണിച്ചിട്ടില്ലെങ്കിലും.
a person's action How can a person tell whether his action is good or bad? കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം ഒരുവൻ്റെ പ്രവർത്തി youcat 291 ഒരുവന് തൻ്റെ പ്രവൃത്തി നന്മയോ തിന്മയോ എന്ന് എങ്ങനെ പറയാനാവും? Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



