x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

നാം എങ്ങനെ രക്ഷിക്കപ്പെടുന്നു?

Authored by : Congregation for Doctrine of Faith On 01-Aug-2022

ഒരു മനുഷ്യനും തന്നെത്തന്നെ രക്ഷിക്കാൻ കഴിയുകയില്ല. തങ്ങൾ ദൈവത്താൽ രക്ഷിക്കപ്പെട്ടുവെന്നു ക്രൈസ്തവർ വിശ്വസിക്കുന്നു. അവിടന്ന് ആ ലക്ഷ്യം സാധിക്കാൻ തൻ്റെ പുത്രനായ യേശുക്രിസ്തുവിനെ ലോകത്തിലേക്ക് അയച്ചു. നമ്മെ സംബന്ധിച്ചിടത്തോളം രക്ഷയെന്നതിൻ്റെ അർത്ഥമിതാണ്: നാം പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ പാപത്തിൻ്റെ അധികാരത്തിൽ നിന്നു സ്വതന്ത്രരാക്കപ്പെട്ടു. മരണത്തിൻ്റെ മണ്ഡലത്തിൽനിന്ന് അവസാനമില്ലാത്ത ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരപ്പെട്ടിരിക്കുന്നു. ദൈവത്തിൻ്റെ സാന്നിധ്യത്തിലുള്ള ഒരു ജീവിതമാണത്.

വിശുദ്ധ പൗലോസ് ഇങ്ങനെ നിരീക്ഷിക്കുന്നു: “എല്ലാവരും പാപം ചെയ്ത് ദൈവമഹത്വത്തിന് അയോഗ്യരായി" (റോമാ 3:23). പാപത്തിന് ദൈവസന്നിധിയിൽ നിലനില്ക്കാനാവുകയില്ല. അവിടന്ന് പൂർണമായും നീതിയും നന്മയുമാണ്. പാപത്തിനു ഒരു വിലയുമില്ലെങ്കിൽ പിന്നെ പാപിയെപ്പറ്റി എന്തു പറയാനാണ്? പാപത്തെ നശിപ്പിക്കുകയും പാപിയെ രക്ഷിക്കുകയും ചെയ്യാനുള്ള ഒരു മാർഗം ദൈവം കണ്ടെത്തി. അവിടന്ന് അവനെ വീണ്ടും “ശരി” യാക്കുന്നു. അതായത് നീതിപൂർണൻ അഥവാ നീതിമാൻ ആക്കുന്നു. അതുകൊണ്ടാണ് പണ്ടുമുതൽ രക്ഷയെ "നീതീകരണം" എന്നും വിളിച്ചുപോന്നത്. നാം കേവലം നമ്മുടെ ശക്തി കൊണ്ടു സൃഷ്ടിക്കപ്പെട്ടവരല്ല. ഒരു മനുഷ്യനും തൻ്റെ പാപങ്ങൾ ക്ഷമിക്കാനോ മരണത്തിൽനിന്ന് സ്വയം രക്ഷിക്കാനോ സാധിക്കുകയില്ല. അതിനായി ദൈവം നമുക്കുവേണ്ടി പ്രവർത്തിക്കേണ്ടിയിരിക്കുന്നു. അവിടന്നു പ്രവർത്തിക്കുന്നതാകട്ടെ, തൻ്റെ കാരുണ്യം മൂലമാണ്. നമുക്ക് അതിനു യോഗ്യതയുണ്ടായിട്ടോ നാം അതു നേടിയിട്ടോ അല്ല. മാമ്മോദീസയിൽ “യേശുക്രിസ്തവിലുള്ള വിശ്വാസത്തിലൂടെ ദൈവത്തിൻ്റെ നീതി" (റോമാ 3:22) ദൈവം നമുക്കു നല്കുന്നു. നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിയപ്പെട്ട പരിശുദ്ധാത്മാവിലൂടെ ക്രിസ്തുവിൻ്റെ മരണത്തിലും ഉത്ഥാനത്തിലും നാം പങ്കുചേരുന്നു. നാം പാപത്തിനു മരിച്ചവരാകുകയും ദൈവത്തിലുള്ള പുതിയ ജീവിതത്തിലേക്ക് ജനിക്കുകയും ചെയ്യുന്നു. ദൈവികദാനങ്ങളാകുന്ന വിശ്വാസം, ശരണം, സ്നേഹം എന്നിവ നമ്മുടെമേൽ വരുകയും പ്രകാശത്തിൽ ജീവിക്കാനും ദൈവേഷ്ടം അനുസരിക്കാനും കഴിവു നല്കുകയും ചെയ്യുന്നു.

കത്തോലിക്കാ സഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം: 337)

നാം എങ്ങനെ രക്ഷിക്കപ്പെടുന്നു? how are we saved കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം രക്ഷ നേടാൻ youcat 337 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message