x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

വിശ്വാസം എന്താണത്?

Authored by : Congregation for Doctrine of Faith On 11-Aug-2022

വിശ്വാസം അറിവും വിശ്വസിച്ച് ആശ്രയിക്കലുമാണ്. അതിന് ഏഴുസവിശേഷതകളുണ്ട്:
• വിശ്വാസം ദൈവത്തിൽനിന്നുള്ള സൗജന്യദാനമാണ്. നാം തീക്ഷ്ണതയോടെ ചോദിക്കുമ്പോൾ ലഭിക്കുന്നതുമാണ്.
• നമുക്കു നിത്യരക്ഷ പ്രാപിക്കണമെങ്കിൽ തികച്ചും അത്യാവശ്യമായിരിക്കുന്ന അതിസ്വാഭാവികശക്തിയാണ് വിശ്വാസം.
• ഒരു വ്യക്തി ദൈവികക്ഷണം സ്വീകരിക്കുമ്പോൾ അയാൾക്ക് സ്വതന്ത്രമായ മനസ്സും വ്യക്തമായ ധാരണാശക്തിയുമുണ്ടായിരിക്കണമെന്ന് വിശ്വാസം ആവശ്യപ്പെടുന്നു.
• വിശ്വാസം തികച്ചും സുനിശ്ചിതമാണ്. കാരണം, യേശു അതിനു ഉറപ്പു നല്കുന്നു.
• സജീവ സ്നേഹത്തിലേക്കു നയിക്കുന്നില്ലെങ്കിൽ വിശ്വാസം അപൂർണമാണ്.
• ദൈവത്തിൻ്റെ വചനം കൂടുതൽ കൂടുതൽ ശ്രദ്ധാപൂർവം കേൾക്കുകയും പ്രാർത്ഥനയിൽ അവിടന്നുമായി സജീവമായ ആശയവിനിമയത്തിലേക്കു പ്രവേശിക്കുകയും ചെയ്യുമ്പോൾ വിശ്വാസം വളരുന്നു. 
• സ്വർഗത്തിലെ സന്തോഷത്തിൻ്റെ മുന്നാസ്വാദനം ഇപ്പോൾത്തന്നെ, വിശ്വാസം നമുക്കു നല്കുന്നു.

തങ്ങൾക്ക് വിശ്വസിച്ചാൽ മാത്രം പോരാ എന്നു പലരും പറയുന്നു. അവർക്ക് അറിയുകകൂടി വേണം. “വിശ്വസിക്കുക” യെന്ന വാക്കിന് തികച്ചും വ്യത്യസ്തങ്ങളായ രണ്ട് അർത്ഥങ്ങളുണ്ട്. എയർപോർട്ടിൽ ഒരു പാരച്യൂട്ടുകാരൻ ക്ലർക്കിനോട് “പാരച്യൂട്ട് സുരക്ഷിതമായി പായ്ക്ക് ചെയ്തിട്ടുണ്ടോ?”എന്നു ചോദിച്ചാൽ ക്ലർക്ക് സാന്ദർഭികമായി ഇങ്ങനെ പറയും: “ഹും, ഞാനങ്ങനെ വിശ്വസിക്കുന്നു", അപ്പോൾ അത് അയാൾക്ക് മതിയാവുകയില്ല. അക്കാര്യം തീർച്ചയാണോയെന്നറിയാൻ അയാൾ ആഗ്രഹിക്കുന്നു. എന്നാൽ അയാൾ തൻ്റെ ഒരു സുഹൃത്തിനോട് പാരച്യൂട്ട് പായ്ക്ക് ചെയ്യാൻ ആവശ്യപ്പെടുന്നെന്നു കരുതുക. അപ്പോൾ ആ സുഹൃത്ത് മുൻപറഞ്ഞ ചോദ്യത്തിന് ഇങ്ങനെ മറുപടി പറയും : “ ഉവ്വ്, ഞാൻ തന്നെയാണ് പായ്ക്ക് ചെയ്തത്. നിനക്ക് എന്നെ വിശ്വസിക്കാം". അപ്പോൾ പാരച്യൂട്ടുകാരൻ മറുപടിയായി പറയും “അതേ, ഞാൻ നിന്നെ വിശ്വസിക്കുന്നു". ഈ വിശ്വാസം, അറിയുന്നതിനെക്കാൾ വളരെ കൂടുതലായ ഒന്നാണ്. ഇതിൻ്റെ അർത്ഥം ഉറപ്പ് ലഭിക്കൽ എന്നാണ്. അത്തരത്തിലുള്ള ഒരു വിശ്വാസമാണ് വാഗ്ദത്ത നാട്ടിലേക്കു യാത്രചെയ്യാൻ അബ്രാഹത്തെ പ്രചോദിപ്പിച്ചത്. രക്തസാക്ഷികൾ മരണം വരെ വിശ്വാസത്തിൽ ഉറച്ചുനില്ക്കാൻ കാരണമായത് ആ വിശ്വാസപ്രമാണം തന്നെ. ഇന്നും മതപീഡനത്തിൽ ക്രിസ്ത്യാനികളെ താങ്ങിനിറുത്തുന്നത് ആ വിശ്വാസമാണ്. മുഴുവൻ വ്യക്തിയെയും ആശ്ളേഷിക്കുന്ന വിശ്വാസമാണത്.

കത്തോലിക്കാ സഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം: 21)

വിശ്വാസം faith എന്താണ് വിശ്വാസം ? what is faith? കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 21 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message