x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

സഭ ഇന്നും ഭൂതോച്ചാടനം നടത്തുന്നുണ്ടോ?

Authored by : Congregation for Doctrine of Faith On 02-Aug-2022

ഓരോ മാമ്മോദീസയിലും ലളിതമായ ഭൂതോച്ചാടനമെന്ന കർമ്മം നത്തുന്നുണ്ട്. മാമ്മോദീസ മുക്കപ്പെടുന്ന വ്യക്തിയെ പിശാചിൻ്റെ സ്വാധീനത്തിൽ നിന്നു മാറ്റുന്നതിനുള്ള ഒരു പ്രാർത്ഥനയാണത്. യേശു കീഴടക്കിയ “അധികാരങ്ങൾക്കും ശക്തികൾക്കും" എതിരേ അതുവഴി ആ വ്യക്തി ശക്തനാക്കപ്പെടുന്നു. വലിയ ഭൂതോച്ചാടനം യേശുവിൻ്റെ അധികാരത്താലും ശക്തിയാലും നടത്തുന്ന ഒരു പ്രാർത്ഥനയാണ്. മാമ്മോദീസ സ്വീകരിച്ച വ്യക്തി അതുവഴി സാത്താൻ്റെ സ്വാധീനത്തിൽ നിന്നും ശക്തിയിൽ നിന്നും വിമോചിപ്പിക്കപ്പെടുന്നു. ഈ പ്രാർത്ഥന സഭ വിരളമായേ ഉപയോഗിക്കുന്നുള്ളൂ. ഏറ്റവും കർക്കശമായ പരിശോധനയ്ക്കു ശേഷമേ ഉപയോഗിക്കുന്നുള്ളൂ.

ഹോളിവുഡു സിനിമകളിൽ കാണുന്ന ഭൂതോച്ചാടന ചിത്രീകരണം മിക്കപ്പോഴും യേശുവിനെയും സഭയെയും കുറിച്ചുള്ള സത്യം പ്രതിഫലിപ്പിക്കുന്നില്ല. യേശു പിശാചുകളെ പുറത്താക്കിയെന്നു പലപ്പോഴും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. യേശുവിനു ആധിപത്യങ്ങളുടെയും ശക്തികളുടെയും മേൽ അധികാരമുണ്ടായിരുന്നു. മനുഷ്യരെ അവരിൽ നിന്ന് സ്വതന്ത്രരാക്കാൻ കഴിഞ്ഞിരുന്നു. യേശു അപ്പസ്തോലന്മാർക്ക് "അശുദ്ധാത്മാക്കളെ ബഹിഷ്കരിക്കാനും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്താനും അധികാരം നല്കി" (മത്താ 10:1). അപേക്ഷിക്കുന്ന വ്യക്തിയുടെ മേൽ ഭൂതോച്ചാടനത്തിൻ്റെ പ്രാർത്ഥന അധികാരപ്പെടുത്തിയിട്ടുള്ള വൈദികൻ ഉച്ചരിക്കുമ്പോൾ സഭ അതുതന്നെയാണ് ഇന്നു ചെയ്യുന്നത്. പ്രതിഭാസം പ്രകൃത്യാ മനശ്ശാസ്ത്രപരമായിരിക്കുമെന്ന സാധ്യത ഒന്നാമതായി ഒഴിവാക്കണം (അത്തരം കാര്യങ്ങളിൽ ഒരു മനോരോഗവിദഗ്ധനാണ് യോഗ്യതയുള്ളത്). ഭൂതോച്ചാടനം ആധ്യാത്മിക പ്രലോഭനങ്ങളെയും പീഡനങ്ങളെയും നിരോധിക്കും. ദുരാത്മാവിൻ്റെ ശക്തിയിൽ നിന്നു സ്വതന്ത്രരാക്കുകയും ചെയ്യും.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:273)

sacramentals exorcism church and exorcism മതബോധനഗ്രന്ഥം കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ഭൂതോച്ചാടനം youcat 273 സഭ ഇന്നും ഭൂതോച്ചാടനം നടത്തുന്നുണ്ടോ? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message